AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shobana: ‘എന്റെ ആ സിനിമ മകൾക്കൊപ്പമാണ് കണ്ടത്, അവൾക്കത് ഇഷ്ടപ്പെട്ടില്ല’; ശോഭന

Shobana: ചെറിയ പ്രായത്തിൽ തന്നെ സിനിമാ രം​ഗത്ത് സജീവമായ അഭിനേത്രിയാണ് ശോഭന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇം​ഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

Shobana: ‘എന്റെ ആ സിനിമ മകൾക്കൊപ്പമാണ് കണ്ടത്, അവൾക്കത് ഇഷ്ടപ്പെട്ടില്ല’; ശോഭന
Nithya Vinu
Nithya Vinu | Published: 09 Jun 2025 | 11:33 AM

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ശോഭന. ചെറിയ പ്രായത്തിൽ തന്നെ സിനിമാ രം​ഗത്ത് സജീവമായ അഭിനേത്രിയാണ് ശോഭന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇം​ഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

രണ്ട് ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളാണ് താരം സ്വന്തമാക്കിയത്. ഇപ്പോഴിതാ, തന്റെ മകൾ നാരായണിയെ കുറിച്ച് മനസ് തുറക്കുകയാണ് ശോഭന. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് തന്റെ സിനിമകൾ മകൾ കണ്ടതെന്നും ശോഭന പറയുന്നു.

‘മകൾ നാരായണി കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് എന്റെ സിനിമകൾ കണ്ടത്. ‘അമ്മാ, വാട്ട് ആർ യു ഡൂയിങ്’ എന്നാണ് അവൾ ചോദിച്ചത്. അവൾക്കത് കണ്ട് അമ്പരപ്പാണ്. ഞാൻ ഇങ്ങനെയായിരുന്നു എന്നവളോട് ചെറുചിരിയോടെ പറഞ്ഞു. ഞാൻ അഭിനയിച്ചതിൽ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ അവൾക്ക് ഇഷ്ടപ്പെട്ടില്ല, കാരണം അതിൽ എനിക്കൊരു മകളുണ്ടല്ലോ, കല്യാണി പ്രിയദർശൻ. എന്റെ കാര്യത്തിൽ അവൾ കുറച്ച് പൊസസീവാണ്.

മകൾക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഞാൻ ‘തിര’ എന്ന സിനിമ ചെയ്യുന്നത്. തിയറ്ററിൽ അവളോടൊപ്പമിരുന്നാണ് സിനിമ കണ്ടത്. സ്ക്രീനിൽ എന്നെ കണ്ടതും അവൾ എന്റെ മുഖത്ത് നോക്കി. പിന്നീട് എന്തോ ചിന്തയാൽ എന്റെ കൈയും വലിച്ച്പുറത്തതേക്ക് പോയി, ‘മണിച്ചിത്രത്താഴ്’ അവൾക്ക് ഇഷ്ടപ്പെട്ടു’, ശോഭന പറയുന്നു.