Trisha Krishnan : വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് തൃഷ; കൂടെ സൂര്യയും; വീഡിയോ വൈറൽ

Trisha Krishnan Celebrates 22 Years in Cinema:വിജയ് - തൃഷ ബന്ധം ചൂട് പിടിക്കുന്നതിനിടെ കേക്ക് മുറിച്ച് സന്തോഷം ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂര്യ നായകനാകുന്ന ആര്‍ജെ ബാലാജിയുടെ സൂര്യ 45 എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ആഘോഷം. വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി തൃഷ പങ്കുവച്ചിട്ടുണ്ട്.

Trisha Krishnan : വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് തൃഷ; കൂടെ സൂര്യയും; വീഡിയോ വൈറൽ

വിജയ്‌ക്കൊപ്പം തൃഷ, ലിയോ ചിത്രത്തിൽ നിന്നുള്ളത് (image credits: instagram)

Published: 

14 Dec 2024 17:01 PM

തെന്നിന്ത്യൻ താര സുന്ദരി തൃഷ കൃഷ്ണന്റെ പേരിൽ‌ വിവാ​​ദങ്ങൾ കത്തിനിൽക്കെ കേക്ക് മുറിച്ച് ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമയില്‍ എത്തിയതിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വീ‍ഡിയോ ആണത്. സൂര്യ നായകനാകുന്ന ആര്‍ജെ ബാലാജിയുടെ സൂര്യ 45 എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ താരം തന്നെ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ സ്‌റ്റോറിയായി പങ്കുവച്ച് എത്തിയിരുന്നു.

സൂര്യ തൃഷയ്ക്ക് ഫ്ലവർ ബൊക്ക സമ്മാനിച്ചും, ആര്‍ജെ ബാലാജി തൃഷയുടെ ഹാര്‍ഡ് വര്‍ക്കിനെ പ്രശംസിച്ച് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. എല്ലാവര്‍ക്കും തൃഷ നന്ദി പറയുന്നതും കേക്ക് മുറിക്കുന്നതും താരം പങ്കുവച്ച വീഡിയോയിൽ ഉണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സെലിബ്രേഷന്‍ എന്നും തൃഷ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 22 വർഷമായി സിനിമ എന്ന ഈ മാജിക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.. എല്ലാവർക്കും നന്ദി.. എന്ന അടിക്കുറിപ്പോടെ താരം ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

 

Also Read : കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രൈവറ്റ് ജെറ്റില്‍ ഒരുമിച്ച് യാത്ര ചെയ്ത് വിജയിയും തൃഷയും; ഗോസിപ്പ് പ്രചരിപ്പിച്ച് ആരാധകര്‍

സൗന്ദര്യ മത്സരങ്ങളിലൂടെയും മോഡലിങിലൂടെയുമാണ് താരം സിനിമയിലെത്തുന്നത്. ജോഡി എന്ന ചിത്രത്തില്‍ സിമ്രന്റെ തോഴിയായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് കരിയര്‍ ആരംഭിച്ചത്. പിന്നീടിങ്ങോട്ട് തൃഷയുടെ ഒരു ജൈത്രയാത്രയായിരുന്നു. അജിത്ത്, സൂര്യ, വിജയ് തുടങ്ങിയവര്‍ക്കൊപ്പമൊക്കെ ഹിറ്റുകള്‍ സൃഷ്ടിച്ചു, സൗത്ത് ഇന്ത്യന്‍ ക്യൂന്‍ എന്ന വിശേഷണത്തിന് താരം അര്‍ഹയായി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമ ജീവിതത്തിൽ മികച്ച ഒരുപിടി കഥാപാത്രങ്ങൾ താരം സമ്മാനിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇത്രയും കാലം നായികയായി തന്നെ നിലനിൽക്കാനും തൃഷയ്ക്ക് സാധിച്ചു. 96 എന്ന ചിത്രത്തിലൂടെ തൃഷയുടെ കരിയർ​ഗ്രാഫ് ഒന്ന് കൂടി ഉയർന്നു. പൊന്നിയന്‍ സെല്‍വനിലൂടെ തൃഷയുടെ താരപദവി വീണ്ടും കൂടി. തമിഴിനു പുറമെ തെലുങ്കിലും താരം സജീവമാണ്. ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടി ഇപ്പോള്‍ മോഹന്‍ലാലിനൊപ്പമുള്ള റാം, ടൊവിനോ തോമസിനൊപ്പമുള്ള ഐഡന്റിറ്റി എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന 45 എന്ന സിനിമയാണ് നിലവില്‍ തൃഷ ചെയ്തുകൊണ്ടിരിക്കുന്നത്. ഉലകനായകനൊപ്പമുള്ള തഗ്ഗ് ലൈഫ്, അജിത്തിനൊപ്പമുള്ള ഗുഡ് ബാഡ് അഗ്ലി, വിടാമുയര്‍ച്ചി എന്നീ സിനിമകളും അണിയറയില്‍ റിലീസിനായി തയ്യാറെടുക്കുന്നു.


അതേസമയം താരത്തിനെതിരെ വ്യാപക വിവാദങ്ങളാണ് ഒരു ഭാ​ഗത്ത് നടക്കുന്നത്. വിജയ്‌യമായുള്ള സൗഹൃദത്തെപ്പറ്റിയുള്ള ഗോസിപ്പുകളാണ് താരത്തിനെതിരെയുള്ള പുതിയ വിവാദം. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിന് ഇരുവരും എത്തിയത് ഒരുമിച്ചാണെന്ന വാർത്തയാണ് പുതിയ ഊഹാപോഹങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നത്. തെളിവ് സ​ഹിതം പുറത്ത് വിട്ടാണ് ഇരുവരെയും തമ്മിലുള്ള ​ഗോസിപ്പ്. എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ഫ്ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറിൽ പുറപ്പെടുന്നതുമായ ചിത്രങ്ങളും മറ്റും എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യാപകമായി പ്രചരിച്ചു. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ലഭ്യമായ വിവരം.

കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
കിടപ്പു രോഗിയെ വോട്ട് ചെയ്യിക്കാൻ എത്തിയപ്പോൾ
ജനങ്ങൾ മടുത്തു അവർക്ക് മാറ്റം വേണം
ദിലീപും കാവ്യയും വോട്ട് ചെയ്യാൻ
ട്രെയിനിൻ്റെ മേളിൽ കേറിയാൽ