Thudarum Movie: ‘ചേട്ടൻ നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരം; അനുജനെപ്പോലെ കൂടെ കൂട്ടിയതിന് നന്ദി’

Shafeeq VB Thanks Director Tharun Moorthy: ചിത്രത്തിന്റെ എഡിറ്റിങ് ഘട്ടത്തിൽ തരുൺ നൽകിയ ഊർജം വളരെ വലുതായിരുന്നുവെന്നും ഒരു അനുജനെ പോലെ പല ഘട്ടത്തിലും തന്നെ ചേർത്ത് നിർത്തിയതിന് നന്ദിയെന്നും ഷഫീഖ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ‌ കുറിച്ചു.

Thudarum Movie: ചേട്ടൻ നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരം; അനുജനെപ്പോലെ കൂടെ കൂട്ടിയതിന് നന്ദി

ഷെഫീഖ് വി.ബി., തരുൺ മൂർത്തി, ചിത്രത്തിന്റെ പോസ്റ്റർ

Published: 

25 Apr 2025 19:11 PM

പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ-ശോഭന കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘തുടരും’. ഇന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ ​ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇതിനിടെയിൽ ചിത്രത്തിൽ അവസരം നൽകിയതിന് സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി അറിയിച്ച് സിനിമയുടെ എഡിറ്റർ ഷഫീഖ് വി.ബി രം​ഗത്തെത്തി.

തരുൺ മൂർത്തിയുടെ വലിയൊരു തീരുമാനം തനിക്ക് നൽകിയത് തന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരമാണെന്നാണ് ഷഫീഖ് പറയുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ഘട്ടത്തിൽ തരുൺ നൽകിയ ഊർജം വളരെ വലുതായിരുന്നുവെന്നും ഒരു അനുജനെ പോലെ പല ഘട്ടത്തിലും തന്നെ ചേർത്ത് നിർത്തിയതിന് നന്ദിയെന്നും ഷഫീഖ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ‌ കുറിച്ചു.

 

തനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും ഈ സിനിമയുടെ ഏറ്റവും വലിയൊരു വിഷമഘട്ടത്തിൽ ചേട്ടനെടുത്ത വലിയൊരു തീരുമാനം തനിക്ക് നൽകിയത് തന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരമാണെന്നും ഷഫീഖ് പറഞ്ഞു. ജൂനിർ ആർട്ടിസ്റ്റ് , അസിസ്റ്റന്റ് ഡയറക്ടർ , അസിസ്റ്റന്റ് എഡിറ്റർ, ഓൺലൈൻ എഡിറ്റർ, ഫിലിം എഡിറ്റർ ഇങ്ങനെയുള്ള തന്റെ ജീവിത യാത്രയിൽ, കഴിഞ്ഞ ദീപാവലി ദിനത്തിൽ തനിക്ക് തന്ന അവസരം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷനിമിഷമെന്നാണ് ഷഫീഖ് പറയുന്നത്. ഈ യാത്രയിൽ കൂടെ കൂട്ടിയതിനും തന്നെ വിശ്വസിച്ചതിനും നന്ദിയെന്നാണ് ഷഫീഖ് പറയുന്നത്.

Also Read: ‘ഇതങ്ങ് കേറി കത്തും; ഞങ്ങടെ പഴയ ലാലേട്ടൻ തിരിച്ചുവന്നു’; തുടരും ആദ്യ പ്രേക്ഷക പ്രതികരണം

അതേസമയം ചിത്രം കണ്ട് പുറത്തിറങ്ങുന്ന ഓരോ പ്രേക്ഷകർക്കും പറയാനുള്ളത് ഇന്നാണ് പഴയ ലാലേട്ടൻ തിരിച്ചുവന്നുവെന്നാണ്. മോഹൻലാലിന്റെ തിരിച്ച് വരവാണ് ചിത്രം എന്നാണ് സിനിമ കണ്ട് പുറത്തിറങ്ങിയ മിക്ക പ്രേക്ഷകരും പറയുന്നത്. ചിത്രത്തിന്റെ മെയിൻ ഹൈലൈറ്റ് മോഹൻലാൽ-ശോഭന കോബോ തന്നെയാണ്. ആ കൂട്ടുകെട്ടിനും പ്രതീക്ഷിച്ചത് പോലെ സ്വീകാര്യത ലഭിച്ചുവെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നത്.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം