TVK Party Conference: വിജയുടെ തമിഴക വെട്രികഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്; 85 ഏക്കറിൽ പടുകൂറ്റൻ പന്തലും, 600 മീറ്റർ റാംപും തയ്യാർ

Vijay's TVK Party First Conference: 600 മീറ്റർ റാംപിലൂടെ നടന്ന് വിജയ് ആദ്യം പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തി സംസാരിക്കും.

TVK Party Conference: വിജയുടെ തമിഴക വെട്രികഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്; 85 ഏക്കറിൽ പടുകൂറ്റൻ പന്തലും, 600 മീറ്റർ റാംപും തയ്യാർ

നടനും ടിവികെ പാർട്ടിയുടെ നേതാവുമായ വിജയ്. (Image Credits: Vijay Instagram)

Published: 

27 Oct 2024 | 10:18 AM

ചെന്നൈ: നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) ആദ്യ സമ്മേളനം ഇന്ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ വെച്ച് നടക്കും. 85 ഏക്കറിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലാണ് സമ്മേളനം നടക്കുക. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ, 110 അടി ഉയരമുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണ് വിജയ് പാർട്ടി പതാക ഉയർത്തുക.

600 മീറ്റർ നീണ്ട റാംപിലൂടെ നടന്ന് വിജയ് ആദ്യം പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തി സംസാരിക്കും. സുരക്ഷയ്ക്കായി 5000 പോലീസുകാർ സ്ഥലത്തുണ്ടാകും. ഇതിനു പുറമെ, വിജയ്ക്കും മറ്റ് വിശിഷ്ട അതിഥികൾക്കുമായി അഞ്ച് കാരവാനുകളും സജ്ജീകരിച്ചിട്ടുണ്ട്.

അരലക്ഷം പേർക്ക് ഇരിക്കാൻ സൗകര്യത്തിന് കസേരകൾ ഒരുക്കിയിട്ടുണ്ട്. മറ്റുള്ളവർക്കായി വലിയ വീഡിയോ വാളുകളുമുണ്ട്. കൂടാതെ, പാർക്കിംഗ്, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, ടോയ്‌ലെറ്റ് സൗകര്യം, ആംബുലൻസ് എന്നിവയ്ക്കായി പ്രത്യേകം ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്; പാർട്ടി പതാകയിൽ മാറ്റം വരുത്തണമെന്ന് ബിഎസ്പി

കൊടിമരത്തിൽ പതാക ഉയർത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിക്കുക. അംബേദ്ക്കർ, പെരിയാർ, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ എന്നിവരുടെ കട്ടൗട്ടുകളും സമ്മേളന വേദിക്ക് മുന്നിലായി ഒരുക്കിയിട്ടുണ്ട്. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ തന്നെ പാർട്ടി അറിയിച്ചിട്ടുണ്ട്.

സമ്മേളനത്തിൽ പങ്കെടുക്കാനായി, തമിഴ്‌നാടിന് പുറമെ കേരളം, ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരും എത്തും. സമ്മേളനം നടക്കുന്ന പ്രദേശത്തിന് അടുത്തുള്ള മേഖലകളിൽ നാല്പതിലധികം ഹോട്ടലുകളിൽ 20 ദിവസം മുമ്പ് തന്നെ മുറികളെല്ലാം ബുക്ക് ചെയ്തിരുന്നു.

അതേസമയം, ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്. തുടർന്ന്, ഓഗസ്റ്റിൽ പാർട്ടി പതാകയും ഗാനവും അവതരിപ്പിച്ചു. വൈകാതെ തന്നെ, തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും ലഭിച്ചു. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമായിട്ടാണ് പാർട്ടി പ്രവർത്തനം എന്നാണ് വിവരം.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി