Tovino Thomas: ‘ആ ടെന്‍ഷന്‍ എടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, തന്റെ ചേട്ടനും മാനേജരും ചായക്ക് കണക്ക് പറയുന്നവരല്ല’

Tovino Thomas About Maranamass: പ്രൊഡക്ഷനില്‍ ഭയങ്കര ഇന്‍വോള്‍വ്ഡ് ആയിട്ടുള്ളയാളല്ല. മരണമാസിന്റെ ലൊക്കേഷനില്‍ വല്ലപ്പോഴും ഇവരോട് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ മാത്രമാണ് പോയിട്ടുള്ളത്. പ്രൊഡക്ഷന്റെ ടെന്‍ഷന്‍ ഒന്നും എടുക്കാനുള്ള മാനസികാവസ്ഥയോ ആരോഗ്യസ്ഥിതിയോ ഉണ്ടായിരുന്നില്ലെന്നും ടൊവിനോ

Tovino Thomas:  ആ ടെന്‍ഷന്‍ എടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, തന്റെ ചേട്ടനും മാനേജരും ചായക്ക് കണക്ക് പറയുന്നവരല്ല

ടൊവിനോ തോമസ്‌

Published: 

12 Apr 2025 16:09 PM

ബേസില്‍ ജോസഫ് മുഖ്യകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് മരണമാസ്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. രാജേഷ് മാധവന്‍, ബാബു ആന്റണി, സുരേഷ് കൃഷ്ണ, അനിഷ്മ അനില്‍കുമാര്‍, ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സിജു സണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ ടൊവിനോ തോമസിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ടൊവിനോ പ്രൊഡ്യൂസറായപ്പോള്‍ കുറച്ച് കഷ്ടപ്പാടായിരുന്നുവെന്ന് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഒരു ഇന്റര്‍വ്യൂവില്‍  ബേസില്‍ തമാശരൂപേണ പറഞ്ഞിരുന്നു. ജ്യൂസൊന്നും തരില്ല. ചായ ചോദിച്ചാല്‍ പോലും തരില്ല. എല്ലാവര്‍ക്കും കൂടെ ചേര്‍ത്ത് ഒരു ചായയൊക്കെയാണ് തരുന്നതെന്നും പറഞ്ഞ് ബേസില്‍ ടൊവിനോയെ ട്രോളിയിരുന്നു.

ഇപ്പോഴിതാ, ബേസിലിന്റെ ട്രോളിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ. ‘ഡോ. അനന്തു എസ്’ എന്ന യൂട്യൂബ് ചാനലിന് ബേസിലിനൊപ്പം നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ മറുപടി നല്‍കിയത്. പ്രൊഡക്ഷന്‍ നോക്കി നടത്തിയത് ചേട്ടനും മാനേജര്‍ ഗോകുലുമൊക്കെയാണെന്നും, അവരൊന്നും ചായക്ക് കണക്കു പറയുന്ന ആള്‍ക്കാരല്ലെന്നും ടൊവിനോ വ്യക്തമാക്കി.

താന്‍ പ്രൊഡക്ഷനില്‍ ഭയങ്കര ഇന്‍വോള്‍വ്ഡ് ആയിട്ടുള്ളയാളല്ല. മരണമാസിന്റെ ലൊക്കേഷനില്‍ വല്ലപ്പോഴും ഇവരോട് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ മാത്രമാണ് പോയിട്ടുള്ളത്. പ്രൊഡക്ഷന്റെ ടെന്‍ഷന്‍ ഒന്നും എടുക്കാനുള്ള മാനസികാവസ്ഥയോ ആരോഗ്യസ്ഥിതിയോ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.

സുരേഷ് കൃഷ്ണ അത് അര്‍ഹിക്കുന്നു

ഈ സിനിമയുടെ സെറ്റിലാണ് സുരേഷേട്ടന് (സുരേഷ് കൃഷ്ണ) ‘കണ്‍വീന്‍സിങ് സ്റ്റാര്‍’ എന്നുള്ള സ്ഥാനാരോഹണം നടക്കുന്നതെന്ന് ടൊവിനോ പറഞ്ഞു. അദ്ദേഹത്തിന് ഇപ്പോള്‍ ലഭിക്കുന്ന സ്‌നേഹവും സ്വീകാര്യതയും അദ്ദേഹം അര്‍ഹിക്കുന്നതാണ്. എത്രയോ വര്‍ഷങ്ങളായി അദ്ദേഹം സിനിമയിലുണ്ട്.

Read Also : Thudarum Movie: അതിരാവിലെ എഴുന്നേറ്റ് കാണാൻ പോകേണ്ട; ‘തുടരും’ ഫസ്റ്റ് ഷോ സമയം ഇതാ

‘കുറേ കാലമായിട്ടും, എന്നെ ഒരു സിനിമയിലും ചിരിക്കാന്‍ സമ്മതിക്കില്ലടാ’ എന്ന് അദ്ദേഹം പറയുമായിരുന്നു. റിയല്‍ ലൈഫില്‍ ഭയങ്കര നല്ല ഹ്യൂമര്‍ സെന്‍സുള്ളയാളാണ് അദ്ദേഹം. അദ്ദേഹവുമായി സംസാരിച്ചിരിക്കാന്‍ വളരെ ഇഷ്ടമാണെന്നും ടൊവിനോ പറഞ്ഞു.

ഷൂട്ടിന്റെ ഇടയില്‍ അദ്ദേഹം ഫോളോവേഴ്‌സ് കൂടുന്നതും നോക്കി ഇരിക്കുകയായിരുന്നുവെന്നും, 100 കെ അടിച്ചപ്പോള്‍ കേക്കൊക്കെ കട്ട് ചെയ്തുചെയ്തുവെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ