Prithviraj: ‘ഭാര്യയും മകളും കാത്തിരിക്കുന്നുണ്ട്! അത് മറക്കല്ലേ എന്ന് സുപ്രിയ മേനോന്‍! അങ്ങനെ അങ്ങോട്ട് ചോദിക്ക് ചേച്ചിയെന്ന് ആരാധകര്‍’; പൃഥ്വിരാജിന്റെ പുതിയ പോസ്റ്റ് വൈറൽ
Prithviraj Sukumaran's New Look: നിങ്ങള്‍ക്കൊരു ഭാര്യയും കുഞ്ഞുമുണ്ട്, മറക്കരുത് എന്നായിരുന്നു സുപ്രിയ കമന്റ് ചെയ്തത്. നിരവധി പേരായിരുന്നു ഈ കമന്റിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അങ്ങനെ അങ്ങോട്ട് ചോദിക്ക് ചേച്ചി എന്നായിരുന്നു ഒരു കമന്റ്.

പൃഥ്വിരാജ്, ഭാര്യ സുപ്രിയ, മകൾ അലംകൃത
ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ഏറെ താൽപര്യത്തോടെയാണ് ആരാധകർ നോക്കികണ്ടത്. മാര്‍ച്ച് 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ഇതിനു പിന്നാലെ വ്യത്യസ്തമായ ലുക്കിലുള്ള പൃഥ്വിരാജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറെ കാലത്തിനു ശേഷം ക്ലീന്‍ ഷേവ് ചെയ്‌ത പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.
സംവിധാനം ചെയ്ത ചിത്രത്തിന്റെ ജോലികളെല്ലാം പൂർത്തിയായി. മാര്‍ക്കറ്റിംഗ് കാര്യങ്ങളും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. നടനെന്ന നിലയിൽ അടുത്ത സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിന് വേണ്ടിയാണ് ഈ ലുക്കിലേക്ക് മാറിയത്. മുഴുനീള ഡയലോഗ് എങ്ങനെ പറയുമെന്നോര്‍ത്തുള്ള ടെന്‍ഷനിലാണ് ഞാന്‍. എനിക്ക് അറിയാത്ത ഭാഷ കൂടിയാണ് എന്നായിരുന്നു ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചത്.
Also Read: ‘സിനിമയിലെ വയലന്‍സ് കണ്ട് ഇന്‍ഫ്‌ളുവന്‍സാകുമെങ്കിൽ, നന്മ കണ്ടാലും ഇന്‍ഫ്‌ളുവന്‍സ്ഡ് ആകണ്ടേ’? ജഗദീഷ്
ഇതോടെ സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്. ഇതിനകം തന്നെ മൂന്നര ലക്ഷത്തോളം പേരാണ് ചിത്രത്തിന് ലൈക്കുകള്‍ നേടിയിട്ടുണ്ട്. ഇതിനിടെയിൽ ചിത്രത്തിനു താഴെ വന്ന ഒരു കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൃഥ്വിരാജിന്‍റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍റെ കമന്‍റാണ് അത്. നിങ്ങള്‍ക്കൊരു ഭാര്യയും കുഞ്ഞുമുണ്ട്, മറക്കരുത് എന്നായിരുന്നു സുപ്രിയ കമന്റ് ചെയ്തത്. നിരവധി പേരായിരുന്നു ഈ കമന്റിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അങ്ങനെ അങ്ങോട്ട് ചോദിക്ക് ചേച്ചി എന്നായിരുന്നു ഒരു കമന്റ്.
അതേസമയം പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണമാണ് ഇടുക്കി, ചെറുതോണിയില്‍ പൂര്‍ത്തിയാക്കിയത്. നായകന്‍ പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.