Bengaluru Best City: സ്ത്രീ സൗഹൃദ നഗരങ്ങളിൽ ബെംഗളൂരു ഒന്നാമത്; പട്ടികയിൽ തിരുവനന്തപുരവും

Bengaluru Named Best Indian City for Women In 2025: 2025ലെ മികച്ച വനിതാ സൗഹാര്‍ദ്ദ നഗരങ്ങളില്‍ ഇന്ത്യയില്‍ ബെംഗളൂരു ഒന്നാമത്. ചെന്നൈ ആസ്ഥാനമായുള്ള അവതാർ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അനുയോജ്യമായ നഗരങ്ങളില്‍ ഒന്നാമതായി ബെംഗളൂരുവിനെ തിരഞ്ഞെടുത്തത്.

Bengaluru Best City: സ്ത്രീ സൗഹൃദ നഗരങ്ങളിൽ ബെംഗളൂരു ഒന്നാമത്; പട്ടികയിൽ തിരുവനന്തപുരവും

Bengaluru

Published: 

10 Jan 2026 | 08:51 PM

2025 ലെ ഏറ്റവും മികച്ച സ്ത്രീ സൗഹൃദ നഗരമായി ബെംഗളൂരുവിനെ തിരഞ്ഞെടുത്തു. ചെന്നൈ ആസ്ഥാനമായുള്ള അവതാർ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അനുയോജ്യമായ നഗരങ്ങളില്‍ ഒന്നാമതായി ബെംഗളൂരുവിനെ തിരഞ്ഞെടുത്തത്. 125 നഗരങ്ങളെ പഠനത്തിനായി തിരഞ്ഞെടുത്തിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ നഗരങ്ങള്‍ സ്ത്രീകള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുന്നുവെന്ന് പഠനം വിലയിരുത്തി.

സിറ്റി ഇൻക്ലൂഷൻ സ്കോർ (സിഐഎസ്‌) 53.29 എന്ന സ്കോർ നേടിയാണ് ബെംഗളൂരു ഒന്നാമതെത്തിയത്. 49.86 പോയിന്റുമായി ചെന്നൈയാണ് രണ്ടാമത്. 46.27 പോയിന്റുമായി പൂനെ മൂന്നാമതുണ്ട്. ഹൈദരാബാദ് (46.04), മുംബൈ (44.49) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് നഗരങ്ങള്‍.

പട്ടികയില്‍ കൂടുതലുമുള്ളത് ദക്ഷിണേന്ത്യന്‍ നഗരങ്ങളാണ് എന്നതാണ് പ്രത്യേകത. തിരുവനന്തപുരവും ആദ്യ പത്തിലുണ്ട്. ബെംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ്, മുംബൈ, ഗുരുഗ്രാം, കൊൽക്കത്ത, അഹമ്മദാബാദ്, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവയാണ് മികച്ച 10 നഗരങ്ങൾ.

Also Read: Namma Metro: പിങ്ക് ലൈനില്‍ ട്രെയിന്‍ ഓടിത്തുടങ്ങി; 10 മിനിറ്റില്‍ ബെംഗളൂരു നഗരം ചുറ്റിവരാം

സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, മൊബിലിറ്റി തുടങ്ങിയവ വിലയിരുത്തുന്ന സോഷ്യൽ ഇൻക്ലൂഷൻ സ്കോർ (എസ്‌ഐഎസ്‌), തൊഴിലവസരങ്ങൾ, കോർപ്പറേറ്റ് രീതികൾ, നൈപുണ്യ വികസനം, വനിതാ തൊഴിൽ ശക്തി തുടങ്ങിയവ വിലയിരുത്തുന്ന ഇൻഡസ്ട്രിയൽ ഇൻക്ലൂഷൻ സ്കോർ (ഐഐഎസ്‌) എന്നിവ കേന്ദ്രീകരിച്ചാണ് നഗരങ്ങളുടെ റാങ്കിങ് തിരഞ്ഞെടുത്തത്.

എസ്‌ഐഎസ്‌, എസ്‌ഐഎസ്‌ എന്നിവയില്‍ മുന്നിലുള്ള നഗരങ്ങൾ സ്ത്രീകളുടെ ദീർഘകാല കരിയർ വളർച്ചയ്ക്ക് സുസ്ഥിരമായ സാഹചര്യങ്ങൾ ഒരുക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ സുരക്ഷാ ചട്ടക്കൂടുകൾ, പൊതു സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ ചെന്നൈയാണ് മുന്നില്‍. വ്യാവസായിക കാര്യങ്ങളില്‍ ബെംഗളൂരുവാണ് മുന്നില്‍.

തൊഴിലവസരങ്ങളുടെയും കോർപ്പറേറ്റ് മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ ബെംഗളൂരുവാണ് ഒന്നാമത്. സാമൂഹിക, വ്യാവസായിക സൂചകങ്ങളിൽ പൂനെയും ഹൈദരാബാദും താരതമ്യേന സന്തുലിതമായ പ്രകടനം കാഴ്ചവച്ചതായും പഠനറിപ്പോര്‍ട്ടിലുണ്ട്.

എല്ലാ സൂചികകളിലും ഏറ്റവും ഉയർന്ന ശരാശരി രേഖപ്പെടുത്തിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലാണ്. വെസ്‌റ്റേണ്‍ ഇന്ത്യയാണ് ദക്ഷിണേന്ത്യയ്ക്ക് പിന്നിലുള്ളത്. വ്യാവസായിക കാര്യങ്ങളില്‍ മധ്യ, കിഴക്കന്‍ മേഖലകള്‍ പിന്നിലാണ്.

ഈ മേഖലകളില്‍ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളിൽ ചില പുരോഗതി ഉണ്ടായിട്ടും സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ പരിമിതമാണെന്ന് പഠനം സൂചിപ്പിക്കുന്നു. ശക്തമായ സാമൂഹിക സംവിധാനങ്ങളും വ്യവസായങ്ങളും ഉള്‍ക്കൊള്ളുന്ന നഗരങ്ങളാണ് സ്ത്രീകളുടെ കരിയറിന് ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Related Stories
Vande Bharat Sleeper: സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല, സൗകര്യങ്ങളില്‍ ഒട്ടും കുറവില്ല; വന്ദേ ഭാരത് സ്ലീപ്പര്‍ എന്തുകൊണ്ടും ‘വ്യത്യസ്തന്‍’
Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ല; യാത്ര ചെയ്യണമെങ്കില്‍ ഇത്രയും കൊടുക്കണം
Amrit Bharat Express: ബെംഗളൂരുവില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍ കൂടി; അതും അമൃത് ഭാരത് എക്‌സ്പ്രസ്
Namma Metro: നാഗവാര യാത്ര കൂടുതല്‍ എളുപ്പമാകുന്നു; നമ്മ മെട്രോ പിങ്ക് ലൈന്‍ മെയ് മാസത്തിൽ തുറക്കും
Republic Day 2026: പരുന്തുകളെ ഓടിക്കാൻ 1275 കിലോ ബോൺലസ് ചിക്കൻ; റിപ്പബ്ലിക് ദിന വ്യോമാഭ്യാസങ്ങൾക്കായി വ്യത്യസ്ത തയ്യാറെടുപ്പ്
Crime News: ഭർത്താവുമായി വഴക്ക്; പത്ത് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന് അമ്മ ജീവനൊടുക്കി
സേഫ്റ്റി പിന്നിൽ ദ്വാരം എന്തിന്?
തേങ്ങാമുറി ഫ്രിജിൽ വച്ചിട്ടും കേടാകുന്നോ... ഇങ്ങനെ ചെയ്യൂ
രാഹുൽ മാങ്കൂട്ടത്തിലിന്റെ ആസ്തിയെത്ര?
പൊറോട്ടയും ബീഫും അധികം കഴിക്കണ്ട, പ്രശ്നമാണ്
വാനരൻ്റെ കുസൃതി, മാനിൻ്റെ മുകളിൽ ഇരുന്ന് ഒരു യാത്ര
ജയിലിൽ പോയാലും മാപ്പ് പറയില്ലെന്ന് എ കെ ബാലൻ
തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു
ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു; എത്ര വലിയ അപകടമാണ് ഒഴിവായത്? ബെംഗളൂരുവില്‍ സംഭവിച്ചത്‌