Year Ender 2025: മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങള്‍: 2025- ൽ ഏറ്റവും പ്രതിഫലം വാങ്ങിയ താരങ്ങൾ

Highest-Paid Malayalam Actors: നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഈ വർഷം തിയറ്ററുകളിൽ എത്തിയത്. സിനിമയുടെ ബജറ്റിന്റെ വലിയ ഒരു ഭാഗം അഭിനേതാക്കളുടെ പ്രതിഫലമാണ്. ഇത്തരത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മലയാള താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

Year Ender 2025: മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങള്‍: 2025- ൽ ഏറ്റവും പ്രതിഫലം വാങ്ങിയ താരങ്ങൾ

Year Ender

Published: 

18 Dec 2025 21:05 PM

2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മലയാള സിനിമരം​ഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഈ വർഷം തിയറ്ററുകളിൽ എത്തിയത്. സിനിമയുടെ ബജറ്റിന്റെ വലിയ ഒരു ഭാഗം അഭിനേതാക്കളുടെ പ്രതിഫലമാണ്. ഇത്തരത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മലയാള താരങ്ങൾ ആരൊക്കെയെന്ന് നോക്കാം. ബിസിനസ് കണക്ട് ഇന്ത്യ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം മോഹൻലാലാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നാലെ മമ്മൂട്ടിയും പട്ടികയിൽ ഇടം നേടി.

മോഹൻലാൽ

മലയാളികൾ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ 40 വർഷത്തിലേറെ അഭിനയ രം​ഗത്ത് നിറ സാന്നിധ്യമാണ്. ഇതിനകം 400-ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമെ സംവിധാനം, നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു സിനിമക്ക് വേണ്ടി ഏകദേശം 6-8 കോടി വരെയാണ് വാങ്ങുന്നത്.

മമ്മൂട്ടി

മലയാള സിനിമയുടെ വല്യേട്ടൻ ആണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. 50 വർഷത്തോളമായി അഭിനയ രം​ഗത്തുള്ള മമ്മൂട്ടിയെ തേടി 2025-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡും എത്തി. താരം ഒരു സിനിമക്ക് വേണ്ടി വാങ്ങുന്നത് ഏകദേശം 5-7 കോടി വരെയാണ്.

പൃഥ്വിരാജ് സുകുമാരൻ

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ പൃഥ്വിരാജ് ഇന്ന് ബോളിവുഡിൽ വരെ നിറസാനിധ്യമാണ്. അഭിനയം, നിർമ്മാണം, സംവിധാനം, വിതരണം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ പൃഥ്വിരാജിന്റെ കരിയർ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നന്ദനം എന്ന മലയാള ചിത്രത്തിലൂടെ എത്തിയ പൃഥ്വിരാജ് ഒരു സിനിമക്ക് വേണ്ടി ഏക​ദേശം 4-6 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.

Also Read:ആകാശം തൊട്ട മോളിവുഡ്; ഇക്കൊല്ലം ഏറ്റവുമധികം കളക്ഷൻ നേടിയ മലയാളം സിനിമകൾ

ദുൽഖർ സൽമാൻ

മലയാള സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങി ഇപ്പോൾ തെലു​ഗു, തമിഴ്, ഹിന്ദി ചിത്രങ്ങളിലെ നിറ സാന്നിധ്യമായി മാറിയ താരമാണ് ദുൽഖർ സൽമാൻ. തുടക്കത്തിൽ അച്ഛന്റെ പേരിൽ അറിയപ്പെട്ട താരം തന്റെതായ ഒരു ഐഡൻ്റിറ്റി നേടിയെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല. അഭിനയത്തിനു പുറമേ ഇദ്ദേഹത്തിൻ്റെ ഒരു വിതരണ കമ്പനിയും ഉണ്ട്. നിലവിൽ 3-5 കോടി വരെയാണ് ഇദ്ദേഹം ഒരു സിനിമക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം.

ഫഹദ് ഫാസിൽ

മലയാള സിനിമയിൽ ഫഹദിൻ്റെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഏകദേശം 3-4.5 കോടി വരെയാണ് ഇദ്ദേഹം ഒരു സിനിമക്ക് വേണ്ടി പ്രതിഫലം വാങ്ങുന്നത്.

ടൊവിനോ തോമസ്

യുവ നടൻമാരിൽ ഏറ്റവും തിരക്കേറിയ താരമാണ് നടൻ ടൊവിനോ തോമസ്. ഇപ്പോഴും സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന ടൊവിനോ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് ഏകദേശം 2.5-4 കോടി രൂപയാണ്.

Related Stories
Viral Video: മകളുടെ ജനനം ആഘോഷിക്കാന്‍ ‘FA9LA’ ഹുക്ക്സ്റ്റെപ്പിട്ട് പിതാവ്; കയ്യടിച്ച് നെറ്റിസണ്‍സ്
IFFK: കാഴ്ച വിരുന്നൊരുക്കിയ സിനിമാ രാവുകൾക്ക് തിരശീല; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
Eko OTT : ഇനി കാത്തിരിപ്പ് വേണ്ട; എക്കോ സിനിമ ഒടിടിയിലേക്ക്, എപ്പോൾ, എവിടെ കാണാം?
Christmas Songs : വാതിൽ തുറക്കൂ നീ കാലമേ… ദേവദൂതർ പാടി…. ഒരു നിമിഷം കണ്ണടച്ചാൽ ക്രിസ്മസ് മുന്നിലെത്തിക്കുന്ന ​ഗാനങ്ങൾ
Gopi sunder about Bha Bha Ba : കഠിനാധ്വാനം വെറുതെ ആകില്ലെന്ന് അമ്മ എപ്പോഴും പറയും, ഭഭബ വിജയത്തിനു പിന്നാലെ കുറിപ്പുമായി ​ഗോപി സുന്ദർ
Shiju and Preeti: സുന്ദരനായ നായകനോട് തോന്നിയ ആരാധന; പിന്നാലെ വീട്ടുകാരെ ധിക്കരിച്ച് വിവാഹം; ഷാജു–പ്രീതിക്കിടയിൽ സംഭവിച്ചത് എന്ത്?
വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ
തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ?
സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ... ​ഗുണങ്ങൾ അറിയാം
പാലില്‍ ശര്‍ക്കരയിട്ട് കുടിച്ചാല്‍ ഇരട്ടി ഫലം
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ