Bengaluru Uber Driver: പറപ്പിച്ച് വിടാന്‍ ഇത് വിമാനമല്ല! വൈറലായി ബെംഗളൂരു ഊബര്‍ ഡ്രൈവറുടെ മറുപടി
Bengaluru News: ഊബര്‍ ഡ്രൈവര്‍മാരോട് യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്ന സാധാരണയാണ്. എന്നാല്‍ ഇത് വിമാനല്ലെന്ന ഡ്രൈവറുടെ മറുപടി കണ്ടപ്പോള്‍ യാത്രക്കാരന്‍ ഞെട്ടിപ്പോയി.

ഊബര്‍
ബെംഗളൂരു: യാത്രക്കാരന് വളരെ വ്യത്യസ്തമായ മറുപടി നല്‍കി വൈറലായിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഊബര്‍ ഡ്രൈവര്‍. നിങ്ങള്‍ വരുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇത് വിമാനമല്ലെന്ന മറുപടിയാണ് ഡ്രൈവര്‍ യാത്രക്കാരന് നല്‍കിയത്. ഹരിപ്രസാദ് രംഗന്‍ എന്ന യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഊബര്‍ ഡ്രൈവറുടെ വ്യത്യസ്തമായ മറുപടിയെ കുറിച്ച് പറയുന്നത്.
ഊബര്‍ ഡ്രൈവര്‍മാരോട് യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്ന സാധാരണയാണ്. എന്നാല്‍ ഇത് വിമാനല്ലെന്ന ഡ്രൈവറുടെ മറുപടി കണ്ടപ്പോള്‍ യാത്രക്കാരന്‍ ഞെട്ടിപ്പോയി. ശേഷം ഡ്രൈവര്‍ ഉടന്‍ തന്നെ യാത്ര റദ്ദാക്കുകയും ചെയ്തു. ഇതോടെ താന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ യാത്രക്കാരനും വലഞ്ഞു. എന്റെ ഊബര്‍ ഡ്രൈവര്‍ നല്ല മൂഡിലല്ല എന്ന് കുറിച്ചുകൊണ്ടാണ് ഹരിപ്രസാദ് പോസ്റ്റ് പങ്കിട്ടത്.
എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ ഡ്രൈവറെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഗതാഗതകുരുക്കും, നീണ്ട കാത്തിരിപ്പുകളുമെല്ലാം ആ ഡ്രൈവറുടെ പെരുമാറ്റത്തില്‍ കാണാമെന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
യുവാവിന്റെ പോസ്റ്റ്
My Uber driver is not in a good mood
byu/hariprasadrangan inBengaluru
ഒരിക്കല്‍ താനും ഇതേ അവസ്ഥയിലായി. ആപ്പിലെന്ന പോലെ ഞാന്‍ ഊബര്‍ ഡ്രൈവറെ വിളിച്ചു, ഞാന്‍ വരുന്നു, ഇതൊരു ഹെലികോപ്റ്റര്‍ അല്ലെ എന്നാണ് ഡ്രൈവര്‍ മറുപടി നല്‍കിയത്. ദൈവമേ ഞാനൊരു ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തല്ലോ എന്നാണ് ആ നിമിഷം കരുതിയതെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
അദ്ദേഹം പറഞ്ഞത് ശരിയാണ്, ബെംഗളൂരുവില്‍ 10 കിലോമീറ്റര്‍ ടാക്‌സിയില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ വേഗതയില്‍ ബ്ലൂ റൗണ്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് വിമാനത്തിലെത്താമെന്നും കമന്റുകള്‍ എത്തുന്നുണ്ട്.