AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Airport: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഇനി ട്രാഫിക് സിഗ്നൽ പണിതരില്ല; 35 കോടി രൂപയുടെ അണ്ടർപാസ് ഒരുങ്ങുന്നു

Undepass For Bengaluru Airport Travel: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കാൻ അണ്ടർപാസ്. 35 കോടി രൂപ മുടക്കിയാണ് അണ്ടർപാസ് ഒരുങ്ങുന്നത്.

Bengaluru Airport: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഇനി ട്രാഫിക് സിഗ്നൽ പണിതരില്ല; 35 കോടി രൂപയുടെ അണ്ടർപാസ് ഒരുങ്ങുന്നു
ബെംഗളൂരു എയർപോർട്ട്Image Credit source: Social Media
Abdul Basith
Abdul Basith | Published: 19 Jan 2026 | 01:32 PM

ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാവുന്നു. ഈ വഴിയിലെ അവസാന ട്രാഫിക് സിഗ്നലും ഒഴിവാകുകയാണ്. ബല്ലാരി റോഡിലെ അവസാന ട്രാഫിക് സിഗ്നൽ ഒഴിവാക്കാൻ 35 കോടി രൂപയുടെ അണ്ടർപാസ് നിർമ്മിക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുന്നത്.

സദാഹള്ളി ജംഗ്ഷനിൽ 35 കോടി രൂപ ചെലവിൽ ആറുവരി അണ്ടർപാസ് നിർമ്മിക്കാനാണ് എൻഎച്ച്എഐയുടെ പദ്ധതി. 750 മീറ്റർ നീളത്തിലാവും ആറുവരിപ്പാതയുള്ള അണ്ടർപാസ്. വിമാനത്താവളത്തിലേക്കുള്ള യാത്ര ഇതോടെ പൂർണമായും ട്രാഫിക് സിഗ്നൽ മുക്തമാവും. രണ്ട് വർഷത്തിനുള്ളിൽ അണ്ടർ പാസ് നിർമ്മാണപ്രവർത്തനങ്ങൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: Bengaluru Namma Metro: നമ്മ മെട്രോ നിരക്ക് വർധിപ്പിക്കുമോ? അഭ്യൂഹങ്ങൾ ശക്തം; ബെംഗളൂരു മലയാളികളടക്കം ആശങ്കയിൽ

നിർമ്മാണവേളയിലുണ്ടാവുന്ന ഗതാഗത തടസ്സം ഒഴിവാക്കാൻ സർവീസ് റോഡുകൾ വീതി കൂട്ടാനുള്ള ആലോചനയുണ്ട്. ഇത് പൂർത്തിയായതിന് ശേഷം മാത്രമേ പ്രധാന പാതയിലെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കൂ. സദാഹള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകൾക്ക് അനായാസം നഗരത്തിലേക്ക് പ്രവേശിക്കാൻ സൗകര്യപ്രദമായ രീതിയിലുള്ള ഡിസൈനാണ് അണ്ടർപാസിനായി തയ്യാറാക്കിയിരിക്കുന്നത്.

ഏതാണ്ട് പത്ത് വർഷം മുൻപ് സദാഹള്ളിയിൽ ഫ്ലൈ ഓവർ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. പിന്നീടാണ് അത് അണ്ടർപാസ് ആക്കി മാറ്റിയത്. 2019ൽ അണ്ടർപാസിൻ്റെ നിർമ്മാണം ആരംഭിച്ചു. എന്നാൽ, ഡിസൈനിലെ പിഴവുകൾ കാരണം ഇത് തടസ്സപ്പെടുകയായിരുന്നു. അണ്ടർപാസിനായി ഇപ്പോൾ പുതിയ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. തടസ്സങ്ങളെല്ലാം എളുപ്പത്തിൽ നീക്കി നിർമ്മാണം വേഗത്തിലാക്കാനാണ് ഇപ്പോൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ലക്ഷ്യം.

അണ്ടർപാസ് നിലവിൽ വരുന്നതോടെ ബെംഗളൂരു നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാവും. സദാഹള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും ഇത് പരിഹാരമാവും.