Tovino Thomas: ‘ലൊക്കേഷന്‍ എന്നല്ല, ഒരിടത്തും ലഹരി ഉപയോ​ഗിക്കരുത്, കരാറിൽ ഒപ്പിടും; ടോവിനോ തോമസ്

Tovino Thomas Reacts on Producers Anti-Drug Rules: സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാനുള്ള നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോ​​ദ്യത്തിനായിരുന്നു നടന്റെ പ്രതികരണം.

Tovino Thomas: ലൊക്കേഷന്‍ എന്നല്ല, ഒരിടത്തും ലഹരി ഉപയോ​ഗിക്കരുത്, കരാറിൽ ഒപ്പിടും; ടോവിനോ തോമസ്

Tovino Thomas

Published: 

22 Jun 2025 | 01:57 PM

സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പിടുമെന്ന് നടൻ ടൊവിനോ തോമസ്. മികച്ച തീരുമാനമാണെന്നും ഉറപ്പായും അം​ഗീകരിക്കുമെന്നും ടൊവിനോ പറഞ്ഞു. ലൊക്കേഷന്‍ എന്നല്ല ഒരിടത്തും ലഹരി ഉപയോ​ഗിക്കരുതെന്നും താരം പറഞ്ഞു. സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാനുള്ള നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോ​​ദ്യത്തിനായിരുന്നു നടന്റെ പ്രതികരണം.

സിനിമ സെറ്റിലോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്നാണ് എഴുതി നൽകേണ്ടത്. നടി നടന്മാർക്ക് പുറമെ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ഇത് ബാധകമാണ്. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.

Also Read:അമ്മയുടെ ജനറൽ ബോഡി യോ​ഗം ഇന്ന് കൊച്ചിയിൽ; മോഹന്‍ലാല്‍ തുടരും?

അതേസമയം താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചി കല്ലൂരിൽ‌ ​ഗോകുലം പാർക്ക് കൺവെഷൻ സെന്ററിൽ നടക്കുന്നുണ്ട്. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത.പ്രസിഡന്റ്‌ സ്ഥാനത്ത് മോഹൻലാൽ തന്നെ തുടർന്നേക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിൻ സെക്രട്ടറി ബാബുരാജിനെ നിയമിക്കാനാണ് സാധ്യത.‌ ഉണ്ണി മുകുന്ദൻ ഒഴിഞ്ഞ ട്രഷറർ സ്ഥാനത്തേക്ക് പുതിയ താരം വരും. ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ ഒഴിവിൽ പുതിയ ആളെ നിയോ​ഗിക്കും.

കൊച്ചിയിൽ നടക്കുന്ന യോ​ഗത്തിൽ നടൻ ജഗതി ശ്രീകുമാർ പങ്കെടുക്കാനെത്തി. നീണ്ട 13 വർഷത്തിനു ശേഷമാണ് താരം ഒരു ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത്. മകനൊപ്പമാണ് ഇവിടെ ജ​ഗതി എത്തിയത്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്