AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Steffy Sunny Marriage: 10 വർഷത്തെ പ്രണയം; ഒടുവിൽ സ്റ്റെഫി സണ്ണി വിവാഹിതയായി

Social Media Influencer Steffy Sunny Gets Married: ഇൻസ്റ്റഗ്രാമിലൂടെ സ്റ്റെഫി തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വിവാഹ ചിത്രങ്ങളും സ്റ്റെഫി പങ്കുവെച്ചിട്ടുണ്ട്.

Steffy Sunny Marriage: 10 വർഷത്തെ പ്രണയം; ഒടുവിൽ സ്റ്റെഫി സണ്ണി വിവാഹിതയായി
സ്റ്റെഫി സണ്ണിയും, ഭർത്താവ് ആദർശ് നായരും Image Credit source: Instagram
nandha-das
Nandha Das | Updated On: 08 Jun 2025 22:19 PM

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സ്റ്റെഫി സണ്ണി വിവാഹിതയായി. ആദർശ് നായർ ആണ് വരൻ. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇൻസ്റ്റഗ്രാമിലൂടെ സ്റ്റെഫി തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വിവാഹ ചിത്രങ്ങളും സ്റ്റെഫി പങ്കുവെച്ചിട്ടുണ്ട്.

‘ടീച്ചറിന്റെ പണിഷ്മെന്റ്റ് വാങ്ങി ക്ലസ്‌റൂമിന് പുറത്തു നിന്നത് മുതൽ ഒരുമിച്ച് ചിരിച്ചും സന്തോഷിച്ചും കഴിഞ്ഞ കാലം. പത്ത് വർഷത്തിന് ശേഷം ഇപ്പോഴിതാ അതേ കാര്യം ഞങ്ങൾ വീണ്ടും ചെയ്യുന്നു” എന്ന കാപ്‌ഷനോട് കൂടിയാണ് സ്റ്റെഫി വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവർക്കും വിവാഹാശംസകൾ നേർന്ന് കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.

‘മലയാളി ആക്സന്റ്’, ‘മലയാളി അമ്മ’ തുടങ്ങിയ റീലുകളിലൂടെ ആണ് സ്റ്റെഫി മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന സംഭാഷണ രീതിയും, സംഭവങ്ങളും കോർത്തിണക്കി എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിലാണ് സ്റ്റെഫിയുടെ റീൽ അവതരണം. ഡൽഹി മലയാളിയായ സ്റ്റെഫിക്ക് നിലവിൽ ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉണ്ട്.

ALSO READ: ലക്ഷങ്ങൾ വരുമാനം, യുവാക്കൾക്കിടയിൽ ശ്രദ്ധേയം; ദിയയുടെ ‘ഓ ബൈ ഓസി’ വിവാദങ്ങളിൽപ്പെടുന്നത് ഇതാദ്യമായല്ല !

സ്റ്റെഫി സണ്ണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്:

 

View this post on Instagram

 

A post shared by steffy sunny (@steffy_sunny_)