Christmas 2025: ‘കൂളായി’ ക്രിസ്മസ് ആഘോഷിക്കാം; ബെംഗളൂരു മഞ്ഞ് പുതയ്ക്കും

Bengaluru Christmas Weather: കര്‍ണാടകയിലുടനീളം ക്രിസ്മസ്-ന്യൂയര്‍ ആഴ്ചയിലും ശൈത്യം ശക്തമായി തുരുമെന്നാണ് സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പും അറിയിച്ചിരിക്കുന്നത്.

Christmas 2025: കൂളായി ക്രിസ്മസ് ആഘോഷിക്കാം; ബെംഗളൂരു മഞ്ഞ് പുതയ്ക്കും

പ്രതീകാത്മക ചിത്രം

Updated On: 

21 Dec 2025 18:17 PM

ബെംഗളൂരു: ക്രിസ്മസ്-ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗംഭീര ആഘോഷങ്ങളാണ് ഈ ദിനങ്ങളില്‍ ഉണ്ടാകാറുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ ക്രിസ്മസും ന്യൂയറും ആഘോഷിക്കാന്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെത്തും. ബെംഗളൂരുവിലും എല്ലാ വര്‍ഷങ്ങളിലും ഗംഭീര ആഘോഷമാണ് ഇക്കാലയളവില്‍ നടക്കാറുള്ളത്.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഇന്ത്യയാകെ ഇപ്പോള്‍ തണുത്തുവിറയ്ക്കുകയാണ്. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നത് അതിശൈത്യം. കര്‍ണാടകയിലുടനീളം ക്രിസ്മസ്-ന്യൂയര്‍ ആഴ്ചയിലും ശൈത്യം ശക്തമായി തുരുമെന്നാണ് സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പും അറിയിച്ചിരിക്കുന്നത്.

ബെംഗളൂരുവില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. പല സ്ഥലങ്ങളിലും മുന്നോട്ട് കാണാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് മഞ്ഞുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിലയിടങ്ങളില്‍ താപനില10°C യില്‍ താഴെയാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ 12°C നും 13°C നും ഇടയില്‍ ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നു.

ക്രിസ്മസ് വരെയുള്ള കാലാവസ്ഥ

ഡിസംബര്‍ 21 ഞായര്‍- ദിവസം മുഴുവന്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടും. താപനില 14°C നും 26°C നും ഇടയില്‍ വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്.

ഡിസംബര്‍ 22 തിങ്കള്‍- പകല്‍ സമയത്തും മൂടല്‍ മഞ്ഞ് ഉണ്ടാകാനിടയുണ്ട്. രാവിലെ മൂടല്‍ മഞ്ഞ് ഉയരുമെന്നാണ് വിലയിരുത്തല്‍. താപനില 16°C മുതല്‍ 27°C വരെ വ്യത്യാസപ്പെട്ടേക്കാം.

ഡിസംബര്‍ 23 ചൊവ്വ- ഡിസംബര്‍ 23നും സമാനമായ കാലാവസ്ഥയായിരിക്കും നഗരത്തില്‍ താപനില 16°C നും 28°C നും ഇടയില്‍ വരും.

Also Read: Kerala Weather Update: കൊടുംതണുപ്പിൽ കേരളം, ബൈ ബൈ പറഞ്ഞ് മഴയും; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…

ഡിസംബര്‍ 24 ബുധന്‍- സംസ്ഥാനത്തുടനീളം മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യത. പകല്‍ താപനില 28°C വരെ എത്താനിടയുണ്ട്. രാത്രിയില്‍ ഏകദേശം 16°C വരെയായിരിക്കും.

ഡിസംബര്‍ 25 വ്യാഴം- ക്രിസ്മസ് ദിനത്തില്‍ രാവിലെ മൂടല്‍ മഞ്ഞുള്ള കാലാവസ്ഥയായിരിക്കും. താപനില 16°C നും 28°C നും ഇടയിലാകാനാണ് സാധ്യത.

ഡിസംബര്‍ 26 വെള്ളി- വെള്ളിയാഴ്ചയും മൂടല്‍ മഞ്ഞ് തുടരും. വൈകീട്ടോടെ സ്ഥിതി മെച്ചപ്പെടും. താപനില 16°C നും 28°C നും ഇടയിലായിരിക്കും.

 

മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ചക്കക്കുരുവിന്റെ തൊലി കളയാന്‍ ഇതാ എളുപ്പവഴി
മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു
സാഹസികതയല്ല, ബുദ്ധിശൂന്യത! ഹൈവേയിലെ പാലത്തില്‍ തൂങ്ങിക്കിടന്ന് വ്യായാമം ചെയ്യുന്ന യുവാവ്‌