Silambarasan TR: ‘ആ മമ്മൂട്ടി ചിത്രം ഞാൻ ഏഴ് തവണ തിയറ്ററിൽ നിന്ന് കണ്ടിട്ടുണ്ട്’; സിലമ്പരസൻ

Silambarasan TR: സിനിമാ രം​ഗത്ത് വലിയ ഫാൻ ബേസുള്ള തമിഴ് താരമാണ് എസ്.ടി.ആർ എന്നറിയപ്പെടുന്ന സിലമ്പരസൻ. തമിഴിലെ മികച്ച നടനും സംവിധായകനുമായ ടി.രാജേന്ദറിന്റെ മകനാണ് സിലമ്പരസൻ. ഇപ്പോഴിതാ, ചെറുപ്പക്കാലത്തെ സിനിമാ അനുഭവങ്ങൾ പങ്കിടുകയാണ് താരം.

Silambarasan TR: ആ മമ്മൂട്ടി ചിത്രം ഞാൻ ഏഴ് തവണ തിയറ്ററിൽ നിന്ന് കണ്ടിട്ടുണ്ട്; സിലമ്പരസൻ

Silambarasan Tr

Published: 

24 May 2025 12:13 PM

കമൽഹാസൻ, സിലമ്പരസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്. ചിത്രത്തിന്റെ ട്രെയിലറിന് ആരാധകരിൽ നിന്ന് വൻ വരവേൽപ്പാണ് ലഭിച്ചത്. ജൂൺ അഞ്ചിന് റിലീസാകുന്ന ചിത്രത്തിലെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ്.

സിനിമാ രം​ഗത്ത് വലിയ ഫാൻ ബേസുള്ള തമിഴ് താരമാണ് എസ്.ടി.ആർ എന്നറിയപ്പെടുന്ന സിലമ്പരസൻ. തമിഴിലെ മികച്ച നടനും സംവിധായകനുമായ ടി.രാജേന്ദറിന്റെ മകനാണ് സിലമ്പരസൻ. ത​ഗ് ലൈഫിലെ അദ്ദേഹത്തിന്റെ പ്രകടനം കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ, ചെറുപ്പക്കാലത്തെ സിനിമാ അനുഭവങ്ങൾ പങ്കിടുകയാണ് താരം. ഇന്ന്, സിനിമാ കാണുന്ന രീതികളും പ്രേക്ഷകരും ഒരുപാട് മാറിയതായി സിലമ്പരസൻ പറയുന്നു. ഒരു ചിത്രത്തിലെ പാട്ടിന് വേണ്ടി മാത്രം ഒരു സിനിമ ഏഴ് തവണ തിയറ്ററിൽ പോയി കണ്ടിട്ടുണ്ടെന്ന് അദ്ദേ​ഹം പറഞ്ഞു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു മമ്മൂട്ടി ചിത്രത്തെ പറ്റിയാണ് താരം പറഞ്ഞത്.

ALSO READ: ഗഫൂര്‍ക്കാ ദോസ്ത് എന്ന ഡയലോഗിലൂടെയാണ് മലയാള സിനിമയിലേക്ക് മാമുക്കോയ തീ പടരുന്നത്: ലാല്‍ ജോസ്

‘സിനിമ കാണുന്ന രീതിയിലും പ്രേക്ഷകരും ഒരുപാട് മാറി. എല്ലാവർക്കും ഇന്ന് സ്മാർട്ട് ഫോൺ ഉണ്ട്. തിയറ്ററിൽ നിന്ന് കണ്ട് ഒരു സിനിമ ഇഷ്ടമായാൽ അത് ഫോണിൽ ക്യാപ്ചർ ചെയ്ത് കാണാനുള്ള സൗകര്യവും ഇന്നുണ്ട്. അല്ലെങ്കിൽ സോഷ്യൽ മിഡിയയിൽ കാണാം.

എന്നാൽ പണ്ട് അതിന് കഴിയില്ലായിരുന്നു. അങ്ങനെയൊരു കാലത്താണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ റിലീസായത്. മമ്മൂട്ടി സാർ, അജിത് സാർ, ഐശ്വര്യ റായ്, തമ്പു എന്നിവരെല്ലാമുള്ള സിനിമ. എആർ റഹ്മാനാണ് ആ സിനിമയിലെ പാട്ടുകൾ ചെയ്തിരിക്കുന്നത്. അതിലെ എന്ന സൊല്ല പോകിറായ് എന്ന പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ഈ പാട്ട് ക്ലൈമാക്സിൽ വെറും ട്യൂൺ മാത്രമായി പ്ലേ ചെയ്യുന്നുണ്ട്. ഈ മ്യൂസിക്കാണ് ആ സീനിനെ ഇമോഷണലായി വേറെ ലെവലെത്തിക്കുന്നത്. നാദസ്വരം ഉപയോ​ഗിച്ച് കൊണ്ടുള്ള ആ പോർഷൻ മാത്രം കേൾക്കാൻ നല്ല ഫീലാണ്. അത് കേൾക്കാൻ വേണ്ടി മാത്രം ഏഴ് വട്ടം തിയറ്ററിൽ നിന്ന് ആ ചിത്രം കണ്ടിട്ടുണ്ട്’ ​ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്