Diya Krishna And Krishnakumar : നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസ്; പരാതിയുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ

Case Against Diya Krishna And Krishnakumar : ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നൽകിയത്. അതേസമയം പരാതി വ്യാജമാണെന്ന് നടൻ കൃഷ്ണകുമാർ പ്രതികരിച്ചു.

Diya Krishna And Krishnakumar : നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസ്; പരാതിയുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ

Diya Krishna, Krishnakumar

Updated On: 

07 Jun 2025 | 01:05 PM

തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകളും വ്ളോറുമായ ദിയ കൃഷ്ണനുമെതിരെ പോലീസ് കേസെടുത്തു. ദിയയുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിന്മേൽ തിരുവനന്തപുരം മ്യൂസിയം പോലീസാണ് നടനും മകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടികൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പ ചേർത്ത് ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം കേസ് വ്യാജമാണെന്നും ജീവനക്കാർക്കെതിരെ തങ്ങൾ നൽകിയ പരാതിക്ക് മേൽ മറുകേസാണിതെന്ന് കൃഷ്ണകുമാർ അറിയിച്ചു. തൻ്റെ മകളുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിയ മൂന്ന് ജീവനക്കാരികളാണ് ഇപ്പോൾ തങ്ങൾക്കെതിരെ കേസുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരെ കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചുയെന്ന് കൃഷ്ണകുമാർ അറിയിച്ചു. ജൂൺ ഒന്നാം തീയതി ഞായറാഴ്ചയാണ് ജീവനക്കാർക്കെതിരെ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. തൊട്ടടുത്ത ദിവസമാണ് തിനക്കും തൻ്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ ഇവർ പരാതി നൽകിയതെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി.

നേരത്തെ ഈ ജീവൻക്കാർക്കെതിരെ ദിയ കൃഷ്ണ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ രംഗത്തെത്തിയിരുന്നു. അടുത്ത വിശ്വസ്തരെന്ന് കരുതിയ മൂന്ന് പേരാണ് തട്ടിപ്പ് നടത്തിയതെന്ന് ദിയ തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അന്ന് അറിയിച്ചിരുന്നത്.  താൻ ഗർഭിണിയായതിന് ശേഷം സ്ഥാപനത്തിലെ കാര്യങ്ങളിൽ അൽപം ശ്രദ്ധക്കുറവുണ്ടായി ഈ അവസരം മുതലെടുത്താണ് അവർ തട്ടിപ്പ് നടത്തിയതെന്ന് സോഷ്യൽ മീഡിയ താരം വ്യക്തമാക്കി.

സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിട്ടുണ്ടെന്നും കൃഷ്ണകുമാർ അറിയിച്ചു.തങ്ങളുടെ പക്കലുള്ള എല്ലാ തെളിവും ഹാജരാക്കും. ഇവരെ തങ്ങളുടെ ഫ്ലാറ്റിലേക്കാണ് വിളിച്ചു വരുത്തിയത്. തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച ഇവർ പ്രശ്നം ഒതുക്കി തീർക്കാനായി എട്ട് ലക്ഷം രൂപയുമായിട്ടായിരുന്നു ഇവരെത്തിയതെന്നും നടൻ കൂട്ടിച്ചേർത്തു.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ