Ego in Psychology: ഈഗോ ഒരു മാനസിക രോഗമാണോ? തെറ്റിധാരണകൾക്ക് ഉത്തരമിതാ….
Psychological concept Of ego: അമിതമായ ഈഗോ ഉള്ള ഒരാൾക്ക് മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കാൻ ബുദ്ധിമുട്ടായിരിക്കും. അവർ നിരന്തരം അംഗീകാരം തേടുകയും തെറ്റുകൾ സമ്മതിക്കാൻ വിസമ്മതിക്കുകയും താൻ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്ന് വിശ്വസിക്കുകയും ചെയ്യാം. ഇത് ബന്ധങ്ങളെ കാര്യമായി തകരാറിലാക്കും.
തിരുവനന്തപുരം: ഈഗോ എന്നത് പലപ്പോഴും ബുദ്ധിമൂട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ്. ഇത് ഒരു സ്വഭാവ വൈകൃതമാണോ , രോഗമാണോ അതോ ശീലമാണോ എന്നെല്ലാം പലപ്പോഴും സംശയങ്ങൾ ഉയരാറുണ്ട്. ഇതിനുള്ള ശാസ്ത്രം പറയുന്ന ഉത്തരം ഇതാ.
ഫ്രോയിഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തത്തിൽ, ഈഗോ എന്നത് വ്യക്തിത്വത്തിന്റെ ഒരു അടിസ്ഥാന ഭാഗമാണ്, അല്ലാതെ ഒരു രോഗമല്ല. എന്നാലും, അമിതമായ ഈഗോ ഒരു വ്യക്തിയുടെ ജീവിതത്തിലും ബന്ധങ്ങളിലും കാര്യമായ പ്രശ്നങ്ങളുണ്ടാക്കാം. ചില സാഹചര്യങ്ങളിൽ, ഇത് ഒരു മാനസിക രോഗത്തിന്റെ സാമനമായി മാറുന്ന സാഹചര്യമുണ്ടാക്കിയേക്കാം. അപ്പോൾ അതിനെ രോഗലക്ഷണമായി കണക്കാക്കുന്നു.
മനഃശാസ്ത്രത്തിൽ ഈഗോ
വ്യക്തിത്വത്തിൽ മൂന്ന് ഭാഗങ്ങളുണ്ട്. ഇഡ് , ഈഗോ, സൂപ്പർഈഗോ എന്നിവയാണ് ഇവ. ഇഡ് നമ്മുടെ പ്രാകൃതികവും സഹജവുമായ ആഗ്രഹങ്ങളും തോന്നലുകളുമാണ്. വിശപ്പും ആഗ്രഹവും പോലെ. സൂപ്പർഈഗോ മനസ്സാക്ഷി പോലെയുള്ളവയാണ്. ഈഗോ വ്യക്തിത്വത്തിന്റെ യാഥാർത്ഥ്യബോധമുള്ള ഭാഗമാണ്.
ഈഗോയ്ക്ക് നെഗറ്റീവ് ആകുന്നത്
സാധാരണ സംഭാഷണങ്ങളിൽ, “ഈഗോ” എന്നത് പലപ്പോഴും ഒരു വ്യക്തിയുടെ ആത്മാഭിമാനം, ആത്മവിശ്വാസം, അല്ലെങ്കിൽ സ്വയം പ്രാധാന്യം എന്നിവയെ സൂചിപ്പിക്കുന്നു. ഒരാളെ “അവന് വലിയ ഈഗോയാണ്” എന്ന് പറയുമ്പോൾ, സാധാരണയായി ആ വ്യക്തിക്ക് അഹങ്കാരമുണ്ടെന്നോ, അമിതമായ ആത്മാഭിമാനമുണ്ടെന്നോ, അല്ലെങ്കിൽ സ്വന്തം പ്രാധാന്യത്തെക്കുറിച്ച് അതിരുകടന്ന ധാരണയുണ്ടെന്നോ ആണ് അർത്ഥമാക്കുന്നത്. ഇതാണ് ഈഗോയ്ക്ക് നെഗറ്റീവ് അർത്ഥം നൽകുന്ന പ്രയോഗങ്ങൾ.
Also read – പാല് നല്ലതാണ്… പക്ഷെ ഈ പ്രശ്നങ്ങൾ ഉള്ളവർ കഴിക്കുന്നത് അപകടം
അമിതമായതോ ആയ ഈഗോ ഒരു വ്യക്തിക്കും ചുറ്റുമുള്ളവർക്കും ദോഷകരമായ പെരുമാറ്റരീതികൾക്കും ചിന്താഗതികൾക്കും കാരണമാകും. ഇത് അമിതമായ സ്വാർത്ഥത/അഹങ്കാരം എന്നിവ കാരണമുണ്ടാകുന്നതാണ്. അമിതമായ ഈഗോ ഉള്ള ഒരാൾക്ക് മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കാൻ ബുദ്ധിമുട്ടായിരിക്കും. അവർ നിരന്തരം അംഗീകാരം തേടുകയും തെറ്റുകൾ സമ്മതിക്കാൻ വിസമ്മതിക്കുകയും താൻ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്ന് വിശ്വസിക്കുകയും ചെയ്യാം. ഇത് ബന്ധങ്ങളെ കാര്യമായി തകരാറിലാക്കും.
ഈഗോമാനിയ
പലപ്പോഴും വ്യക്തിപരമായ മഹത്വത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും മറ്റുള്ളവരോടുള്ള മതിപ്പില്ലായ്മയും ഈഗോ മാനിയ എന്ന പദത്തിന്റെ അർഥമായി പറയാറുണ്ട്. പക്ഷെ ഇത് ഒരു രോഗമോ രോഗ ലക്ഷണമോ അല്ല.
നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ
ഒരു വ്യക്തിക്ക് സ്വയം മഹത്വതാണെന്ന അമിത ബോധം ഉണ്ടാവുന്ന, നിരന്തരമായ അഭിനന്ദനം ആവശ്യമുള്ള അവസ്ഥയാണ് ഇത്. സഹാനുഭൂതിയുടെ അഭാവം ഇതിന്റെ സവിശേഷതയാണ്. “അമിതമായ ഈഗോ”യുമായി ബന്ധപ്പെട്ട പല സ്വഭാവങ്ങളും ഇതിന്റെ ലക്ഷണങ്ങളാണ്.