Bengaluru Train: ട്രിച്ചി-ബെംഗളൂരു യാത്രയ്ക്കുണ്ടോ പ്രയാസം? പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചു

Bengaluru to Trichy New Train Announced: തിരുച്ചിറപ്പള്ളിക്കും ബെംഗളൂരുവിനും ഇടയില്‍ പ്രഖ്യാപിച്ച ട്രെയിനാണ് ഒന്ന്. ഈ റൂട്ടില്‍ ട്രെയിന്‍ പ്രതിവാര സര്‍വീസ് നടത്തും. മെയ് 5, 12, 19, 26 എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06007 രാവിലെ 6.15ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 1.45ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

Bengaluru Train: ട്രിച്ചി-ബെംഗളൂരു യാത്രയ്ക്കുണ്ടോ പ്രയാസം? പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചു

ട്രെയിന്‍

Published: 

02 May 2026 | 08:13 AM

ചെന്നൈ: വേനല്‍ക്കാലം ആസ്വദിക്കാന്‍ പല സ്ഥലങ്ങളിലേക്ക് പോകുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ലാത്തതും മറ്റും അവരുടെ യാത്രകള്‍ക്ക് തിരിച്ചടിയാകുന്നു. ഈ അവധിക്കാലം ആഘോഷമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നിങ്ങളോടൊപ്പമുണ്ട്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുച്ചിറപ്പള്ളി-ബെംഗളൂരു ട്രെയിന്‍

തിരുച്ചിറപ്പള്ളിക്കും ബെംഗളൂരുവിനും ഇടയില്‍ പ്രഖ്യാപിച്ച ട്രെയിനാണ് ഒന്ന്. ഈ റൂട്ടില്‍ ട്രെയിന്‍ പ്രതിവാര സര്‍വീസ് നടത്തും. മെയ് 5, 12, 19, 26 എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06007 രാവിലെ 6.15ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 1.45ന് ബെംഗളൂരുവില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ ട്രെയിന്‍ നമ്പര്‍ 06008 ഉച്ചകഴിഞ്ഞ 3 മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരുച്ചിറപ്പള്ളിയില്‍ എത്തുന്നതാണ്.

താംബരം-തൂത്തുക്കുടി ട്രെയിന്‍

താംബരത്ത് നിന്ന് തൂത്തുക്കുടിയിലേക്ക് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ഈ ട്രെയിനിന്റെ സര്‍വീസുകള്‍ നീട്ടാണ് നിലവില്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. തൂത്തുക്കുടിയില്‍ നിന്ന് താംബരത്തേക്കുള്ള ട്രെയിന്‍ നമ്പര്‍ 06018 മെയ് നാല് മുതല്‍ ജൂണ്‍ എട്ട് വരെ എല്ലാ തിങ്കളാഴ്ചകളിലും സര്‍വീസ് നടത്തും.

താംബരത്ത് നിന്ന് തൂത്തുക്കുടിയിലേക്കുള്ള ട്രെയിന്‍ നമ്പര്‍ 06017 മെയ് അഞ്ച് മുതല്‍ ജൂണ്‍ ഒന്‍പത് വരെ എല്ലാ ചൊവ്വാഴ്ചകളിലും സര്‍വീസ് നടത്തുന്നതാണ്. താംബരം-തൂത്തുക്കുടി സ്‌പെഷ്യല്‍ ട്രെയിന്‍ ഉച്ചകഴിഞ്ഞ് 3.40നായിരിക്കും ഇനി മുതല്‍ യാത്ര പുറപ്പെടുന്നത്. ചെങ്കല്‍പ്പേട്ട്, മേല്‍മരുവത്തൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ചെന്നൈ-ബെംഗളൂരു ട്രെയിനുകള്‍ റദ്ദാക്കി

ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ യാര്‍ഡ് ജോലികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിനുകള്‍ റദ്ദാക്കി. മെയ് 29 മുതല്‍ ജൂലൈ ഏഴ് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ മുതല്‍ ബെംഗളൂരു വരെ സര്‍വീസ് നടത്തുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

റദ്ദാക്കുന്ന ട്രെയിനുകള്‍ ഇവയാണ്

  • ചെന്നൈ -ബെംഗളൂരു ട്രെയിന്‍
  • ചെന്നൈ -മൈസൂരു ട്രെയിന്‍
  • ചെന്നൈ സെന്‍ട്രല്‍ – അശോകപുരം കാവേരി എക്‌സ്പ്രസ്
  • അശോകപുരം – ചെന്നൈ സെന്‍ട്രല്‍ കാവേരി എക്‌സ്പ്രസ്
  • ചെന്നൈ – ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍
  • യശ്വന്ത്പൂര്‍ – ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
  • മൈസൂരു – ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
  • ചെന്നെയ്ക്കും ജോലാര്‍പ്പെട്ടയ്ക്കും ഇടയിലുള്ള മെമു സര്‍വീസുകള്‍

ട്രെയിനുകള്‍ വൈകിയോടും

മെയ് 29, ജൂണ്‍ രണ്ട്, ഏഴ്, 19, 23, ജൂലൈ മൂന്ന് എന്നീ തീയതികളില്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ ഭാഗികമായി മാറ്റമുണ്ടായേക്കാം. മുപ്പത് മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വിവിധ ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. സമയത്തില്‍ മാറ്റം വരുന്ന ട്രെയിനുകള്‍ ചുവടെ.

  • മൈസൂരു – റെനിഗുണ്ട സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
  • എസ്എംവിടി ബെംഗളൂരു – ന്യൂ ടിന്‍സുകിയ എക്‌സ്പ്രസ്
  • കാവേരി എക്‌സ്പ്രസ്
  • ഹാത്തിയ – ബെംഗളൂരു എക്‌സ്പ്രസ്

Also Read: Bengaluru Weather: മലയാളികളേ…ബെംഗളൂരുവിലേക്ക് ഒരുയാത്ര വേണ്ടാ, അപകടം പതിയിരിക്കുന്നു

ഈ ട്രെയിനുകള്‍ വഴിത്തിരിച്ചുവിടും

  • മൈസൂരു – ഹൗറ എക്‌സ്പ്രസ്
  • എസ്എംവിടി ബെംഗളൂരു – ഗുവാഹത്തി എക്‌സ്പ്രസ്
  • ഹാത്തിയ – ബെംഗളൂരു എക്‌സ്പ്രസ്
  • ദാദര്‍ – പുതുച്ചേരി എക്‌സ്പ്രസ്
  • എറണാകുളം – ബെംഗളൂരു വന്ദേ ഭാരത്

ജൂണിനും ജൂലൈക്കും ഇടയിലുള്ള തിരഞ്ഞെടുക്കപ്പെട്ട തീയതികളിലാണ് ഈ ട്രെയിനുകള്‍ വഴിത്തിരിച്ചുവിടുക. ഏതെല്ലാം ദിവസങ്ങളിലായിരിക്കും അതെന്ന് റെയില്‍വേ പിന്നീട് അറിയിക്കുംയ ജൂലൈ ഏഴിന് ജോലാര്‍പേട്ട-കെഎസ്ആര്‍ ബെംഗളൂരു മെമു ട്രെയിന്‍ ഭാഗികമായി റദ്ദാക്കാനും തീരുമാനമായി. ഇന്നേ ദിവസം ഈ ട്രെയിന്‍ ദേവനഗോന്തി വരെ മാത്രമേ സര്‍വീസ് നടത്തൂ.

English Summary

New train services have been announced starting from Bengaluru towards Trichy, along with another service between Tambaram and Thoothukudi. Indian Railways has shared details including service days, stoppages, and routes, aiming to improve connectivity across key South Indian regions.

Follow Us
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു