Thudarum : തുടരും കണ്ടവരാരും മറക്കില്ല ആ ആനക്കൂട്ടത്തെ, റിയൽ ചിത്രം പകർത്തിയവർ ഇവിടെയുണ്ട്

Thudarum movie's elephant sleeping photos: ട്രെക്ക് ചെയ്ത് കയറാൻ പ്രയാസമുള്ളിടത്ത് ഡ്രോൺ പറത്തുകയായിരുന്നു. വനം വകുപ്പിന്റെ സർവ്വേ ആയതിനാലാണ് ഡ്രോൺ പറത്താൻ അനുമതി ലഭിച്ചതു തന്നെ. അപ്പോഴാണ് ആനക്കൂട്ടത്തെ കണ്ടത്. കുട്ടിയാനയെ കണ്ടപ്പോൾ ശല്യമാകേണ്ട എന്നു കരുതി പിന്നീട് ആ ഭാ​ഗത്തേക്ക് ഡ്രോണിനെ പറത്തിയരുന്നില്ല. കുറച്ചു കഴിഞ്ഞ് ആ ഭാ​ഗത്തേക്ക് ഒന്നുകൂടി പറത്തിയപ്പോഴാണ് ഈ അപൂർവ്വ ദൃശ്യം ലഭിക്കുന്നത്.

Thudarum : തുടരും കണ്ടവരാരും മറക്കില്ല ആ ആനക്കൂട്ടത്തെ, റിയൽ ചിത്രം പകർത്തിയവർ ഇവിടെയുണ്ട്

Thudarum movie pic and , Praveen shanmuganandam

Updated On: 

09 Jun 2025 | 05:20 PM

കൊച്ചി: തുടരും സിനിമയുടെ തുടക്കത്തിൽ തന്നെ കാണിക്കുന്ന നാല് ആനകൾ ഉറങ്ങുന്ന ചിത്രം ശ്രദ്ധിക്കാത്തവർ ആരുമുണ്ടാകില്ല. അതൊരു എെഎ നിർമ്മിത ചിത്രമെന്ന് സംശയിച്ചവരാകും ഭൂരിഭാ​ഗവും. അങ്ങനെ ഒരു ചിത്രം ലഭിക്കാനുള്ള സാധ്യത നൂറിൽ ഒന്നുമാത്രമാണ്. എന്നാൽ ഇത് ഒരു യഥാർത്ഥ ചിത്രമാണ്. അതായത് യഥാർത്ഥത്തിൽ ലഭിച്ച ഒരു ചിത്രത്തിൽ മാറ്റങ്ങൾ വരുത്തി ഉപയോ​ഗിച്ചത്.

 

ഒരു തമിഴ്നാടൻ പടം

 

തമിഴ്നാട് സ്വദേശികളായ ധനുപരണും പ്രവീൺ ഷണ്മുഖാനന്ദവുമാണ് ഈ ചിത്രത്തിനു പിന്നിൽ. ഇവരുടെ ഡ്രോൺ ആണ് ഈ ചിത്രം യഥാർത്ഥത്തിൽ പകർത്തിയത്. 2023 ൽ തമിഴ്നാട് സർക്കാരിന്റെ വരയാട് സർവേയുടെ ഭാഗമായി ആനമല ടൈഗർ റിസർവ് വനത്തിൽ നിന്നു പകർത്തിയ ദൃശ്യത്തിൽ കംപ്യൂട്ടർ സഹായത്തോടെ ചെറിയ മാറ്റം വരുത്തിയപ്പോൾ തുടരുമിലെ ചിത്രമായി.

 

ആനമലയിലെ കാട്ടാനക്കൂട്ടം

 

തമിഴ്നാട്ടിലെ ആനമലയിൽ നിന്നാണ് ഈ ചിത്രം ഇവർക്ക് ലഭിക്കുന്നത്. തമിഴ്നാട് വനംവകുപ്പിന്റെ സർവേയുടെ ഭാഗമായി അവിടെ എത്തിയതാണ് ഇവർ. ട്രെക്ക് ചെയ്ത് കയറാൻ പ്രയാസമുള്ളിടത്ത് ഡ്രോൺ പറത്തുകയായിരുന്നു. വനം വകുപ്പിന്റെ സർവ്വേ ആയതിനാലാണ് ഡ്രോൺ പറത്താൻ അനുമതി ലഭിച്ചതു തന്നെ. അപ്പോഴാണ് ആനക്കൂട്ടത്തെ കണ്ടത്. കുട്ടിയാനയെ കണ്ടപ്പോൾ ശല്യമാകേണ്ട എന്നു കരുതി പിന്നീട് ആ ഭാ​ഗത്തേക്ക് ഡ്രോണിനെ പറത്തിയരുന്നില്ല. കുറച്ചു കഴിഞ്ഞ് ആ ഭാ​ഗത്തേക്ക് ഒന്നുകൂടി പറത്തിയപ്പോഴാണ് ഈ അപൂർവ്വ ദൃശ്യം ലഭിക്കുന്നത്.

Also read – ഇനി രക്തദാതാവിനെ അന്വേഷിച്ചു വലയേണ്ട, ഉടൻ വരുന്നു എല്ലാവർക്കും സ്വീകരിക്കാവുന്ന കൃതൃമ രക്തം

കുട്ടിയാന കുസൃസികാട്ടി കുറച്ചു നേരം കൂടി കളിച്ചെങ്കിലും അവസാനം എല്ലാവരും ഉറങ്ങി. പൊള്ളാച്ചി സ്വദേശിയായ പ്രവീണും വേട്ടെയ്ക്കാരൻപുത്തൂരു സ്വദേശി ധനുപരണും സർവ്വേയിലെത്തിയത് തമിഴ്നാട് അഡിഷനൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവിന്റെ നിർദ്ദേശം അനുസരിച്ചാണ്.

ബെംഗളൂരുവി‌ലെ പഠനത്തിനു ശേഷം നാട്ടിലെത്തിയ പ്രവീൺ യാത്രകളും നാടിന്റെ സംസ്കാരവും ഭക്ഷണ രീതികളും ജനങ്ങളെക്കുറിച്ചുമുള്ള ‘പൊള്ളാച്ചി പാപ്പിറസ്’ എന്ന മാഗസിൻ നടത്തുന്നുണ്ട്. കോവിഡിനു ശേഷം വിഡിയോ ഡോക്യുമെന്ററികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇയാളുടെ ആദ്യ ഹ്രസ്വചിത്രം കാടർ സമുദായത്തെക്കുറിച്ചായിരുന്നു. കാട്ടാന ആക്രമണങ്ങളും തദ്ദേശീയരുടെ അതിജീവന ശ്രമങ്ങളും വനസംരക്ഷണത്തിൽ അവർക്കുള്ള നിർണായക പങ്കും ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധിപ്പിക്കാൻ പ്രവീണിനു കഴിഞ്ഞിട്ടുണ്ട്.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ