Himachal Flash Flood: ഹിമാചലിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 25 അം​ഗ മലയാളി സംഘം

Malayali Group in the flash floods Himachal Pradesh: ആ​ഗസ്റ്റ് 25 നാണ് ഇവർ ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും സംഘാം​ഗങ്ങൾ പറയുന്നു.

Himachal Flash Flood: ഹിമാചലിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 25 അം​ഗ മലയാളി സംഘം

Himachal Flash Flood

Published: 

31 Aug 2025 16:39 PM

ഷിംല: കനത്ത മഴയും മിന്നൽ പ്രളയവും ബാധിച്ച ഹിമാചലിനെപ്പറ്റിയുള്ള വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ അതിൽ മലയാളികളും കുടുങ്ങി കിടക്കുന്നതായി വിവരം.
25 പേരടങ്ങുന്ന സംഘമാണ് കൽപ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം. സ്‌പിറ്റിയിൽ നിന്ന് കൽപ്പയിലേക്ക് എത്തിയ സംഘമാണ് ഷിംലയിൽ എത്താനാകാതെ പെട്ടിരിക്കുന്നത്.

രണ്ട് ദിവസമായി ഇവർ ഇവിടെ കുടുങ്ങിയിട്ട്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാർ​ഗം യാത്ര സാധ്യമല്ല. കൂടാതെ സംഘത്തിലുള്ള ചിലർക്ക് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടെന്നാണ് വിവരം. 25 അം​ഗ സംഘത്തിൽ 18 പേരും മലയാളികളാണ്. ഇതിൽ മൂന്ന് പേർ കൊച്ചിയിൽ നിന്നുള്ളവരാണ്.

Also Read: PM Narendra Modi China Visit: യുഎസ് തീരുവയുദ്ധത്തെ നേരിടാൻ ചൈന കൂടെനിൽക്കുമോ?; മോദി-ഷീജിങ് പിങ് കൂടിക്കാഴ്ച ഇന്ന്

ആ​ഗസ്റ്റ് 25 നാണ് ഇവർ ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും സംഘാം​ഗങ്ങൾ പറയുന്നു. നിലവിൽ ഇവർ സുരക്ഷിതരാണ്. അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ ഒരാളായ കൊച്ചി സ്വദേശി ജിസാൻ സാവോ പറഞ്ഞു.

മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് ഹിമാചൽ പ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും ആരംഭിച്ചത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ