Kamal Haasan:71ാം വയസ്സിൽ അമ്മ സ്വപ്നം കണ്ട സർക്കാർ ജോലി നേടി! സ്കൂൾ പഠനം ഉപേക്ഷിച്ച കമൽ ഹാസന്റെ ജീവിതം

Kamal Haasan Life: എസ്എസ്എൽസി പരീക്ഷയെങ്കിലും പാസായിരുന്നെങ്കിൽ റെയിൽവേയിൽ ഒരു ജോലി ലഭിക്കുമായിരുന്നു എന്ന് തന്റെ അമ്മ എപ്പോഴും പറയുമായിരുന്നു...

Kamal Haasan:71ാം വയസ്സിൽ അമ്മ സ്വപ്നം കണ്ട സർക്കാർ ജോലി നേടി! സ്കൂൾ പഠനം ഉപേക്ഷിച്ച കമൽ ഹാസന്റെ ജീവിതം

Kamal Haasan

Published: 

02 Dec 2025 11:17 AM

രാജ്യസഭ എംപി ആയപ്പോൾ തനിക്കുണ്ടായ വികാരത്തെക്കുറിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമലഹാസൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയാകുന്നു.ആ നിമിഷം തന്റെ മാതാപിതാക്കളായ ഡി ശ്രീനിവാസൻ അയ്യങ്കാറിനെയും രാജലക്ഷ്മിയെയും ഓർമ്മിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. താൻ അവിടെയെത്തി ഒപ്പിട്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് തന്റെ അച്ഛനെയും അമ്മയെയും ആയിരുന്നു. സ്കൂൾ പഠനം ഉപേക്ഷിച്ച ആളായിരുന്നു താൻ.

എസ്എസ്എൽസി പരീക്ഷയെങ്കിലും പാസായിരുന്നെങ്കിൽ റെയിൽവേയിൽ ഒരു ജോലി ലഭിക്കുമായിരുന്നു എന്ന് തന്റെ അമ്മ എപ്പോഴും പറയുമായിരുന്നുവെന്നാണ് കമൽഹാസൻ ഓർത്തെടുക്കുന്നത്. അമ്മയുടെ ആ സ്വപ്നം 71 വയസ്സ് തികഞ്ഞതിനു ശേഷമാണ് സാക്ഷാത്കരിച്ചതെന്നും കമൽഹാസൻ. ആ സമയത്ത് ഞാനെന്റെ അമ്മയെ വിളിക്കാൻ ആ​ഗ്രഹിച്ചു.

അമ്മയുടെ ആ​ഗ്രഹം പോലെ 70 വയസ്സിനു ശേഷം എനിക്ക് സർക്കാർ ജോലി ലഭിച്ചുവെന്ന് പറയാൻ ആ​ഗ്രഹിച്ചു. അത്രമാത്രം അഭിമാനമാണ് തനിക്ക് തോന്നുന്നതെന്നും കമൽ കൂട്ടിച്ചേർത്തു. താൻ എപ്പോഴും ആഗ്രഹിച്ചതുപോലെ, ആളുകളെ സേവിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും നടൻ പരാമർശിച്ചു.

ചടങ്ങിൽ കമൽ തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ചും സംസാരിച്ചു, താൻ സ്വയം ഒരു സെൻട്രിസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് പറഞ്ഞു. തന്റെ നിർമ്മാണ സ്ഥാപനമായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും താൻ പ്രത്യയശാസ്ത്രപരമായി വിശ്വസിക്കുന്ന വിഷയങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിൽ വെച്ചു നടന്ന ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കമൽ തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ചും സംസാരിച്ചിരുന്നു. താൻ സ്വയം ഒരു സെൻട്രിസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് കമൽ.. തന്റെ നിർമ്മാണ സ്ഥാപനമായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും താൻ പ്രത്യയശാസ്ത്രപരമായി വിശ്വസിക്കുന്ന വിഷയങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും കമൽ ഹാസൻ അവകാശപ്പെട്ടു. അതേസമയം മണി രത്നം സംവിധാനം ചെയ്ത ത​ഗ് ലൈഫിൽ ആണ് കമൽഹാസൻ അവസാനമായി അഭിനയിച്ചത്.
.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും