Rapper Vedan: ‘വേടന്‍ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്’; പിന്തുണയുമായി ഗായകൻ ഷഹബാസ് അമന്‍

Shahabaz Aman support Rapper Vedan: പുലിപ്പല്ല് കൈവശം വച്ചെന്ന കുറ്റത്തിൽ വേടനെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കൊച്ചിയിലെ ഫ്ലാറ്റിലും തൃശ്ശൂരിലെ ജ്വലറിയിലും തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

Rapper Vedan: വേടന്‍ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്; പിന്തുണയുമായി ഗായകൻ ഷഹബാസ് അമന്‍

വേടൻ, ഷഹബാസ് അമന്‍

Published: 

29 Apr 2025 16:50 PM

റാപ്പർ വേടന് പിന്തുണയുമായി ​ഗായകൻ ഷഹബാസ് അമൻ. വേടൻ ഇവിടെ വേണമെന്നും വ്യത്യസ്തമായ ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് അമൻ പറഞ്ഞു. ഇൻസ്റ്റ്​ഗ്രാമിൽ പങ്ക് വച്ച കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്.

‘വേടന്‍ ഇവിടെ വേണം. ഇന്ന് നിശാഗന്ധിയില്‍ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്നേഹം മാത്രം’; ഷഹബാസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

അതേസമയം പുലിപ്പല്ല് കൈവശം വച്ചെന്ന കുറ്റത്തിൽ വേടനെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കൊച്ചിയിലെ ഫ്ലാറ്റിലും തൃശ്ശൂരിലെ ജ്വലറിയിലും തെളിവെടുപ്പ് നടത്താനാണ് തീരുമാനം. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി അം​ഗീകരിച്ചിരുന്നു. ജാമ്യാപേക്ഷ മെയ് രണ്ടിന് പരി​ഗണിക്കും.

 

കഴിഞ്ഞ ദിവസമാണ് വേടന്റെ ഫ്ലാറ്റിൽ നിന്ന് ആറ് ​ഗ്രാം കഞ്ചാവും ഒൻപതര ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും മാലയിലെ പുലിപ്പല്ല് വേടന് കുരുക്കായി. പുലിപ്പല്ല് കൈവശം വച്ച കേസിൽ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനലാണെന്ന് അറിയില്ലെന്നുമാണ് വേടൻ മൊഴി നൽകിയത്. ചെന്നൈയിലെ പരിപാടിക്കി‌ടെ ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട രഞ്ജിത് കുമ്പിടി എന്ന വ്യക്തിയാണ് പുലിപ്പല്ല് നൽകിയതെന്നും വേടൻ മൊഴി നൽകി.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും