Ahmedabad Air India Crash: വാങ്ങാൻ കോടികൾ, വിമാനദുരന്തങ്ങളിലെ ആശങ്ക, ഏവിയേഷൻ ഫ്യുവൽ അപകടകാരി

ഏവിയേഷൻ ഇന്ധനം വളരെ ശക്തവും അപകടകരവുമായ ഒരു വസ്തുവാണ്. ഇതിൻ്റെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ അതീവ പ്രധാനമാണ്. അതീവ ജ്വലനശേഷിയുള്ള ഇന്ധനമാണ് ജെറ്റ് ഫ്യുവൽ. ചെറിയ തീപ്പൊരി പോലും വലിയ സ്ഫോടനങ്ങൾക്കും തീപിടിത്തങ്ങൾക്കും കാരണമാകും

Ahmedabad Air India Crash: വാങ്ങാൻ കോടികൾ, വിമാനദുരന്തങ്ങളിലെ ആശങ്ക, ഏവിയേഷൻ ഫ്യുവൽ അപകടകാരി

Aviation Fuel

Updated On: 

13 Jun 2025 09:36 AM

മിക്കവാറും എല്ലാ വിമാന ദുരന്തങ്ങൾക്ക് ഭീക്ഷണിയാകുന്നത് ഏവിയേഷൻ ഫ്യുവൽ അഥവാ ജെറ്റ് ഫ്യുവൽ തന്നെയാണ്. വിമാനങ്ങളെ ആകാശത്തിലൂടെ പറത്താൻ സഹായിക്കുന്ന ഇന്ധനമാണ് ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF). പെട്രോളിയത്തിൻ്റെ ഏറ്റവും പ്യുവറസ്റ്റ് ഫോം ആണിത്. വിമാനങ്ങളുടെ എൻജിനുകൾക്ക് ഉയർന്ന ഊർജ്ജം നൽകാനും, കഠിനമായ താപനില വ്യതിയാനങ്ങളിൽ പോലും സ്ഥിരത നിലനിർത്താനും കഴിയുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

എന്താണ് ഏവിയേഷൻ ഫ്യുവൽ?

പ്രധാനമായും രണ്ട് തരം ഏവിയേഷൻ ഇന്ധനങ്ങളാണുള്ളത്:

ജെറ്റ് ഫ്യുവൽ (Jet Fuel/ATF): ഇത് പ്രധാനമായും ടർബൈൻ എൻജിനുകളുള്ള ജെറ്റ് വിമാനങ്ങളിലും ടർബോപ്രോപ് വിമാനങ്ങളിലും ഉപയോഗിക്കുന്നതാണ്. തണുത്ത താപനിലയിൽ പോലും കട്ടപിടിക്കാതെ സൂക്ഷിക്കാനുള്ള കഴിവുള്ള ഒന്നാണിത്. രണ്ടാമത്തേത് ചെറു വിമാനങ്ങളിലെ പിസ്റ്റൺ എൻജിനുകളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഗ്യാസോലിനാണ്.

ALSO READ: വിമാനത്തിന് 11 വർഷത്തെ പഴക്കം; ഉണ്ടായിരുന്നത് ഇരുന്നൂറിലേറെ യാത്രക്കാരും 12 ജീവനക്കാരും

വിലയും

ഏവിയേഷൻ ഫ്യുവൽ വില പെട്രോളിൻ്റെയും ഡീസലിൻ്റെയും പോലെ ഇത് നേരിട്ട് പൊതുജനങ്ങ ളെ ബാധിക്കില്ലെങ്കിലപം.  ഇതിൻ്റെ വില എയർലൈൻ വ്യവസായത്തെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ്. അസംസ്കൃത എണ്ണയുടെ (Crude Oil) വിലയുമായി നേരിട്ട് ബന്ധപ്പെട്ടാണ് ഏവിയേഷൻ ഇന്ധനത്തിൻ്റെയും വില. ആഗോള എണ്ണവിപണിയിലെ മാറ്റങ്ങൾ, ഉൽപ്പാദനം, ഉപഭോഗം, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയെല്ലാം ഇതിൻ്റെ വിലയെ സ്വാധീനിക്കും. പൊതുമേഖലാ എണ്ണക്കമ്പനികളാണ് സാധാരണയായി ഇന്ത്യയിൽ ഏവിയേഷൻ ഇന്ധനത്തിന്റെ വില നിശ്ചയിക്കുന്നത്. ഈ വിലകൾ മാസത്തിലൊരിക്കൽ അല്ലെങ്കിൽ ആവശ്യമെങ്കിൽ അതിലും കൂടുതൽ തവണ പുതുക്കാറുണ്ട്.

ഏവിയേഷൻ ഫ്യുവലിൻ്റെ അപകടസാധ്യതകൾ

ഏവിയേഷൻ ഇന്ധനം വളരെ ശക്തവും അപകടകരവുമായ ഒരു വസ്തുവാണ്.  പെട്രോളിൻ്റെ അത്രയും ഇല്ലെങ്കിലും അതീവ ജ്വലനശേഷിയുള്ള ഇന്ധനം കൂടിയാണ് ജെറ്റ് ഫ്യുവൽ. എങ്കിലും വിമാനദുരന്തങ്ങളുടെ വ്യാപ്തി കൂട്ടാൻ പ്രധാനകാരണങ്ങളിൽ ഒന്ന് ഇവ തന്നെയാണ് അതുകൊണ്ട് തന്നെ വിമാനത്താവളങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ അതീവ ജാഗ്രത പുലർത്താറുണ്ട്. ജെറ്റ് ഫ്യുവൽ ശ്വസിക്കുന്നത്, തൊലിപ്പുറത്ത് നേരിട്ട് സ്പർശിക്കുന്നത്, അല്ലെങ്കിൽ അബദ്ധവശാൽ ഇത് അകത്ത് പോകുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. തലകറക്കം, ഓക്കാനം, ഛർദ്ദി, ശ്വാസംമുട്ടൽ, തൊലിപ്പുറത്തെ അസ്വസ്ഥതകൾ എന്നിവ പോലും ഉണ്ടാകാം.

അന്താരാഷ്ട്ര വിമാനങ്ങൾക്ക് എത്ര ഇന്ധനം

ബോയിംഗ് 747, എയർബസ് A380 പോലുള്ള വലിയ വിമാനങ്ങൾക്ക് കൂടുതൽ ഇന്ധനം ആവശ്യമാണ്. ചെറിയ വിമാനങ്ങൾക്ക് കുറഞ്ഞ ഇന്ധനം മതിയാകും. ഒരു ബോയിംഗ് 747 വിമാനം ഒരു സെക്കൻഡിൽ ഏകദേശം 4 ലിറ്റർ ഇന്ധനം ഉപയോഗിക്കുന്നതായാണ് കണക്ക്. 10 മണിക്കൂർ പറക്കുമ്പോൾ ഇത് ഏകദേശം 1,50,000 ലിറ്റർ ഇന്ധനം കത്തിച്ചുതീർക്കും. എയർബസ് A380 ആകട്ടെ, ഒരു മണിക്കൂറിൽ ഏകദേശം 11,400 ലിറ്റർ ഇന്ധനം ഉപയോഗിക്കുന്നു. ഒരു സാധാരണ ദീർഘദൂര അന്താരാഷ്ട്ര വിമാനത്തിന് ഏകദേശം 50,000 ലിറ്റർ മുതൽ 2,00,000 ലിറ്റർ വരെ ഇന്ധനം ആവശ്യമായി വന്നേക്കാം. വളരെ വലിയ വിമാനങ്ങൾക്ക് ഇതിലും കൂടുതൽ വേണ്ടിവരും.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ (IOCL) കണക്കനുസരിച്ച്, ഡൽഹിയിൽ അന്താരാഷ്ട്ര സർവീസുകൾക്കുള്ള ATF-ന്റെ വില ഒരു കിലോലിറ്ററിന് ഏകദേശം 830.72 ഡോളറാണ്.ഒരു കിലോലിറ്റർ എന്നാൽ 1000 ലിറ്റർ. ഒരു ഡോളർ ഏകദേശം 83 രൂപയാണെന്ന് (ഏകദേശം) കണക്കാക്കിയാൽ: 1 കിലോലിറ്റർ= 830.72 USD×83 INR/USD=Rs. 68,949.76 രൂപയായിരിക്കും. ഒരു ബോയിംഗ് 747 പോലുള്ള വലിയ വിമാനം 1,50,000 ലിറ്റർ ഇന്ധനം ഉപയോഗിക്കുന്നു എന്ന് കരുതുക.

ഇന്ധനത്തിന്റെ ആകെ ചെലവ് = ഇന്ധനം (ലിറ്ററിൽ) × ഒരു ലിറ്ററിൻ്റെ വില, =1,50,000 ലിറ്റർ ×Rs. 68.95/ലിറ്റർ =Rs. 1,03,42,500 അതയാത് 1 കോടിക്ക് മുകളിൽ. അതായത്, ഏകദേശം 1 കോടി 3 ലക്ഷം രൂപയ്ക്കും 1 കോടി 50 ലക്ഷം രൂപയ്ക്കും ഇടയിൽ ഒരു അന്താരാഷ്ട്ര വിമാനത്തിന് ഇന്ധനം നിറയ്ക്കാൻ വേണ്ടി വരും. ഇത് ഒരു ഏകദേശ കണക്ക് മാത്രമാണ്. വിമാനത്തിന്റെ തരം, പറക്കുന്ന ദൂരം, നിലവിലെ ഇന്ധന വില എന്നിവ അനുസരിച്ച് ഈ തുകയിൽ വലിയ വ്യത്യാസങ്ങൾ വരാം

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും