Veena Mukundan: വയറു ചാടി, ഭാരം കൂടി! ഡെലിവറിക്ക് ശേഷം 72 കിലോയിൽ നിന്നും 62 കിലോയിലെത്തിയതിനെ കുറിച്ച് വീണാ മുകുന്ദൻ
Veena Mukundan Weight loss Tips: എല്ലാവരും നിന്നും ഞാൻ അത് മാത്രമാണ് കേട്ടിരുന്നത്. ഒടുവിൽ ഡിപ്രഷൻ ആയി. പിന്നീട് ഈസി ആയിട്ടുള്ള ഈ കാര്യം ചെയ്തതിലൂടെയാണ് താൻ 10 കിലോ ഭാരം കുറച്ചതെന്നും വീണ പറയുന്നു..

Veena Mukundan
മലയാളികൾക്ക് ഏറെ പ്രിയമുള്ള ഒരു അവതാരകയാണ് വീണാ മുകുന്ദൻ. തനിക്ക് മുന്നിൽ എത്തുന്ന അതിഥികളെ ചിരിപ്പിച്ച് കൊണ്ട് അഭിമുഖം നടത്തുന്ന വീണാമുകുന്ദന്റെ ഇന്റർവ്യൂസിനും കാഴ്ചക്കാർ ഏറെയാണ്. അടുത്തകാലത്താണ് വീണയ്ക്ക് ഒരു കുഞ്ഞു പിറന്നത്. ഇതിനുമുമ്പ് വീണാ മുകുന്ദൻ വിവാഹിതയാണോ ഭർത്താവ് എവിടെ മക്കൾ ഉണ്ടോ എന്നൊക്കെ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ചർച്ച നടന്നിരുന്നു. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് എവിടെയും അങ്ങനെ തുറന്നു പറയാത്തതിനാൽ തന്നെ വീണയെ ചുറ്റി പറ്റി പല ചർച്ചകളായിരുന്നു സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്.
എന്നാൽ പിന്നീട് വീണ തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കുടുംബത്തെയും ഭർത്താവിനെയും എല്ലാം ആരാധകർക്ക് പരിചയപ്പെടുത്തി. പിന്നീട് താൻ ഗർഭിണിയാണെന്നും ഒരിക്കൽ വെളിപ്പെടുത്തി. ഏറെ നാളത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് വീണ അമ്മയായത്. ഒരു പെൺകുട്ടിയാണ് വീണയ്ക്ക് ജനിച്ചത്. ഡെലിവറി സമയത്ത് താൻ നേരിട്ട് വെല്ലുവിളികളെക്കുറിച്ചും പിന്നീട് തന്റെ കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും എല്ലാം വീണ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഡെലിവറിക്ക് ശേഷം താൻ നേരിട്ട് പ്രശ്നങ്ങളെ കുറിച്ചാണ് വീണാമുകുന്ദൻ പറയുന്നത്.
എല്ലാവരെയും പോലെ താൻ നേരിട്ട് പ്രധാന പ്രശ്നം ഭാരം വർദ്ധിച്ചു എന്നുള്ളതായിരുന്നു. പ്രസവശേഷം വയറു ചാടുകയും ഭാരം വർദ്ധിക്കുകയും ചെയ്തു. അതിനു കാരണം കുഞ്ഞു ഉണ്ടാവുന്നതുവരെ താൻ കുഞ്ഞിന് വേണ്ട പോഷകങ്ങൾ ലഭിക്കുന്നതിനായി നല്ല രീതിയിൽ ഭക്ഷണം കഴിച്ചിരുന്നു. കാരണം എല്ലാവരും തന്നോട് അങ്ങനെയായിരുന്നു പറഞ്ഞിരുന്നത് നന്നായി ഭക്ഷണം കഴിക്കണമെന്ന്. അത് താനും പാലിച്ചു. ഡെലിവറിക്ക് ശേഷം ഞാൻ കേട്ടുകൊണ്ടിരുന്നത് അത് മാത്രമാണ് കുഞ്ഞിന് നല്ല പാല് ലഭിക്കണമെങ്കിൽ നന്നായി നമ്മൾ ഭക്ഷണം കഴിക്കണം ഒരുപാട് ചോറ് കഴിക്കണം എന്നൊക്കെ.
ALSO READ: അനീഷിന്റെ വീട്ടുകാർ ഭാവിയിൽ പ്രൊപ്പോസലുമായി വന്നാൽ സ്വീകരിക്കുമോ? മറുപടി നൽകി അനുമോൾ
ഭാരം വർദ്ധിക്കാൻ തുടങ്ങിയതോടെ ഞാൻ ചിന്തിച്ചു ഇതിനെ ശാസ്ത്രീയമായി എന്തെങ്കിലും അടിത്തറ ഉണ്ടോ. ഒരുപാട് ചോറ് കഴിച്ചത് കൊണ്ട് പാൽ ഉണ്ടാകുമോ എന്നൊക്കെ. യഥാർത്ഥത്തിൽ അങ്ങനെയൊന്നുമില്ല. ഒരുപാട് ചോറ് കഴിച്ചതുകൊണ്ടോ അല്ലെങ്കിൽ ഒരുപാട് പാലു കഴിച്ചതുകൊണ്ടോ ഒന്നും പാല് ഉണ്ടാകില്ല. പകരം പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഭക്ഷണം കഴിക്കുക. നന്നായി ഡ്രൈഫ്രൂട്ട്സും ഫ്രൂട്ട്സും ഒക്കെ കഴിക്കുക. ഈ രീതി പിന്തുടർന്നപ്പോൾ തന്നെ തനിക്ക് ഈസിയായി ഭാരം കുറയ്ക്കാൻ സാധിച്ചു എന്നാണ് മുകുന്ദൻ പറയുന്നത്. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ തനിക്ക് 10 കിലോ കുറയ്ക്കുവാൻ സാധിച്ചു.
ഡെലിവറി സമയത്ത് 72 കിലോ ഉണ്ടായിരുന്ന ഞാനിപ്പോൾ 62 കിലോയിൽ എത്തി. തനിക്ക് സിസേറിയൻ ആയതിനാൽ തന്നെ വയറു ചാടൽ അല്പം അധികമായിരുന്നു. അത് മാറ്റുവാൻ വേണ്ടി ആദ്യം തന്നെ ഞാൻ ചെയ്തത് അതിനെക്കുറിച്ച് കൂടുതലായി ചിന്തിക്കാതിരിക്കുക എന്നുള്ളതാണ്. എല്ലാവരും പറഞ്ഞിരുന്നു ഡെലിവറിക്ക് ശേഷമുള്ള വയറു ചാടൽ ഒഴിവാക്കുന്നതിനായി വയറു കെട്ടിവെച്ചാൽ മതിയെന്ന്. എന്നാൽ അതിന്റെയും അടിസ്ഥാനം വയറു കുറയുക എന്നുള്ളതല്ല . പ്രസവശേഷം ലൂസ് ആയിപ്പോയ നമ്മുടെ മസിൽസ് എല്ലാം ഒന്നുകൂടി ശക്തമാക്കുന്നതിന് വേണ്ടിയിട്ടാണ് വയറു കെട്ടിവയ്ക്കുന്നത്. എന്നാൽ താൻ അതും ചെയ്തിട്ടില്ല എന്നാണ് മുകുന്ദൻ പറയുന്നത്. ഭക്ഷണക്രമത്തിൽ വന്ന ചെറിയ മാറ്റങ്ങളിലൂടെ തന്നെ തനിക്ക് ഭാരം കുറയ്ക്കാനും ഡെലിവറിയിൽ ഉണ്ടായ ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് മാറ്റം കൊണ്ടുവരാനും സാധിച്ചു എന്നും വീണ പറയുന്നു.