Venu Nagavally Wife Death: വേണു നാഗവള്ളിയുടെ ഭാര്യ അന്തരിച്ചു; അന്ത്യം ചെന്നൈയില്‍

Venu Nagavally's wife Meera: 2010ലാണ് വേണു നാഗവള്ളി അന്തരിച്ചത്. 61-ാം വയസിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. കെ.ജി സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.

Venu Nagavally Wife Death: വേണു നാഗവള്ളിയുടെ ഭാര്യ അന്തരിച്ചു; അന്ത്യം ചെന്നൈയില്‍

വേണു നാഗവള്ളിയും ഭാര്യയും

Published: 

27 Apr 2025 13:07 PM

ടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. മകൻ വിവേകിനൊപ്പം ചെന്നൈയിലായിരുന്നു താമസം. കുറച്ച് നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്. മീര വേണു നാഗവള്ളിയുടെ വിയോഗത്തില്‍ ഫെഫ്ക അനുശോചിച്ചു.

2010ലാണ് വേണു നാഗവള്ളി അന്തരിച്ചത്. 61-ാം വയസിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. കെ.ജി സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.

1978ലാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം റിലീസായത്. തുടര്‍ന്ന് ശാലിനി എന്റെ കൂട്ടുകാരി, അണിയാത്ത വളകള്‍, ഇഷ്ടമാണ് പക്ഷേ, കലിക, അകലങ്ങളില്‍ അഭയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ ഇറങ്ങിയ കോളേജ് ഡെയ്‌സാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.

സുഖമോ ദേവി ആയിരുന്നുഅദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സർവകലാശാല, ലാൽ സലാം, രക്ത സാക്ഷികൾ സിന്ദാബാദ്, അഗ്നിദേവൻ, ആയിരപ്പറ, അയിത്തം, ഏയ് ഓട്ടോ തുടങ്ങി പന്ത്രണ്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

Read Also: Prayaga Martin: അനാവശ്യമായി മാധ്യമങ്ങൾ തൻ്റെ പേര് ഉപയോ​ഗിക്കുന്നു, ശക്തമായി പ്രതികരിക്കും; നടി പ്രയാ​ഗ മാർട്ടിൻ

2009ൽ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത്‌ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. വേണു നാഗവല്ലിയുടെ തിരക്കഥയിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് കോമഡി എൻ്റർടെയ്‌നറാണ് കിലുക്കം. കിലുക്കമടക്കം നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായി. നിരവധി സീരിയലുകളുടെയും ഭാഗമായി.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം