Suresh Gopi: ‘അന്ന് വിവാഹവേദിയിൽ മണി കണ്ണീരോടെ എന്നെ കെട്ടിപ്പിച്ച് ഒരു കാര്യം പറഞ്ഞു’; സുരേഷ് ഗോപി
Suresh Gopi on Kalabhavan Mani's Wedding: വിവാഹത്തിനെത്തിയ തന്നെ മണി കണ്ണിരോടെയാണ് സ്വീകരിച്ചതെന്നും പ്രതീക്ഷിച്ച ആരും വന്നില്ലെന്നും മണി പറഞ്ഞെന്നാണ് സുരേഷ് ഗോപി പറയുന്നത്.

സുരേഷ് ഗോപിയും കലാഭവൻ മണിയും, മണിയുടെ ഭാര്യ നിമ്മി സമീപം
കഴിഞ്ഞ മാർച്ച് 16നാണ് മലയാളികളുടെ പ്രിയ കലാഭവൻ മണി ഓർമയായിട്ട് ഒൻപത് വർഷം പിന്നിട്ടത്. ഇന്നും തീരാദുഃഖമാണ് മണിയുടെ വിയോഗം. ദരിദ്ര കുടുംബത്തിൽ നിന്ന് എത്തി മിമിക്രിയിലൂടെയും നാടൻ പാട്ടുകളിലൂടെയും വളർന്ന് സിനിമയിലേക്ക് എത്തിയ ആളാണ് മണി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും നിറസാനിധ്യമായിരുന്നു താരം. സ്‌റ്റേജ് ഷോയിലും മണി മലയാളികളെ കൈയിലെടുത്തു. ഇന്നും മലയാളികളുടെ മനസ്സിൽ മണി ജീവിക്കുന്നു. ഒരായിരം നാടൻപാട്ടുകളിലൂടെയും ഒത്തിരി നല്ല കഥാപാത്രങ്ങളിലൂടെയും.
ഇപ്പോഴിതാ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, മണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മണിയുടെ വിവാഹത്തിനു പോയ സുരേഷ് ഗോപിയോട് കണ്ണീരോടെ മണി പറഞ്ഞ കാര്യങ്ങൾ മുൻപ് ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹത്തിനെത്തിയ തന്നെ മണി കണ്ണിരോടെയാണ് സ്വീകരിച്ചതെന്നും പ്രതീക്ഷിച്ച ആരും വന്നില്ലെന്നും മണി പറഞ്ഞെന്നാണ് സുരേഷ് ഗോപി പറയുന്നത്.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ: മണിയുടെ വിവാഹത്തിന് എത്തിയ തന്നോടെ കണ്ണ് നിറഞ്ഞ് ഒരു കാര്യം മണി പറഞ്ഞു. ആരും വന്നില്ല ചേട്ടാ, ചേട്ടൻ മാത്രേ വന്നുള്ളൂ’. ഇത് പറഞ്ഞ മണി തന്നെ കെട്ടിപ്പിടിച്ച് നിറഞ്ഞിരുന്ന കണ്ണീർ അങ്ങ് തുടച്ചിട്ട് ഒരു ചിരി ചിരിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആ സ്റ്റിൽ ഇന്നും ആളുകൾക്കിടയിൽ പ്രചരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആ ചിത്രത്തിൽ മണിയുടെ ഭാര്യ തൊട്ടു പിന്നിൽ നിൽപ്പുണ്ട്. കല്യാണ മാലയൊക്കെ അണിഞ്ഞാണെന്നാണ് തന്റെ ഓർമ. അതെന്റെ മനസ്സിൽ പതിഞ് പോയൊരു ചിത്രമാണ്. അതിനു ശേഷമുള്ള മണിയുടെ ഒരു ചിത്രവും താനെന്റെ മനസ്സിൽ പതിപ്പിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.