Bengaluru New Year: ന്യൂ ഇയർ പാർട്ടിക്ക് ബെംഗളൂരുവിൽ പോകാൻ വരട്ടെ; 19 നിബന്ധനകളുണ്ട്
Bengaluru New Year Party Guidelines: ബെംഗളൂരുവിലെ ന്യൂ ഇയർ പാർട്ടിയുമായി ബന്ധപ്പെട്ട് 19 നിബന്ധനകൾ പുറത്തിറക്കി പോലീസ്. പടക്കത്തിന് പൂർണ നിരോധനമാണ്.

ന്യൂ ഇയർ
ന്യൂ ഇയർ പാർട്ടി എവിടെയാവണമെന്നതിനെപ്പറ്റിയുള്ള ആലോചനകളും ചർച്ചകളും നടക്കുന്ന സമയമാണിത്. ബെംഗളൂരു പലരുടെയും പ്ലാനുകളിലുണ്ടാവും. എന്നാൽ, ഇത്തവണ ന്യൂ ഇയർ പാർട്ടിക്ക് ബെംഗളൂരുവിൽ പോകുന്നത് വളരെ ആലോചിച്ചാവണം. 19 നിബന്ധനകളാണ് ബെംഗളൂരു പോലീസ് മുന്നോട്ടുവച്ചിരിക്കുന്നത്.
പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പടക്കം ഒരു തരത്തിലും അനുവദിക്കില്ല. നിശ്ചിത സമയത്തിനുള്ളിൽ പാർട്ടി അവസാനിപ്പിക്കണം. ഉയർന്ന ശബ്ദം പാടില്ല തുടങ്ങി വിവിധ നിർദ്ദേശങ്ങൾ പോലീസ് പുറത്തുവിട്ടു. സിസിടിവി ക്യാമറ, പാർക്കിങ് സൗകര്യങ്ങൾ, കൂടുതൽ വനിതാ ജീവനക്കാർ തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.
Also Read: Namma Metro: എത്തിയെത്തി പുതിയ ട്രെയിനെത്തി; നമ്മ മെട്രോ പിങ്ക് ലൈനിലൂടെ ഇനി കുതിക്കാം
പോലീസ് നിർദ്ദേശങ്ങൾ:
1. എല്ലാ വിഭാഗങ്ങളിൽ നിന്നും പാർട്ടിക്ക് അനുവാദം വാങ്ങണം
2. ആഘോഷങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ അവസാനിപ്പിക്കണം.
3. സൗണ്ട് ലൈസൻസ് നിർബന്ധം. ശബ്ദനിയന്ത്രണം പാലിക്കണം.
4. വേദിയുടെ വലിപ്പം അനുസരിച്ച് ടിക്കറ്റ്. ബേസ്മെൻ്റ്, പാർക്കിങ് ഏരിയ, ടെറസ് തുടങ്ങിയ ഇടങ്ങളിൽ പരിപാടികൾ നടത്തരുത്.
5. വേദികൾക്ക് പുറത്ത് പബ്ലിക് ഫേസിങ് സ്ക്രീനിങുകൾ പാടില്ല.
6. സുരക്ഷാ പരിശോധനകൾ നിർബന്ധം.
7. അഗ്നിരക്ഷാ സംവിധാനങ്ങളും തുറന്ന എക്സിറ്റും.
8. 30 ദിവസത്തെ ഫുട്ടേജ് അടക്കം സിസിടിവി ക്യാമറ.
9. മയക്കുമരുന്ന് കണ്ടെത്തിയാൽ അടിയന്തിര പോലീസ് ഇടപെടൽ.
10. പരിപാടി നടക്കുന്ന സ്ഥലത്ത് പാർക്കിങ് സൗകര്യം.
11. ഡിജെയുടെ വിവരങ്ങൾ പോലീസിന് കൈമാറണം.
12. പാർക്കിങിലും വനിതകളുടെ ഇടങ്ങളിലും കൂടുതൽ വനിതാ ജീവനക്കാർ.
13. രജിസ്റ്റർ ചെയ്യപ്പെട്ട സെക്യൂരിറ്റി ഏജൻസികളാവണം.
14. ജീവനക്കാർക്ക് വെരിഫൈ ചെയ്ത ഐഡി കാർഡ് ഉണ്ടാവണം.
15. ലൈസൻസില്ലാത്ത തുറസായ സ്ഥലങ്ങളിൽ മദ്യം പാടില്ല.
16. ഹോട്ടൽ മുറികളിൽ പ്രൈവറ്റ് പാർട്ടികൾ പാടില്ല.
17. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടൻ പോലീസിനെ അറിയിക്കുക.
18. പടക്കത്തിന് പൂർണ നിരോധനം.
19. അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.