Namma Metro: കാത്തിരിപ്പിന് വിരാമം, നമ്മ മെട്രോ ബ്ലൂ ലൈനിലേക്ക് ട്രെയിനുകള്‍ ഉടനെത്തും; പക്ഷെ…
Bengaluru Metro Blue Line Faces Delay Despite Trains Arriving by May: ഈ റൂട്ടില്‍ വയഡക്ടും ട്രാക്ക് കണക്ടിവിറ്റിയും പൂര്‍ത്തിയായതിന് ശേഷം മാത്രമേ പരീക്ഷണയോട്ടം തുടങ്ങാനാകുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് വൈകിച്ചേക്കാം.
ബെംഗളൂരു: നമ്മ മെട്രോ ബ്ലൂ ലൈനിലേക്കുള്ള ആദ്യ രണ്ട് ട്രെയിനുകള്‍ ഉടനെത്തും. മെയ് മാസത്തോടെ ട്രെയിനുകള്‍ ബെംഗളൂരുവില്‍ എത്തിച്ചേരുമെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ട്രെയിനുകള്‍ എത്തിയാലും പരീക്ഷണയോട്ടം പെട്ടെന്ന് തുടങ്ങാനാകില്ല. സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍-കെആര്‍ പുരം പാതയില്‍ പരീക്ഷണയോട്ടം വേഗത്തില്‍ ആരംഭിക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഈ റൂട്ടില്‍ വയഡക്ടും ട്രാക്ക് കണക്ടിവിറ്റിയും പൂര്‍ത്തിയായതിന് ശേഷം മാത്രമേ പരീക്ഷണയോട്ടം തുടങ്ങാനാകുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് വൈകിച്ചേക്കാം.




യെല്ലോ ലൈനിലെ ജോലികള്‍ പൂര്‍ത്തിയായെങ്കില്‍ ആവശ്യത്തിന് ട്രെയിനുകള്‍ ഉണ്ടായിരുന്നില്ല. പിങ്ക് ലൈനില്‍ ആവശ്യത്തിന് ട്രെയിനുകള്‍ ഉണ്ടെങ്കിലും അവയുടെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ല. 53 ട്രെയിനുകള്‍ക്കാണ് ബിഎംആര്‍സിഎല്‍, ബിഇഎംഎലിന് കരാര്‍ നല്‍കിയത്. ഇതുപ്രകാരം 7,8 എന്ന നിരക്കില്‍ ട്രെയിനുകള്‍ വിതരണം ചെയ്തുവരികയാണ്.
53 ട്രെയിനുകളില്‍ 16 എണ്ണം പിങ്ക് ലൈനിലേക്കും, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍-കെആര്‍പുരം ഫേസ് 2എയ്ക്കും, 21 എണ്ണം കെആര്‍ പുരം-കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഫേസ് 2ബിയ്ക്കുമാണ്. 2എ, 2ബി എന്നിവയാണ് ബ്ലൂ ലൈന്‍. ആകെ 58.19 കിലോമീറ്ററാണ് ബ്ലൂ ലൈനിന്റെ നീളം.
പിങ്ക് ലൈനിലേക്കുള്ള അഞ്ച് ട്രെയിനുകളെത്തി. ആറാമത്തെ ട്രെയിന്‍ ഉടന്‍ വിതരണം ചെയ്യുമെന്നാണ് വിവരം. ബ്ലൂ ലൈനിലേക്കുള്ള 7 ഉം 8 ഉം ട്രെയിനുകള്‍ മെയ് അവസാനത്തോടെ ബെംഗളൂരുവില്‍ എത്തും. ട്രെയിനുകളെത്തി കഴിഞ്ഞാല്‍ സിഗ്നലിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധനകള്‍ നടക്കും. എയര്‍പോര്‍ട്ടിലേക്ക് പോകുന്നവരായി സ്റ്റിക്കറുകളും ലഗേജ് റാക്കുകളും ബ്ലൂ ലൈന്‍ ട്രെയിനുകളില്‍ ഉണ്ടായിരിക്കുന്നതാണ്.
Also Read: Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ ഇനി പുലര്‍ച്ചെ വരെ; വീട്ടിലെത്താന്‍ വിഷമം വേണ്ട
സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍-കെആര്‍ പുരം പാതയിലെ നിര്‍മാണജോലികള്‍ ഇതുവരെ ഏകദേശം 85 ശതമാനമേ പൂര്‍ത്തിയായിട്ടുള്ളൂ. ബൈയപ്പനഹള്ളി ഡിപ്പോയിലേക്കുള്ള കണക്ഷന്‍ ഇപ്പോഴും സാധ്യമായിട്ടില്ല. പരീക്ഷണയോട്ടം നടത്തണമെന്നും ഇതും കഴിയണം. ഈ വര്‍ഷം ഡിസംബറോടെ 2എയും അടുത്ത വര്‍ഷം ഡിസംബറോടെ 2ബിയും യാത്രയ്ക്കായി തുറന്നുകൊടുക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎല്‍.
ബ്ലൂ ലൈൻ
Bengaluru’s Blue Line of Namma Metro (Silk Board ↔ Airport) is set for completion by Dec 2027—spanning 58 km with 29 stations and major interchanges across Purple, Pink, Yellow, and future Orange lines. A big leap in urban transit readiness.https://t.co/4hrWzqTUFb
— Lakshmisha K S (@lakshmishaks) September 9, 2025