AIIMS Bhubaneswar: എട്ടു കിലോഭാരമുള്ള മുഴ നീക്കം ചെയ്ത് ചരിത്രമെഴുതി എയിംസ് ഭുവനേശ്വർ

India’s largest reported kidney mass: വൃക്കകളിൽ സിസ്റ്റുകൾ രൂപപ്പെടുന്ന ഒരു ജനിതക രോഗമാണിത്. ഈ സിസ്റ്റുകൾ കാലക്രമേണ വലുതാവുകയും വൃക്കകളുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

AIIMS Bhubaneswar: എട്ടു കിലോഭാരമുള്ള മുഴ നീക്കം ചെയ്ത് ചരിത്രമെഴുതി എയിംസ് ഭുവനേശ്വർ

Aiims Bhubaneswar

Published: 

31 May 2025 18:10 PM

ഭുവനേശ്വർ: വർഷങ്ങളോളം കിഡ്‌നി രോഗത്തിന്റെ പിടിയിലായിരുന്ന 50 -കാരന്റെ ദുരിതത്തിനാണ് എയിംസ് ഭുവനേശ്വർ പരിഹാരം കണ്ടെത്തിയത്. വർഷങ്ങളായി ഓട്ടോസോമൽ ഡോമിനന്റ് പോളിസിസ്റ്റിക് രോ​ഗത്തിന്റെ പിടിയിലായിരുന്നു ഇയാൾ. അസ്വസ്ഥതകൾ കടുത്തപ്പോഴാണ് ഒടുവിൽ എയിംസ് ഭുവനേശ്വറിൽ എത്തിയത്. അവിടെ നിന്ന് ഓപ്പറേഷന് നിർദ്ദേശിക്കുകയായിരുന്നു. ഡോ. മനോജ് കുമാർ ദാസിന്റെ നേതൃത്വത്തിൽ, അഞ്ച് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

Also read – ഈ​ഗോ ഒരു ​മാനസിക രോ​ഗമാണോ? തെറ്റിധാരണകൾക്ക് ഉത്തരമിതാ….

ഡോ. സാംബിത് ത്രിപാഥിയും യുവ ഡോക്ടർമാരും, ഡോ. പൂജ ബിഹാനിയുടെ അനസ്തേഷ്യ ടീമും, നഴ്സിംഗ് ഓഫീസർമാരായ ശ്രേയയും പരിണീതയും ചേർന്ന ഒരു സംഘത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രയത്നമാണ് ഈ വിജയത്തിന് പിന്നിൽ. ഇതൊരു മെഡിക്കൽ വിജയം മാത്രമല്ല, ടീം വർക്കിന്റെയും വിശ്വാസത്തിന്റെയും തെളിവാണെന്ന് ഡോ. ദാസ് പറഞ്ഞു. ഈ ശസ്ത്രക്രിയ എയിംസ് ഭുവനേശ്വറിലെ യൂറോളജി വിഭാ​ഗത്തിന്റെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

വൃക്കകളിൽ സിസ്റ്റുകൾ രൂപപ്പെടുന്ന ഒരു ജനിതക രോഗമാണിത്. ഈ സിസ്റ്റുകൾ കാലക്രമേണ വലുതാവുകയും വൃക്കകളുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഒരു പാരമ്പര്യ രോഗമാണ്. ഇത് സാധാരണയായി PKD1 അല്ലെങ്കിൽ PKD2 എന്നീ ജീനുകളിലെ തകരാറുകൾ മൂലമാണ് ഉണ്ടാകുന്നത്. ഈ ജീനുകളിൽ ഏതെങ്കിലും ഒന്നിന് തകരാറുണ്ടെങ്കിൽ, മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് ഈ രോഗം പകരാനുള്ള സാധ്യത 50% ആണ്. ഈ രോ​ഗത്തിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ കാര്യമായ ലക്ഷണങ്ങൾ കണ്ടെന്ന് വരില്ല. രോഗം പുരോഗമിക്കുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടുവരാം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും