Urvashi: ‘ഉള്ളൊഴുക്ക് ഞാനും വീട്ടുകാരും ഇതുവരെ കണ്ടിട്ടില്ല’; കാരണം പറഞ്ഞ് ഉർവശി
Urvashi About Ullozhukku Movie: ഉള്ളൊഴുക്ക് സിനിമ താനും വീട്ടുകാരും കണ്ടിട്ടില്ലെന്ന് ഉർവശി. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ പാർവതി തിരുവോത്തും ഉർവശിയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ഇത്.

ഉർവശി
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളടക്കം നേടി ശ്രദ്ധിക്കപ്പെട്ട ഉള്ളൊഴുക്ക് എന്ന സിനിമ താനും വീട്ടുകാരും ഇതുവരെ കണ്ടിട്ടില്ലെന്ന് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉർവശി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ സിനിമയിൽ പാർവതി തിരുവോത്താണ് സിനിമയിൽ മറ്റൊരു പ്രധാന കാഥാപാത്രമായത്.
“ഞാൻ കണ്ടിട്ടില്ല, ആ സിനിമ. അതിന് ഡബ്ബിങ് ഇല്ലല്ലോ ലൈവ് സൗണ്ടല്ലേ എടുത്തത്. സാധാരണ ഡബ്ബ് ചെയ്യുമ്പോൾ സിനിമ കാണും. അമ്മയും കലച്ചേച്ചിയും (കലാരഞ്ജിനി) എൻ്റെ വീട്ടിലെ ആരും കണ്ടിട്ടില്ല, കരച്ചിൽ പടം ആണെന്ന് പറഞ്ഞ്. ഞാൻ കാണാത്തതിൻ്റെ കാര്യം എന്നുപറഞ്ഞാൽ, ഞാൻ ഗ്ലിസറിൻ ഉപയോഗിക്കുന്ന ഒരാളല്ല. ഞാൻ ഭയങ്ക ഫീൽ ചെയ്താണ് സിനിമ ചെയ്തത്. 40 ദിവസം അഭിനയിച്ചത് ഓർക്കുമ്പോൾ എനിക്ക് സങ്കടമാണ്.”- ഉർവശി പറഞ്ഞു.
Also Read: Urvashi: ‘രജനീകാന്തിന്റെ നായികയായി അഭിനയിക്കാത്തത് ഈ കാരണത്താൽ…’; ഉർവശി
“ഏറ്റവും കൂടുതൽ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടിട്ട് ഒരു സിനിമ വേണ്ടെന്ന് വെക്കണമെങ്കിൽ ആലോചിച്ച് നോക്ക്. എനിക്ക് വയ്യ ഈ ഭാരം ചുമക്കാൻ എന്നതുകൊണ്ടാണ്. ഞാൻ കരയില്ല, അങ്ങനെയാണെങ്കിൽ ഈ സിനിമ ചെയ്യാം എന്ന് ഡയറക്ടറോട് പറഞ്ഞു. ചേച്ചി കരയണ്ട, എങ്ങനെ ചെയ്യാൻ തോന്നുന്നോ അങ്ങനെ ചെയ്താൽ മതിയെന്ന് ഡയറക്ടർ പറഞ്ഞു. അത് ഡയറക്ടറുടെ ബുദ്ധിയാ. കരയാതെ കരയുകയെന്നാൽ വലിയ പാടാണ്.” അവർ കൂട്ടിച്ചേർത്തു.