Namma Metro: ഓരോ 4 മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോയില്‍ പുതിയ നീക്കം

Namma Metro Updates: എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മെട്രോ ലൈനുകളിലേക്കും വരാനിരിക്കുന്ന മെട്രോ ലൈനുകളിലേക്കും അധിക ട്രെയിന്‍സെറ്റുകള്‍ വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഇഎംഎല്ലിന് ഓര്‍ഡര്‍ നല്‍കി.

Namma Metro: ഓരോ 4 മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോയില്‍ പുതിയ നീക്കം

ബെംഗളൂരു നമ്മ മെട്രോ

Published: 

07 Dec 2025 | 11:23 AM

ബെംഗളൂരു: ബിഎംആര്‍സിഎല്‍ (ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) നമ്മ മെട്രോയില്‍ നൂതന മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് മിനിറ്റ് ഇടവേളയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് പദ്ധതി. യാത്രാ സൗകര്യം മെച്ചപ്പെടുത്തുക, കാത്തിരിപ്പ് സമയം കുറയ്ക്കുക, തിരക്ക് കുറയ്ക്കുക എന്നിങ്ങനെ ലക്ഷ്യമിട്ടാണ് നീക്കം.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മെട്രോ ലൈനുകളിലേക്കും വരാനിരിക്കുന്ന മെട്രോ ലൈനുകളിലേക്കും അധിക ട്രെയിന്‍സെറ്റുകള്‍ വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഇഎംഎല്ലിന് ഓര്‍ഡര്‍ നല്‍കി. റോളിങ് സ്‌റ്റോക്ക് വര്‍ധിപ്പിക്കുന്നത് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പ്രധാന സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

യെല്ലോ ലൈന്‍ ആറ്റിബെലെ വരെ നീട്ടുന്നതോടെ 10 മുതല്‍ 12 വരെ പുതിയ ട്രെയിന്‍സെറ്റുകള്‍ വിന്യസിക്കപ്പെടും. ആറാമത്തെ ട്രെയിന്‍സെറ്റ് എത്തുന്നതോടെ ഈ റൂട്ടില്‍ 12 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുകള്‍ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഇറക്കാനും ആസൂത്രണം ചെയ്യുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Also Read: Bengaluru Passport Service: ബെംഗളൂരുവില്‍ ഇനി എന്തെളുപ്പം; പാസ്‌പോര്‍ട്ട് കിട്ടാന്‍ ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ട

ആര്‍വി റോഡ്, ജയദേവ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഇന്റര്‍ചേഞ്ച് പോയിന്റുകളില്‍ തിരക്ക് കുറയ്ക്കുന്നതിലൂടെ പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ, പിങ്ക് ലൈനുകള്‍ക്കെല്ലാം നാല് മിനിറ്റ് ഇടവേളയില്‍ ഒരുപോലെ ട്രെയിന്‍ സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ.

Related Stories
Chennai Metro: ആലന്തൂരിൽ ഷോപ്പിംഗ് ഹബ്ബും ഐടി പാർക്കും വരുന്നു; മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിക്കും
Vande Bharat Express: വന്ദേഭാരതിൽ നാല് അധിക കോച്ചുകൾ; 278 പേർക്ക് കൂടി യാത്ര ചെയ്യാനാവുമെന്ന് അധികൃതർ
Republic Day 2026 Security : കുറ്റവാളികളെ കണ്ടെത്താൻ എഐ ​ഗ്ലാസുകൾ, റിപ്പബ്ലിക് ദിന സുരക്ഷ ലക്ഷ്യം
Railway Loco Pilots Salary: ട്രെയിൻ ഡ്രൈവർമാരുടെ ശമ്പളം എത്രയെന്ന് അറിയാമോ? ലോക്കോ പൈലറ്റാകാൻ ചെയ്യേണ്ടത്
Bengaluru: ലോകത്തിലെ ഏറ്റവും ട്രാഫിക് ബ്ലോക്കുള്ള രണ്ടാമത്തെ നഗരമായി ബെംഗളൂരു; റാങ്കിംഗിൽ ഇന്ത്യൻ നഗരങ്ങൾ മുന്നിൽ
Republic Day Parade 2026 : റിപ്പബ്ലിക്ക് ദിനത്തിൽ കർത്തവ്യ പഥിലെ ധീരതയുടെ പ്രകടനം; എവിടെ, എപ്പോൾ ലൈവായി കാണാം?
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം