Nadikar sankham :’പരാതി പരിഹാര സെല്‍ രൂപവത്കരിക്കും; കുറ്റക്കാര്‍ക്ക് 5 വര്‍ഷത്തേക്ക് വിലക്ക്’; ലൈംഗികാതിക്രമങ്ങൾക്കെതിരെ നടികർ സംഘം

സിനിമ മേഖലയിലെ ലൈംഗിക അതിക്രമ പരാതികൾ വനിത സിനിമാ പ്രവർത്തകർ മാധ്യമങ്ങളെ അറിയിക്കരുതെന്ന് സംഘടന നിർദ്ദേശം നൽകി.

Nadikar sankham :പരാതി പരിഹാര സെല്‍ രൂപവത്കരിക്കും; കുറ്റക്കാര്‍ക്ക് 5 വര്‍ഷത്തേക്ക് വിലക്ക്; ലൈംഗികാതിക്രമങ്ങൾക്കെതിരെ  നടികർ സംഘം

നടൻ വിശാൽ (Image Courtesy: Vishal's Facebook)

Published: 

04 Sep 2024 | 11:18 PM

ചെന്നൈ: മലയാള സിനിമയിൽ നേരിട്ട പ്രശ്നങ്ങളും ചൂഷണങ്ങളും പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ തമിഴ് സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാൻ തമിഴ് താരസംഘടനയായ നടികര്‍ സംഘം. ഇതിനായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കുമെന്നും ഇത്തരത്തിലുള്ള ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കുമെന്നും നടികർ സംഘം രം​ഗത്ത്.

ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. മലയാള സിനിമയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ് സിനിമയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത്തരത്തിൽ അതിക്രമം നേരിട്ടവർക്ക് എല്ലാ തരത്തിലുള്ള നിയമസഹായവും ഉറപ്പാക്കുമെന്നും നടികര്‍സംഘം വ്യക്തമാക്കി.ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തും. ഇതിലൂടെ പരാതികള്‍ അറിയിക്കാം. പരാതികള്‍ സൈബര്‍ പോലീസിന് കൈമാറും.

Also read-Manju Warrier: ‘നിങ്ങളുടെയൊക്കെ സ്നേഹം ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല’; മഞ്ജു വാര്യര്‍

അതേസമയം സിനിമ മേഖലയിലെ ലൈംഗിക അതിക്രമ പരാതികൾ വനിത സിനിമാ പ്രവർത്തകർ മാധ്യമങ്ങളെ അറിയിക്കരുതെന്ന് സംഘടന നിർദ്ദേശം നൽകി. പരാതി ഉണ്ടെങ്കിൽ ആദ്യം ഐസിസിയെ അറിയിക്കണമെന്നും സംഘടന പറഞ്ഞു. ടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി തുടങ്ങിയവര്‍ പങ്കെടുത്ത യോഗം ആണ്‌ സർക്കുലർ തയാറാക്കിത്. ബുധനാഴ്ച രാവിലെ 11-നാണ് നടികര്‍ സംഘത്തിന്റെ യോഗം ചെന്നൈയില്‍ ചേര്‍ന്നത്. നടന്മാരായ നാസര്‍ (പ്രസിഡന്റ്), വിശാല്‍ (സെക്രട്ടറി), കാര്‍ത്തി (ട്രഷറര്‍) എന്നിവരാണ് നടികര്‍ സംഘത്തിന്റെ തലപ്പത്തുള്ളത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബം​ഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ