Ahmedabad Plane Crash: കാണാമറയത്ത് രഞ്ജിത, മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല
Ahmedabad Plane Crash Updates: തിരിച്ചറിഞ്ഞതില്‍ 187 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. വിമാനാപകടത്തില്‍ 274 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഏഴ് പോര്‍ച്ചുഗീസ് പൗരന്മാര്‍, 27 ബ്രിട്ടീഷ് പൗരന്മാര്‍, ഒരു കാനഡ പൗരന്‍, നാല് നാട്ടുകള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

അഹമ്മദാബാദ് വിമാനാപകടത്തില്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. നിലവില്‍ നടത്തി കൊണ്ടിരിക്കുന്ന ഡിഎന്‍എ പരിശോധനകളാണ് വ്യാഴാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്ന് വിവരം ലഭിച്ചിരിക്കുന്നത്. 210 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞു.
തിരിച്ചറിഞ്ഞതില്‍ 187 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. വിമാനാപകടത്തില്‍ 274 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഏഴ് പോര്‍ച്ചുഗീസ് പൗരന്മാര്‍, 27 ബ്രിട്ടീഷ് പൗരന്മാര്‍, ഒരു കാനഡ പൗരന്‍, നാല് നാട്ടുകള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
പത്തനംതിട്ട സ്വദേശിയായ രഞ്ജിതയുടേത് ഉള്‍പ്പെടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. രഞ്ജിതയുടെ കുടുംബാംഗങ്ങള്‍ കുറച്ച് ദിവസങ്ങളായി അഹമ്മദാബാദില്‍ തുടരുകയാണ്. മൃതദേഹങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ വെച്ചാണ് പരിശോധന പുരോഗമിക്കുന്നത്. എല്ലാവരുടെയും ഡിഎന്‍എ പ്രൊഫൈലിങ് ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി അറിയിച്ചു.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. നിലവില്‍ അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പോലീസിന്റെ നിര്‍ദേശാനുസരണം ഇയാള്‍ മാറിയത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ദുരന്ത ഭൂമിയില്‍ വീണ്ടും പരിശോധന നടത്തി.