AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Squid Game Season 3: റെക്കോർഡുകൾ തകർത്ത് ‘സ്ക്വിഡ് ഗെയിം 3’; നാല് ദിവസത്തിനുള്ളിൽ കണ്ടത് 6 കോടി പേർ

Squid Game Season 3 Smashes Records: ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് ഇതര നെറ്റ്ഫ്ലിക്സ് ഷോയുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് 'സ്ക്വിഡ് ഗെയിം 3' ഇടംനേടിയത്. നേരത്തെ, 2024 ഡിസംബർ 26ന് പുറത്തിറങ്ങിയ 'സ്ക്വിഡ് ഗെയിം 2' ആദ്യ നാല് ദിവസങ്ങളിൽ 6.8 കോടി പേരാണ് കണ്ടത്.

Squid Game Season 3: റെക്കോർഡുകൾ തകർത്ത് ‘സ്ക്വിഡ് ഗെയിം 3’; നാല് ദിവസത്തിനുള്ളിൽ കണ്ടത് 6 കോടി പേർ
'സ്ക്വിഡ് ഗെയിം 3' പോസ്റ്റർImage Credit source: Netflix Korea/Instagram
nandha-das
Nandha Das | Updated On: 02 Jul 2025 12:00 PM

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജൂൺ 27നാണ് ‘സ്ക്വിഡ് ഗെയിം 3’ നെറ്റ്ഫ്ലിക്സിൽ എത്തിയത്. ആദ്യ ഭാഗത്തിന് ലഭിച്ച ഹൈപ്പ് മൂന്നാം ഭാഗത്തിന് നേടാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പ്രേക്ഷകരിൽ നിന്ന് അവസാന സീസണ് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരു വിഭാഗം ആളുകൾ അവസാന ഭാഗത്തിൽ നിരാശ പ്രകടിപ്പിച്ചപ്പോൾ, ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഷോ അവസാനിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്നവരും ഉണ്ട്.

ഇതിനിടയിലും, ‘സ്ക്വിഡ് ഗെയിം 3’ പല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. മൂന്ന് ദിവസത്തിനിടയിൽ ആറ് കോടി വ്യൂസ് ആണ് ഷോയ്ക്ക് ലഭിച്ചത്. ഇതോടെ നെറ്റ്ഫ്ലിക്സ് ടോപ്പ് 10 പട്ടികയിൽ പുതിയൊരു റെക്കോർഡ് കൂടി ഷോ സൃഷ്ടിച്ചു. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് ഇതര നെറ്റ്ഫ്ലിക്സ് ഷോയുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ‘സ്ക്വിഡ് ഗെയിം 3’ ഇടംനേടിയത്. നേരത്തെ, 2024 ഡിസംബർ 26ന് പുറത്തിറങ്ങിയ ‘സ്ക്വിഡ് ഗെയിം 2’ ആദ്യ നാല് ദിവസങ്ങളിൽ 6.8 കോടി പേരാണ് കണ്ടത്.

‘സ്ക്വിഡ് ഗെയിം സീസൺ 3’ൽ ആകെ ആറ് എപ്പിസോഡുകൾ മാത്രമാണുള്ളത്. രണ്ടാം ഭാഗത്തിലെ സംഭവങ്ങളുടെ തുടർച്ചയായാണ് മൂന്നാം ഭാഗം. അതേസമയം, ചിത്രത്തിന്റെ ടെയിൽ എൻഡും ചർച്ചയാവുകയാണ്. ‘സ്ക്വിഡ് ഗെയിം അമേരിക്ക’ എന്ന പുതിയ സീസണിന്റെ സൂചന നൽകി കൊണ്ടാണ് ഈ സീസൺ അവസാനിക്കുന്നത്. ഹോളിവുഡ് സംവിധായകൻ ഡേവിഡ് ഫിഞ്ചർ ഈ സീരിസ് സംവിധാനം ചെയ്യുമെന്നാണ് വിവരം.

ALSO READ: 2026ൽ പുതിയ ആൽബം, വേൾഡ് ടൂർ; പ്രഖ്യാപനങ്ങളുമായി ബിടിഎസ്, ആവേശത്തിൽ ‘ആർമി’

അതിനിടെ, ഷോയിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ‘സ്ക്വിഡ് ഗെയിം സീസൺ 3’യുടെ രണ്ടാം എപ്പിസോഡിലെ കിം ജുൻ-ഹീ എന്ന കഥാപാത്രത്തിൻറെ പ്രസവ രംഗമാണ് വിമർശനത്തിന് കാരണമാകുന്നത്. സീരീസിൽ ജീവൻ മരണം പോരാട്ടം നടക്കുന്നതിനിടെ കിം ജുൻ-ഹീ (പ്ലെയർ 222) പ്രസവ വേദനയിൽ വീഴുകയും, മറ്റൊരു കഥാപാത്രമായ ഗും ജായുടെ സഹായത്തോടെ മിനിറ്റുകൾക്കുള്ളിൽ കുഞ്ഞിന് ജന്മം നൽകുന്നതും കാണാം. എന്നാൽ, യാഥാർത്ഥ്യവുമായി ഈ രംഗത്തിന് യാതൊരു ബന്ധവുമില്ലെന്നും, പ്രസവത്തിന്റെ വേദന, പിന്നീടുള്ള സങ്കീർണതകൾ എന്നിവ കാണിക്കാത്തതിനാൽ വിയോജിപ്പുണ്ടെന്നും പ്രേക്ഷകർ പറയുന്നു.