Unni Mukundan: ടൊവിനോയുടെ പിന്തുണ എനിക്കുമുണ്ട്, വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെങ്കില്‍ അത് ഉണ്ണി പറഞ്ഞിട്ടാണ്: വിപിന്‍
Vipin Kumar Clarifies Issues With Unni Mukundan: വാക്ക് തര്‍ക്കം നടന്നുവെന്നതിന്റെ പേരില്‍ മാത്രമല്ല പരാതി കൊടുത്തത്, തന്നെ ദേഹോപദ്രവും ഏല്‍പ്പിച്ചതാണ് പരാതി നല്‍കാന്‍ കാരണമായത്. ആറ് വര്‍ഷമായി ഉണ്ണിയുടെ പ്രൊഫഷണല്‍ മാനേജരായും സഹോദരനായും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിപിന്‍ കുമാര്‍, ഉണ്ണി മുകുന്ദന്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖല ചര്‍ച്ച ചെയ്യുന്നത് നടന്‍ ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നങ്ങളാണ്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ തന്നെ ഉണ്ണി മുകുന്ദന്‍ മര്‍ദിക്കുകയയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു വിപിന്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ വിപിന്‍ പറയുന്ന കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നുമാണ് ഉണ്ണി മുകുന്ദന്റെ വാദം. വിഷയത്തില്‍ പ്രതികരിക്കുകയാണ് വിപിന്‍ കുമാര്‍. ദി ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ കാര്യങ്ങള്‍ വിശദമാക്കുന്നത്.
വാക്ക് തര്‍ക്കം നടന്നുവെന്നതിന്റെ പേരില്‍ മാത്രമല്ല പരാതി കൊടുത്തത്, തന്നെ ദേഹോപദ്രവും ഏല്‍പ്പിച്ചതാണ് പരാതി നല്‍കാന്‍ കാരണമായത്. ആറ് വര്‍ഷമായി ഉണ്ണിയുടെ പ്രൊഫഷണല്‍ മാനേജരായും സഹോദരനായും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കാലത്ത് പുള്ളിയുടെ സ്വഭാവത്തിലെ വൈരുദ്ധ്യവും മനസിലാക്കിയതാണെന്ന് വിപിന്‍ പറയുന്നു.
മാര്‍ക്കോയ്ക്ക് ശേഷം വലിയ സിനിമകളോ വലിയ ബാനറിലുള്ളതോ ഒന്നും ഉണ്ണിക്ക് വരുന്നില്ല. കയ്യിലുണ്ടായിരുന്ന ചില സിനിമകള്‍ നഷ്ടപ്പെടുകയും ചെയ്തു. അതിന് ശേഷം പുള്ളി ഫ്രസ്‌ട്രേറ്റഡാണ്. ഇതൊക്കെ തീര്‍ക്കുന്നത് തന്നോടുമാണ്. ഇമോഷന്‍ കാണിക്കാം, പക്ഷെ നമ്മള്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കാര്യത്തിലാണ് ഫ്രസ്‌ട്രേഷന്‍ കാണിക്കുന്നത്.
ഉണ്ണിയുടെ വീഴ്ച കൊണ്ടാണ് ഗോകുലം മൂവിസ് ഒരു പ്രൊജക്ടില്‍ നിന്ന് പിന്മാറിയത്. അന്നും താന്‍ ഉപദേശിച്ചിരുന്നു. കയ്യിലിരുന്ന എല്ലാ സിനിമകളും ഉണ്ണിക്ക് നഷ്ടമായി. ടൊവിനോയോട് താന്‍ വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്നുണ്ട്. ടൊവിനോയും ഉണ്ണിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ തനിക്കെന്തെങ്കിലും കിട്ടാനുണ്ടോ? ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം ടൊവിനോ തന്നെയും വിളിച്ചിരുന്നു. ടൊവിനോ ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ്, തന്നെ കണ്‍സോള്‍ ചെയ്ത് സപ്പോര്‍ട്ടീവായാണ് സംസാരിച്ചതെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: Unni Mukundan: ‘എൽ ഫോർ ലവ്’; വിവാദങ്ങൾക്കിടെ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ
മാത്രമല്ല, ഉണ്ണിയുടെ സമ്മതമില്ലാതെ താന്‍ ആരോടും വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ല. പുള്ളി പറഞ്ഞിട്ട് താന്‍ ആരോടെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിലും വിവാഹം കഴിക്കേണ്ടത് ഉണ്ണിയാണ്. താത്പര്യമില്ലെങ്കില്‍ കല്യാണം കഴിക്കില്ല. ആരോടെങ്കിലും ചോദിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഉണ്ണി പറഞ്ഞിട്ടാണെന്നും വിപിന്‍ കുമാര്‍ പറഞ്ഞു.