Bigg Boss Malayalam 7: ബിഗ് ബോസ് ഹൗസിനോട് ഗുഡ് ബൈ പറയാനൊരുങ്ങി മത്സരാര്‍ത്ഥികള്‍; ‘ഏഴിന്റെ പണി’ നല്‍കിയ വീട് പൊളിച്ചുകളയുമോ?

Bigg Boss Malayalam 7 Set Demolition: ബിഗ് ബോസ് സീസണ്‍ 7 ഫൈനലിന് ശേഷം ആ വീടിന് എന്തു സംഭവിക്കുമെന്നാണ് പ്രേക്ഷകരുടെ സംശയം. മുന്‍ സീസണിലെ രീതികള്‍ പരിശോധിച്ചാല്‍ വീട് പൊളിച്ചുകളായാനാണ് സാധ്യത.

Bigg Boss Malayalam 7: ബിഗ് ബോസ് ഹൗസിനോട് ഗുഡ് ബൈ പറയാനൊരുങ്ങി മത്സരാര്‍ത്ഥികള്‍; ഏഴിന്റെ പണി നല്‍കിയ വീട് പൊളിച്ചുകളയുമോ?

ബിഗ് ബോസ് മലയാളം സീസൺ 7

Updated On: 

08 Nov 2025 17:32 PM

ബിഗ് ബോസ് സീസണ്‍ 7 പരിസമാപ്തിയിലേക്ക് കടക്കുമ്പോള്‍ ചില പ്രേക്ഷകരുടെയെങ്കിലും മനസില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. ‘ഏഴിന്റെ പണി’ നല്‍കിയ ആ വീടിന് ഇനി എന്ത് സംഭവിക്കും? മത്സരാര്‍ത്ഥികള്‍ക്കൊപ്പം പ്രേക്ഷകരും നെഞ്ചോട് ചേര്‍ത്തതാണ് ആ വലിയ വീട്. പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും ഉദ്യേഗം നിറഞ്ഞ ടാസ്‌ക്കുകളുടെയും വലിയ നിമിഷങ്ങള്‍ സമ്മാനിച്ചത് ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ ആ താല്‍ക്കാലിക വീടാണ്. ഫാന്‍ ഫൈറ്റുകള്‍ക്കും, ചര്‍ച്ചകള്‍ക്കും എല്ലാം കളമൊരുക്കിയത് ഈ വീടായിരുന്നു. എന്നാല്‍ ഈ സീസണ്‍ അവസാനിക്കുന്നതോടെ ഈ വീടും വിസ്മൃതിയിലാകാനാണ് സാധ്യത.

സാധാരണയായി എല്ലാ സീസണുകള്‍ അവസാനിക്കുമ്പോഴും ബിഗ് ബോസ് സെറ്റ് പൊളിച്ചുനീക്കുന്നതാണ് പതിവ്. കഴിഞ്ഞ സീസണിലും വീട് പൊളിച്ചുനീക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത്തവണയും സെറ്റ് പൊളിച്ചുനീക്കാനാണ് സാധ്യത. മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഈ സെറ്റ് ഉപയോഗിക്കുമോയെന്ന് വ്യക്തമല്ല. പതിവുരീതികള്‍ പരിശോധിച്ചാല്‍ അതിനുള്ള സാധ്യത വിരളമാണ്.

ബിഗ് ബോസിനെ നെഞ്ചോട് ചേര്‍ത്ത പ്രേക്ഷകര്‍ക്ക് ആ വീടിന്റെ ഓരോ മുക്കും മൂലയും പരിചിതമാണ്. കണ്‍ഫെഷന്‍ റൂമും, ലിവിങ് ഏരിയയും, കിച്ചണും, ബെഡ് റൂമുമൊക്കെ അവിടെ നേരിട്ട് ചെല്ലാത്തവര്‍ക്ക് പോലും അത്രമേല്‍ പ്രിയപ്പെട്ട ഇടങ്ങളാണ്‌. അത്ര വലുതാണ് ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനം.

Also Read: Bigg Boss Malayalam Season 7: ബിഗ് ബോസിലൂടെ മോഹൻലാൽ പോക്കറ്റിലാക്കുന്നത് കോടികൾ; ഏഴാം സീസണിൽ ആദ്യ സീസണിൻ്റെ ഇരട്ടി ശമ്പളം

മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വേറിട്ട ഭാവത്തിലാണ് ബിഗ് ബോസ് സെറ്റ് പടുത്തുയര്‍ത്തിയത്. പണിപ്പുരയും, ചരിഞ്ഞ ജയിലുമൊക്കെ ഈ സീസണിന്റെ മാത്രം പ്രത്യേകതകളായിരുന്നു. ഫിലിം സിറ്റിയില്‍ മറ്റ് ഷൂട്ടിങുകള്‍ നടക്കേണ്ടതിനാല്‍ സമയപരിധി കഴിയുമ്പോള്‍ ഈ സ്ഥലം ഒഴിഞ്ഞുകൊടുക്കണം. അതുകൊണ്ട് ഫൈനലിന് ശേഷം ഉടന്‍ തന്നെ സെറ്റ് പൊളിച്ചുനീക്കാനാണ് സാധ്യത.

എന്നാല്‍ എത്ര പൊളിച്ചുമാറ്റിയാലും പ്രേക്ഷകരുടെ ഹൃദയത്തില്‍ നിന്ന് ഈ വീടിനെ മായ്ച്ചുകളയാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സീസണ്‍ 7ലെ വീടും അതിലെ നിമിഷങ്ങളും പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ എന്നുമുണ്ടാകും. അടുത്ത സീസണ്‍ ആരംഭിക്കുമ്പോള്‍ പുതിയ ഭാവത്തില്‍, രൂപത്തില്‍ പുതിയ വീടുയരും. അതുവരെ പ്രേക്ഷകരുടെ കാത്തിരിപ്പും തുടരും.

ബിഗ് ബോസ് സീസണ്‍ 7ലെ ചില നിമിഷങ്ങള്‍

 

Related Stories
Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
Renu Sudhi: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി
Actor Vijay: വിജയിക്കുവേണ്ടി പരസ്പരം ഏറ്റുമുട്ടി നടിമാരായ വിനോദിനിയും സനം ഷെട്ടിയും
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി