Surabhi Lakshmi: ‘ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു; ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു’; സുരഭി ലക്ഷ്മി

Surabhi Lakshmi Opens Up About Childhood: ഇതിനായി പല നാടൻ പ്രയോ​ഗങ്ങളും ചെയ്തു. എല്ലാ ദിവസവും അരി ഇടിക്കും, ദിവസവും തോട്ടില്‍ ചാടുക പോലും ചെയ്തു. ഒരു ​ഗർഭിണിയായ സ്ത്രി ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങളും തന്റെ അമ്മ ചെയ്തിരുന്നുവെന്നാണ് സുരഭി പറയുന്നത്.

Surabhi Lakshmi: ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു; ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു; സുരഭി ലക്ഷ്മി

Surabhi Lakshmi

Updated On: 

21 Jun 2025 12:35 PM

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി സുരഭി ലക്ഷ്മി. അഭിനയ രം​ഗത്ത് ശ്രദ്ധേയമായ വേഷങ്ങളാണ് താരം ഇതിനകം അവതരിപ്പിച്ചിരിക്കുന്നത്. നായികയായും സഹനായികയായും സുരഭി ഇന്ന് മലയാള സിനിമ മേഖലയിൽ മുൻനിരയിൽ തന്നെയുണ്ട്. ഇപ്പോഴിതാ തന്റെ ബാല്യകാലത്തെ കുറിച്ച് സുരഭി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

താന്‍ കുടുംബത്തിലെ നാലാമത്തെ കുട്ടിയാണെന്നും അന്ന് തങ്ങളുടെ ചുറ്റുമുള്ള ആര്‍ക്കും നാല് കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പിക്കാന്‍ അമ്മ ശ്രമിച്ചിരുന്നുവെന്നാണ് സുരഭി പറയുന്നത്. ഇതിനായി പല നാടന്‍ പ്രയോഗങ്ങളും ചെയ്തിരുന്നുവെന്നും സുരഭി ലക്ഷ്മി പറയുന്നു. ചെറുപ്പത്തില്‍ താന്‍ വളരെ വികൃതിയായിരുന്നുവെന്നും അങ്ങനെ തന്റെ രണ്ട് സഹോദിമാര്‍ തന്നെ കൊല്ലാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും സുരഭി തമാശ രൂപത്തില്‍ പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തന്റെ കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു താൻ അച്ഛൻ സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ സൗദി കുട്ടി എന്നാണ് വിളിച്ചിരുന്നത്. അമ്മ തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ ഗര്‍ഭധാരണം തടയാന്‍ എല്ലാത്തരം പരമ്പരാഗത രീതിയും പരീക്ഷിച്ചു നോക്കിയിരുന്നു. ഇതിനായി പല നാടൻ പ്രയോ​ഗങ്ങളും ചെയ്തു. എല്ലാ ദിവസവും അരി ഇടിക്കും, ദിവസവും തോട്ടില്‍ ചാടുക പോലും ചെയ്തു. ഒരു ​ഗർഭിണിയായ സ്ത്രി ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങളും തന്റെ അമ്മ ചെയ്തിരുന്നുവെന്നാണ് സുരഭി പറയുന്നത്.

Also Read:‘കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതയായെക്കും’; തുറന്നുപറഞ്ഞ് നടി നമിത പ്രമോദ്

എന്നാൽ ഏഴ് മാസത്തിനുശേഷം തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് അമ്മ ആശങ്കപ്പെടാൻ തുടങ്ങി.അതോടെ അമ്മക്ക് കുറ്റബോധം തോന്നിത്തുടങ്ങി. പിന്നെ താന്‍ ഉണ്ടായിക്കഴിഞ്ഞപ്പോള്‍ അമ്മ വളരെയധികം സ്‌നേഹിച്ചുവെന്നും ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നും സുരഭി പറയുന്നു. അതേസമയം കുട്ടിക്കാലത്തെ തന്റെ വികൃതിയെ കുറിച്ചും സുരഭി തുറന്നുപറയുന്നുണ്ട്.

താൻ ഒരു വികൃതിയായിരുന്നുവെന്നാണ് സുരഭി പറയുന്നത്. ഒരു കാര്യമില്ലെങ്കിലും ചുമ്മാ കരഞ്ഞുകൊണ്ടിരിക്കും. തന്റെ സഹോദരിമാര്‍ക്ക് പഠിക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്നും താൻ അവരുടെ പുസ്തകങ്ങള്‍ വരെ കീറിമുറിക്കുമെന്നും സുരഭി പറയുന്നു. അവര്‍ തന്നെ കൊല്ലുന്നതിനെക്കുറിച്ച് വരെ ആലോചിച്ചിരുന്നു. തങ്ങളുടെ വീടിനടുത്തുള്ള ഒരു ചെറിയ സ്ഥലത്തേക്ക് അവര്‍ തന്നെ കൊണ്ടുപോയെന്നും ഇതിനെകുറിച്ച് ഇപ്പോഴും തങ്ങൾ പറഞ്ഞ് ചിരിക്കാറുണ്ടെന്നും സുരഭി ലക്ഷ്മി പറയുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ