Sookshmadarshini OTT: കാത്തിരിപ്പിന് അവസാനം; സൂക്ഷ്മദർശിനി ഒടിടിയിലേക്ക്, എപ്പോൾ എവിടെ കാണാം?

Sookshmadarshini OTT Release: തീയറ്ററിൽ പോയി സിനിമ കാണാൻ അവസരം ലഭിക്കാതിരുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവിൽ 'സൂക്ഷമദർശിനി' ഒടിടിയിൽ എത്തുകയാണ്.

Sookshmadarshini OTT: കാത്തിരിപ്പിന് അവസാനം; സൂക്ഷ്മദർശിനി ഒടിടിയിലേക്ക്, എപ്പോൾ എവിടെ കാണാം?

സൂക്ഷമദർശിനി പോസ്റ്റർ

Updated On: 

10 Jan 2025 12:00 PM

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം വീണ്ടും മലയാളത്തിൽ നായികയായി എത്തിയ ചിത്രമാണ് സൂക്ഷ്മദർശിനി. നസ്രിയ-ബേസിൽ ജോസഫ് കോംബോയിൽ ഒരുങ്ങിയ സൂക്ഷ്മദർശിനി ബോക്സ്ഓഫീസ് വലിയ ഹിറ്റായി മാറി. അയല്‍വക്കത്ത് നടക്കുന്ന ത്രില്ലിംഗ് അന്വേഷണ കഥ പറയുന്ന ഈ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നല്ല പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ, തീയറ്ററിൽ പോയി സിനിമ കാണാൻ അവസരം ലഭിക്കാതിരുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവിൽ ‘സൂക്ഷമദർശിനി’ ഒടിടിയിൽ എത്തുകയാണ്.

‘സൂക്ഷ്മദർശിനി’ ഒടിടി

‘സൂക്ഷ്മദർശിനി’യുടെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്. സിനിമ ജനുവരി 11 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

‘സൂക്ഷ്മദർശിനി’ ബോക്സ്ഓഫീസ്

സൂക്ഷ്മദർശിനിയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 54.25 കോടി രൂപ ആണെന്നാണ് ബോക്സ് ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ നിന്നും മാത്രം ബേസിൽ -നസ്രിയ ചിത്രം നേടിയത് 26.60 കോടിയിൽ അധികം ഗ്രോസ് കളക്ഷൻ ആണ്. ചിത്രത്തിൻ്റെ ഓവർസീസ് കളക്ഷൻ 23 കോടിയാണ്.

‘സൂക്ഷ്മദർശിനി’ സിനിമ

‘നോൺസെൻസ്’ എന്ന സിനിമയ്ക്ക് ശേഷം എംസി ജിതിൻ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദർശിനി. നർമ്മത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഹിച്ച്കോക്കിയൻ സ്റ്റൈലുള്ള ഡാർക്ക് കോമഡി ത്രില്ലർ ചിത്രമാണിത്. പടിപടിയായി ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ കഥാ സഞ്ചാരം. സിനിമയിൽ പ്രിയ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചിരിക്കുന്നത്. പ്രിയയുടെ അയൽവാസിയായ മാനുവൽ ആണ് ബേസിൽ ജോസഫ്. എവിഎ പ്രൊഡക്ഷൻസിൻ്റെയും ഹാപ്പി ഹവേഴ്സ് എൻ്റർടെയ്മെൻ്റ്സിൻ്റെയും ബാനറിൽ എവി അനൂപ്, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ രചന നിർവചിച്ചതും തിരക്കഥ ഒരുക്കിയതും അതുൽ രാമചന്ദ്രനും ലിബിൻ ടിബിയും ചേർന്നാണ്. ശരൺ വേലായുധൻ നായരാണ് ഛായഗ്രാഹകൻ. ചമ്മൻ ചാക്കോയാണ് എഡിറ്റർ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

മറ്റ് അണിയറ പ്രവർത്തകർ

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, മേക്കപ്പ്: ആർ ജി വയനാടൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പിആർഒ: ആതിര ദിൽജിത്ത്.

Related Stories
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം