Thug Life Movie Controversy: തഗ് ലൈഫ് നിരോധനം; കർണാടക ഫിലിം ചേംബറിനെതിരെ കമൽഹാസൻ ഹൈക്കോടതിയിൽ

Thug Life Movie Controversy: കന്നഡ തമിഴിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കമലഹാസൻ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. കന്നഡ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് പ്രതിഷേധവും പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവും ഉയർന്നുവന്നു.

Thug Life Movie Controversy: തഗ് ലൈഫ് നിരോധനം; കർണാടക ഫിലിം ചേംബറിനെതിരെ കമൽഹാസൻ ഹൈക്കോടതിയിൽ
Published: 

03 Jun 2025 07:17 AM

ത​ഗ് ലൈഫ് സിനിമ നിരോധിച്ച കർണാടക ഫിലിം ചേംബർ നടപടിക്കെതിരെ നടൻ കമൽഹാസൻ ഹൈക്കോടതിയിൽ. ചിത്രം നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നടൻ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി. കമൽഹാസന് വേണ്ടി രാജ് കമൽ ഇന്‍റർനാഷണലാണ് ഹർജി നൽകിയത്. നടന്റെ വാക്കുകൾ സാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റി വളച്ചൊടിച്ചെന്ന് ഹർജിയിൽ പറയുന്നു.

അതേസമയം കോടതിയിൽ പോയാലും സംസ്ഥാനത്തെ ഒരു തിയേറ്ററിലും ‘തഗ് ലൈഫ്’ പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി). ‘അദ്ദേഹം കോടതിയിൽ പോകട്ടെ. ഞങ്ങളുടെ ഒരു തിയേറ്ററിലും ചിത്രം പ്രദർശിപ്പിക്കില്ല,’ എന്ന് കെഎഫ്‌സിസി പ്രസിഡന്റ് എം നരസിംഹലു പറഞ്ഞു.

ALSO READ: തിയറ്ററിൽ പൊട്ടിച്ചിരി പടർത്തിയ പടക്കളം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

കന്നഡ തമിഴിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കമലഹാസൻ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. കന്നഡ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് പ്രതിഷേധവും പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവും ഉയർന്നുവന്നു. എന്നാൽ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ നിലപാടെടുത്തതോടെ ഫിലിം ചേംബർ കർണാടകയിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനമെടുക്കുകയായിരുന്നു.

37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്. ജൂൺ 5 ന് ചിത്രം തിയറ്ററുകളിലെത്തും. സിലമ്പരശൻ, തൃഷ, അഭിരാമി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് തഗ് ലൈഫ് നിർമ്മാണം. ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യൂഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസാണ്.

Related Stories
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും