The Pet Detective OTT : ഷറഫുദ്ദീൻ്റെ ദി പെറ്റ് ഡിറ്റക്ടീവ് ഇനി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

The Pet Detective OTT Platform & Release Date : ഒക്ടോബർ പകുതിയോടെയാണ് ദി പെറ്റ് ഡിറ്റക്ടീവ് തിയറ്ററിൽ എത്തിയത്. റിലീസായി ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിലേക്കെത്തുന്നത്.

The Pet Detective OTT : ഷറഫുദ്ദീൻ്റെ ദി പെറ്റ് ഡിറ്റക്ടീവ് ഇനി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

The Pet Detective OTT

Updated On: 

13 Nov 2025 20:10 PM

ഷറഫുദ്ദീൻ നായകനായി എത്തിയ ദി പെറ്റ് ഡിറ്റക്ടീവ് സിനിമ ഒടിടിയിലേക്ക്. ഒക്ടോബർ രണ്ടാം വാരം തിയറ്ററിൽ എത്തിയ ചിത്രമാണ് ഇനി ഒടിടി റിലീസിനായി തയ്യാറെടുക്കുന്നത്. റിലീസായി ഒരു മാസം പിന്നിട്ടതിന് ശേഷമാണ് ഒടിടി അവകാശം വിറ്റു പോയത്. ഈ മാസം തന്നെ ദി പെറ്റ് ഡിറ്റക്ടീവ് ഒടിടിയിൽ എത്തിയേക്കും.

ദി പെറ്റ് ഡിറ്റക്ടീവ് ഒടിടി

സീ ഗ്രൂപ്പിൻ്റെ സീ5 ആണ് ദി പെറ്റ് ഡിറ്റക്ടീവിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സീ ഗ്രൂപ്പിൻ്റെ സീ കേരളം തന്നെയാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രത്തിൻ്റെ ട്രെയിലർ ഇതിനോടകം സീ5ൽ പ്രദർശനം ചെയ്ത് തുടങ്ങിട്ടുണ്ട്. അതേസമയം എന്നുമുതൽ ഒടിടി സംപ്രേഷണം ആരംഭിക്കുമെന്ന് സ്ട്രീമിങ് പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ അറിയിച്ചിട്ടില്ല.

ALSO READ : OTT Releases: അവിഹിതം, ഡ്യൂഡ്, ഇൻസ്പെക്ടർ ബംഗ്ലാവ്; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഇവ

ദി പെറ്റ് ഡിറ്റക്ടീവ് സിനിമ

ശ്രീ ഗോകുലം മൂവീസിൻ്റെയും ഷറഫുദ്ദീൻ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഗോകുലം ഗോപാലനും ഷറഫുദ്ദീനും ചേർന്നാണ് ദി പെറ്റ് ഡിറ്റക്ടീവ് നിർമിച്ചിരിക്കുന്നത്. നവാഗതനായ പ്രണീഷ് വിജയനാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഷറഫുദ്ദീന് പുറമെ അനുപമ പരമേശ്വരൻ, വിനായകൻ, വിനയ് ഫോർട്ട്, മാലാ പാർവതി, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രാജേഷ് മുരഗേഷനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ആദ്രി ജോയും ശബരീഷ് വർമയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. അഭിനവ് സുന്ദർ നായക്കാണ് ചിത്രത്തിൻ്റെ എഡിറ്റർ.

ദി പെറ്റ് ഡിറ്റക്ടീവ് സിനിമയുടെ ട്രെയിലർ

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും