Smriti Irani: ഓരോ എപ്പിസോഡിനും 14 ലക്ഷം, ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻ മന്ത്രി

Smriti Irani: 2000 മുതല്‍ 2008 വരെയാണ് 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി' ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്. ഏഴ് വര്‍ഷത്തോളം ടിആര്‍പി ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം നിലനിർത്തിയ പരമ്പരയായിരുന്നു ഇത്.

Smriti Irani: ഓരോ എപ്പിസോഡിനും 14 ലക്ഷം, ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻ മന്ത്രി

Smriti Irani

Published: 

09 Aug 2025 | 02:12 PM

ഇന്ത്യൻ ടെലിവിഷൻ രം​ഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി താനാണെന്ന് മുൻകേന്ദ്രമന്ത്രി സ്മൃതി ഇറാനി. സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻമന്ത്രിയുടെ വെളിപ്പെടുത്തൽ. അതേസമയം പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു എപ്പിസോഡിന് 14 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നുവെന്നാണ് പ്രചാരണം.

ഒരു പ്രൊഫഷണലെന്ന നിലയിൽ, തനിക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന് പറയാൻ കഴിയില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. കൂടാതെ, നാമെല്ലാവരും ഒരു വലിയ സ്ഥാപനത്തിന്റെയും ജോലിയുടെയും ഭാഗമാണെന്നും സഹതാരങ്ങളുടെ കരിയർ ഉയർത്താനുള്ള കഴിവ് തനിക്കുണ്ടെന്നും സ്മൃതി ഇറാനി അവകാശപ്പെട്ടു.

എക്കാലത്തെയും ഹിറ്റ് പരമ്പരയായ ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’യുടെ രണ്ടാം ഭാ​ഗത്തിലൂടെയാണ് സ്മൃതി ഇറാനി അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 2000 മുതല്‍ 2008 വരെയാണ് ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്. ഏഴ് വര്‍ഷത്തോളം ടിആര്‍പി ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം നിലനിർത്തിയ പരമ്പരയായിരുന്നു ഇത്. 1500 ലധികം എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ സിരീയലിലൂടെ ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡുകളില്‍ നിന്ന് മികച്ച നടി – ജനപ്രിയ വിഭാഗത്തില്‍ സ്മൃതി തുടര്‍ച്ചയായി അഞ്ച് അവാര്‍ഡുകളും നേടി.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്