Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര

Bengaluru Mangaluru Vande Bharat, 55 Minutes Early Arrival in Trial Run: യശ്വന്ത്പുരില്‍ നിന്ന് രാവിലെ പുറപ്പെട്ട ട്രെയിന്‍ മംഗളൂരു ജങ്ഷനില്‍ ഉച്ചയ്ക്ക് 1.55ഓടെ എത്തി. ഉച്ചയ്ക്ക് 2.50ന് എത്തേണ്ടിയിരുന്ന ട്രെയിനാണ് നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തിയത്. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം പാതയിലെ വിവിധ സാങ്കേതികവും പ്രവര്‍ത്തനപരവുമായ കാര്യങ്ങള്‍ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രയല്‍ റണ്‍ നടത്തുന്നത്.

Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര

വന്ദേഭാരത്

Published: 

12 Sep 2026 | 07:05 AM

ബെംഗളൂരു-മംഗളൂരു യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ മികച്ച പ്രതികരണവുമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. യശ്വന്ത്പുരില്‍ നിന്ന് മംഗളൂരു ജങ്ഷനിലേക്കുള്ള രണ്ടാമത്തെ പൂര്‍ണ ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിശ്ചയിച്ച സമയത്തേക്കാള്‍ 55 മിനിറ്റ് മുമ്പ് ലക്ഷ്യസ്ഥാനത്തെത്തിയത് റെയില്‍വേയ്ക്ക് വലിയ നേട്ടമായി. സെപ്റ്റംബര്‍ 10നാണ് 16 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ട്രയല്‍ റണ്‍ നടത്തിയത്.

യശ്വന്ത്പുരില്‍ നിന്ന് രാവിലെ പുറപ്പെട്ട ട്രെയിന്‍ മംഗളൂരു ജങ്ഷനില്‍ ഉച്ചയ്ക്ക് 1.55ഓടെ എത്തി. ഉച്ചയ്ക്ക് 2.50ന് എത്തേണ്ടിയിരുന്ന ട്രെയിനാണ് നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തിയത്. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം പാതയിലെ വിവിധ സാങ്കേതികവും പ്രവര്‍ത്തനപരവുമായ കാര്യങ്ങള്‍ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രയല്‍ റണ്‍ നടത്തുന്നത്.

ട്രെയിനിന്റെ പ്രവര്‍ത്തനക്ഷമത, യാത്രാസമയം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനായി വിവിധ റെയില്‍വേ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ട്രയല്‍ റണ്ണില്‍ പങ്കെടുത്തിരുന്നു. ഓപ്പറേഷന്‍സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എഞ്ചിനീയറിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ട്രെയിനിലുണ്ടായിരുന്നത്. പാതയിലെ വളവുകളിലൂടെയും കയറ്റിറക്കങ്ങളിലൂടെയും പോകുമ്പോള്‍ ട്രെയിനിന്റെ പ്രകടനം വിലയിരുത്തുന്നതും ട്രയലിന്റെ പ്രധാന ലക്ഷ്യമായിരുന്നു.

ബെംഗളൂരു-മംഗളൂരു റെയില്‍പാതയിലെ പശ്ചിമഘട്ട മേഖലയാണ് വന്ദേഭാരത് സര്‍വീസിന്റെ പ്രധാന വെല്ലുവിളികളിലൊന്ന്. പ്രത്യേകിച്ച് സകലേശ്പുര-സുബ്രഹ്‌മണ്യ റോഡ് മേഖലയിലെ കയറ്റിറക്കങ്ങളും വളവുകളും തുരങ്കങ്ങളും പാലങ്ങളും ട്രെയിന്‍ സര്‍വീസിന്റെ വേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഈ മേഖലയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായതോടെയാണ് വന്ദേഭാരത് പോലുള്ള ട്രെയിനുകളുടെ സര്‍വീസിന് കൂടുതല്‍ സാധ്യത തെളിഞ്ഞത്.

Also Read: വൈറ്റ്ഫീൽഡ്-ബംഗാരപേട്ട് പാത നാലുവരിയാക്കും; ബെംഗളൂരു യാത്ര ഇനിയെന്തെളുപ്പം

യശ്വന്ത്പുരിനും മംഗളൂരു ജങ്ഷനും ഇടയില്‍ 16 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനിന്റെ ട്രയല്‍ നേരത്തെയും നടത്തിയിരുന്നു. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ നടന്ന ഈ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് രണ്ടാമത്തെ ട്രയല്‍ നടത്തിയത്. തുടര്‍ച്ചയായ ട്രയലുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ക്ക് കൂടുതല്‍ വേഗത നല്‍കുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ ട്രെയിന്‍ വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള ട്രെയിന്‍ സര്‍വീസുകളെ അപേക്ഷിച്ച് യാത്രാസമയം കുറയ്ക്കാനും കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഒരുക്കാനും വന്ദേഭാരതിന് കഴിയും. ബെംഗളൂരുവിനെയും തീരദേശ കര്‍ണാടകയെയും തമ്മില്‍ കൂടുതല്‍ വേഗത്തില്‍ ബന്ധിപ്പിക്കുന്നതിലൂടെ വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളിലും സര്‍വീസ് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

English Summary

The Bengaluru-Mangaluru Vande Bharat completed a successful trial run, reaching Mangaluru 55 minutes ahead of schedule. The trial has raised expectations of faster and more convenient travel between Bengaluru and Mangaluru.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ