Karthik Surya: അന്ന് വിവാഹം മുടങ്ങിയത് ഇന്ന് കാർത്തിക്കിന് അനു​ഗ്രഹമായി, ലക്ഷങ്ങളുടെ സമ്മാനവുമായി പ്രിയപ്പെട്ടവർ!

Youtuber Karthik Surya’s Wedding: ലക്ഷങ്ങളുടെ സമ്മാനങ്ങളാണ് കാർത്തികിനും വർഷയ്ക്കും കിട്ടാൻ പോകുന്നത്. കഴിഞ്ഞ ദിവസം നടി മഞ്ജു പിള്ള സമ്മാനവുമായി എത്തിയിരുന്നു. പ്ലാറ്റിനത്തിലും റോസ് ​ഗോൾഡിലും തീർത്ത ഒരു മോതിരമാണ് മഞ്ജുപിള്ള കാർത്തിക്കിന് സമ്മാനിച്ചത്.

Karthik Surya: അന്ന് വിവാഹം മുടങ്ങിയത് ഇന്ന് കാർത്തിക്കിന് അനു​ഗ്രഹമായി, ലക്ഷങ്ങളുടെ സമ്മാനവുമായി പ്രിയപ്പെട്ടവർ!

Karthik Surya

Published: 

09 Jul 2025 21:05 PM

നിരവധി ആരാധകരുള്ള യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും അവതാരകനുമാണ് കാർത്തിക് സൂര്യ. യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ താരം ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന യുട്യൂബേഴ്സിൽ ഒരാളാണ്. ഇതിനു പിന്നാലെ അവതാരകനായി താരം തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ‌ താരം വിവാഹിതനാകാൻ പോകുന്നു. ജൂലൈ 11നാണ് വിവാഹം. അമ്മാവന്റെ മകൾ വർഷയാണ് വധു. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഇവരുടെ സേവ് ദ ഡേറ്റിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിനിടെയിൽ താരത്തിന്റെ ആദ്യം മുടങ്ങിയ വിവാഹത്തിന്റെ കാര്യങ്ങളാണ് ചർച്ചയാകുന്നത്. രണ്ട് വർഷം മുമ്പ് കാർത്തികിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹ തീയതി കുറിച്ചശേഷം ചില കാരണങ്ങളാൽ അത് മുടങ്ങി. വിവാഹം മുടങ്ങിയത് കാർത്തികിനെ വളരെയധികം ബാധിച്ചിരുന്നു. ഏറെ നാളുകൾ എടുത്താണ് കാർത്തിക് അതിൽ നിന്നും മുക്തനായത്.

Also Read:‘കല്യാണത്തിന് ഇനി രണ്ട് ദിവസം കൂടെ; ചെലവ് താങ്ങുന്നില്ല’; കൊച്ചിയിലെ ഫങ്ഷൻ കാൻസൽ ചെയ്തുവെന്ന് കാർത്തിക് സൂര്യ

പിന്നാലെയാണ് വർഷയിലേക്ക് എത്തുന്നത്. വീട്ടുകാരാണ് വർഷയെ കാർത്തികിന് വേണ്ടി കണ്ടെത്തുന്നത്. ഇരു കുടുംബക്കാരും സമ്മതം പറഞ്ഞതോടെയാണ് വിവാഹം ഉറപ്പിച്ചത്. അതേസമയം അത്യാഢംബരമായിട്ടാകും കാർത്തികിന്റെ വിവാഹം നടക്കുക. നിരവധി താരങ്ങളും യൂട്യൂബേഴ്‌സും വിവാഹത്തിൽ എത്തും. ലക്ഷങ്ങളുടെ സമ്മാനങ്ങളാണ് കാർത്തികിനും വർഷയ്ക്കും കിട്ടാൻ പോകുന്നത്. കഴിഞ്ഞ ദിവസം നടി മഞ്ജു പിള്ള സമ്മാനവുമായി എത്തിയിരുന്നു. പ്ലാറ്റിനത്തിലും റോസ് ​ഗോൾഡിലും തീർത്ത ഒരു മോതിരമാണ് മഞ്ജുപിള്ള കാർത്തിക്കിന് സമ്മാനിച്ചത്.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും