Bengaluru Stampede: ഒന്നും പകരമാവില്ല; വിങ്ങലായി സഹാനയുടെ അച്ഛനും അമ്മയും; വീട്ടിലെത്തി ധനസഹായം കൈമാറി

Bengaluru Stampede Victim Sahana: അപകടം നടന്ന് നാലുദിവസത്തിന് ശേഷമാണ് കുടുംബത്തിന് ധനസഹായം കൈമാറിയത്. 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയപ്പോൾ സഹാനയുടെ അമ്മയും അച്ഛനും പൊട്ടിക്കരഞ്ഞു. മറ്റ് കുടുംബാംഗങ്ങൾ ഇരുവരെയും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Bengaluru Stampede: ഒന്നും പകരമാവില്ല; വിങ്ങലായി സഹാനയുടെ അച്ഛനും അമ്മയും; വീട്ടിലെത്തി ധനസഹായം കൈമാറി

സഹാന, ധനസഹായം ഏറ്റുവാങ്ങുന്ന സഹാനയുടെ മാതാപിതാക്കൾ.

Published: 

09 Jun 2025 | 08:45 AM

ബെം​ഗളൂരു: ആർസിബിയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 24 വയസ്സുകാരി സഹാനയുടെ കുടുംബത്തിന് ധനസഹായം കൈമാറി. കോലാർ ഡെപ്യൂട്ടി കമ്മിഷണർ എം.ആർ.രവിയാണ് യുവതിയുടെ വീട്ടിലെത്തി ധനസഹായം കൈമാറിയത്.അപകടം നടന്ന് നാലുദിവസത്തിന് ശേഷമാണ് കുടുംബത്തിന് ധനസഹായം കൈമാറിയത്. 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയപ്പോൾ സഹാനയുടെ അമ്മയും അച്ഛനും പൊട്ടിക്കരഞ്ഞു. മറ്റ് കുടുംബാംഗങ്ങൾ ഇരുവരെയും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ജൂൺ നാലിനാണ് ആർ‌സി‌ബി ടീമിന്റെ ഐ‌പി‌എൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സഹാനയടക്കം 11 പേർ മരിച്ചത്. ദുരന്തത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹാമായിരുന്നു ആദ്യം കർണാടക സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനു പിന്നാലെ പ്രതിപക്ഷത്ത് നിന്ന് വിമർശനം ഉയർന്നതോടെ അത് 25 ലക്ഷമാക്കി ഉയർത്തുകയായിരുന്നു.

Also Read:‘ഒരച്ഛനും ഈ ​ഗതി വരരുത്’; നോവായി ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവാവിന്റെ പിതാവ്

മരിച്ചവരിൽ 20നും 30നും ഇടയിൽ പ്രായമുള്ളവരാണ് ഉള്ളത്. 14 വയസ്സുള്ള ദിവ്യാൻഷിയാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. ഇതിനു പുറമെ ദോരേഷ (32), ഭൂമിക് (20), സഹന (24), അക്ഷത (27), മനോജ് (33), ശ്രാവൺ (20), ദേവി (29), ശിവലിംഗ (17), ചിന്മയി (19), പ്രജ്വാൾ (20) എന്നിവരും മരിച്ചു. അതിനിടെ ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നിസ്സംഗത പാലിക്കുന്നുവെന്ന വിമർശനം ഉയർത്തി ബിജെപി രംഗത്തെത്തി. പരിപാടി ആരംഭിച്ചപ്പോൾ തന്നെ എട്ട് പേർ മരിച്ചിരുന്നുവെന്നും എന്നിട്ടും പരിപാടി തുടർന്നുവെന്നാണ് കർണാടക നിയമസഭാ പ്രതിപക്ഷനേതാവ് ആർ.അശോക പറയുന്നത്.ഈ നേതാക്കൾക്ക് ഹൃദയത്തിന്‍റെ സ്ഥാനത്ത് കല്ലാണെന്ന് ആർ അശോക കുറ്റപ്പെടുത്തി.

Follow Us
Related Stories
നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA
Mumbai Metro: മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം
എഴുപതോളം കവർച്ചാ കേസുകളിൽ പ്രതി; പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട 25 കാരനായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
PM Narendra Modi Visits Slovakia: നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; ഇന്ത്യ-സ്ലൊവാക്യ ബന്ധത്തിൽ പുതിയ അധ്യായം
India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം