Bengaluru Weather: ബെംഗളൂരുവില്‍ കൊടുംചൂടിന് വിട; ഇനി അതിശക്തമായ മഴയുടെ നാളുകള്‍
Bengaluru Weather Today Heat Subsides Rain Forecast From This Date: കര്‍ണാടകയുടെ പല ഭാഗങ്ങളിലും കഴിഞ്ഞയാഴ്ച മുതല്‍ തന്നെ മഴ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് ബെംഗളൂരുവിലേക്ക് എത്തിയിരുന്നില്ല, എന്നായിരിക്കും തങ്ങള്‍ക്ക് മഴ ലഭിക്കുക എന്ന നഗരവാസികളുടെ ആശങ്കയ്ക്കാണ് ഇപ്പോള്‍ അറുതി വരാന്‍ പോകുന്നത്. തലസ്ഥാനത്ത് താപനില നിയന്ത്രിക്കാന്‍ ഈയാഴ്ച തന്നെ മഴയെത്തും.
Bengaluru Weather Update: ഓരോ ദിവസവും താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ചൂട് സഹിക്കാന്‍ കഴിയാതെ പലരും ജോലിസ്ഥലത്ത് തന്നെ ദീര്‍ഘനേരം തങ്ങുന്നതും പതിവ് കാഴ്ചയാണിപ്പോള്‍. എന്നാല്‍ എന്നായിരിക്കും ഈ ചൂട് കുറയുന്നതെന്ന കാര്യത്തിന് മാത്രം ഉത്തരമില്ല, താപനില ഉയരുന്നതിനൊപ്പം തന്നെ കുടിവെള്ളക്ഷാമവും നഗരത്തില്‍ അനുഭവപ്പെടുന്നു.
എന്നാല്‍ ചൂടില്‍ നിന്നും അല്‍പം ആശ്വാസം പകരനായി മഴയെത്തുന്നു എന്ന വിവരമാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരമനുസരിച്ച് ബെംഗളൂരുവില്‍ അടുത്ത നാല് ദിവസം അതിശക്തമായ മഴയായിരിക്കും.
കര്‍ണാടകയുടെ പല ഭാഗങ്ങളിലും കഴിഞ്ഞയാഴ്ച മുതല്‍ തന്നെ മഴ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് ബെംഗളൂരുവിലേക്ക് എത്തിയിരുന്നില്ല, എന്നായിരിക്കും തങ്ങള്‍ക്ക് മഴ ലഭിക്കുക എന്ന നഗരവാസികളുടെ ആശങ്കയ്ക്കാണ് ഇപ്പോള്‍ അറുതി വരാന്‍ പോകുന്നത്. തലസ്ഥാനത്ത് താപനില നിയന്ത്രിക്കാന്‍ ഈയാഴ്ച തന്നെ മഴയെത്തും.




ബെംഗളൂരു കാലാവസ്ഥ
ചൊവ്വാഴ്ച മുതല്‍ അതായത് ഏപ്രില്‍ 28 മുതലാണ് നഗരത്തില്‍ മഴ ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത് അനുസരിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉച്ചയ്‌ക്കോ അല്ലെങ്കില്‍ വൈകുന്നേരങ്ങളിലോ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കുംം. വ്യാഴാഴ്ച, ഏപ്രില്‍ 30ന് നഗരത്തിലെ കാലാവസ്ഥ മേഘാവൃതമായിരിക്കും, അതോടൊപ്പം നേരിയ മഴയുണ്ടാകുമെന്നുമാണ് പ്രവചനം.
ഇന്നും മഴയുണ്ട്
അടുത്തയാഴ്ചയിലെത്തുന്ന മഴയ്ക്ക് പുറമെ ഏപ്രില്‍ 25 ശനിയാഴ്ചയും നഗരത്തില്‍ മഴ പെയ്‌തേക്കാം. ഇതേതുടര്‍ന്ന് 21 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ബെംഗളൂരുവില്‍ ശക്തമായ മഴ ലഭിച്ചേക്കില്ലെന്നാണ് വിവരം. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്.
മൈസൂര്‍, മാണ്ഡ്യ, ഹാസന്‍, കുടക്, ചിക്കമംഗളൂരു, ശിവമോഗ, ചാമരാജനഗര്‍. ചിത്രദുര്‍ഗ, ദാവന്‍ഗെരെ, തുംകൂര്‍, വിജയനഗര്‍ എന്നിവിടങ്ങളിലെ തെക്കന്‍ ഉള്‍പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയുണ്ടായേക്കാം. തീരദേശ മേഖലയിലും മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത
ബെല്‍ഗാം, ഗഡാഗ്, ബെല്ലാരി തുടങ്ങിയ പ്രദേശങ്ങളില്‍ ഇടിമിന്നലും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആലിപ്പഴവര്‍ഷത്തിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നു. അതിനാല്‍ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
Also Read: Bengaluru Weather: ശക്തമായ മഴ, കാറ്റ് ഇടിമിന്നല്‍; ബെംഗളൂരുവില്‍ കാലാവസ്ഥ വളരെ മോശം
താപനിലയില്‍ വന്‍ വര്‍ധനവ്
ബെംഗളൂരുവില്‍ ദിനംപ്രതി ചൂട് ഉയരുകയാണ്. നഗരത്തില്‍ സാധാരണ താപനിലയേക്കാള്‍ ഏകദേശം 2 ഡിഗ്രി കൂടുതല്‍ ചൂടാണ് അനുഭവപ്പെടുന്നത്. നിലവില്‍ ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില 23 ഡിഗ്രിയും ഏറ്റവും ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസുമാണ്.
എന്തുകൊണ്ട് ചൂട് ഉയരുന്നു?
മെയ് മാസത്തിലും കനത്ത ചൂട് അനുഭവപ്പെടാന്‍ തന്നെയാണ് സാധ്യത. പകല്‍ സമയത്ത് കെട്ടിടങ്ങളും മറ്റും ചൂട് ആഗിരണം ചെയ്ത് രാത്രികാലങ്ങളില്‍ പുറത്തേക്ക് വിടുകയും ചെയ്യുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലും മറ്റും ഇതുമൂലം രാത്രിയില്‍ കിടക്കാന്‍ പോലും സാധിക്കുന്നില്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, വ്യാവസായിക കെട്ടിടങ്ങള്‍, മരങ്ങള്‍ വെട്ടിമുറിക്കുന്നത് തുടങ്ങി വിവിധ കാരണങ്ങള്‍ ചൂട് ഉയരുന്നതിന് കാരണമാകുന്നു.