Earthquake: കാര്‍ഗിലില്‍ ഭൂചലനം, 5.2 തീവ്രത; ജമ്മുവില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Earthquake Ladakh: ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മുവിലെ വിവിധയിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പ്രതികരിച്ചു. ഉയര്‍ന്ന ഭൂകമ്പസാധ്യതയുള്ള സീസ്മിക് സോൺ-IV ലാണ് ലഡാക്ക് സ്ഥിതി ചെയ്യുന്നത്

Earthquake: കാര്‍ഗിലില്‍ ഭൂചലനം, 5.2 തീവ്രത; ജമ്മുവില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

പ്രതീകാത്മക ചിത്രം

Published: 

14 Mar 2025 07:19 AM

ഡാക്കില്‍ ഭൂചലനം. കാര്‍ഗിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ജമ്മു കശ്മീരിലും പ്രകമ്പനം അനുഭവപ്പെട്ടു. പുലർച്ചെ 2.50-ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മുവിലെ വിവിധയിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പ്രതികരിച്ചു. ഉയര്‍ന്ന ഭൂകമ്പസാധ്യതയുള്ള രാജ്യത്തെ സീസ്മിക് സോൺ-IV ലാണ് ലഡാക്ക് സ്ഥിതി ചെയ്യുന്നത്. ലേ, ലഡാക്ക് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്.

ഇറ്റലിയില്‍ ഭൂചലനം

അതേസമയം, ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തെക്കൻ ഇറ്റലിയിലെ നേപ്പിൾസ് നഗരത്തിന് സമീപം 4.4 തീവ്രതയില്‍ ഭൂകമ്പമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭൂകമ്പത്തിന് പിന്നാലെ പ്രദേശവാസികള്‍ തെരുവുകളിലേക്ക് ഓടി.

നേപ്പിൾസിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന തീരദേശ പട്ടണമായ പോസുവോലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്നും, പുലർച്ചെ 1.25 നാണ് ഭൂകമ്പമുണ്ടായതെന്നും ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജി അറിയിച്ചു.

Read Also : Three Language Row : രൂപയുടെ ചിഹ്നം ഹിന്ദിയിൽ വേണ്ട തമിഴിൽ മതി; ബജറ്റിലെ രൂപ ചിഹ്നത്തിന് മാറ്റം വരുത്തി സ്റ്റാലിൻ

ഭാഗികമായി തകർന്ന വീടിന്റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് നിരവധി ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ഇത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നേപ്പിൾസിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടുതല്‍ ഭൂചലനമുണ്ടാകുമോയെന്ന് ഭയന്ന് പ്രദേശവാസികള്‍ രാത്രി മുഴുവന്‍ വാഹനങ്ങളിലും മറ്റുമാണ് കഴിഞ്ഞത്. പ്രദേശത്ത് ഭൂകമ്പങ്ങള്‍ പതിവാണെന്നാണ് റിപ്പോര്‍ട്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും