Viral Video: ഓട്ടോ ഡ്രൈവറെ ചെരുപ്പൂരിയടിച്ച് യുവതി; ഗർഭിണിയായതിനാലെന്ന് ന്യായീകരണം, പിന്നാലെ ക്ഷമാപണം; വീഡിയോ വൈറൽ

Bengaluru Woman Assaults Auto Driver with Slipper: ഗർഭിണിയാണെന്നും പെട്ടെന്ന് എതിർവശത്തു നിന്ന് ഓട്ടോ വന്നപ്പോൾ പരിഭ്രമിച്ചു പോയെന്നും അതിനാലാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് യുവതിയുടെ മൊഴി. പിന്നാലെ യുവതിയും ഭർത്താവും ലോകേഷിനോട് കാലിൽ വീണ് ക്ഷമാപണം നടത്തുകയും ചെയ്തു.

Viral Video: ഓട്ടോ ഡ്രൈവറെ ചെരുപ്പൂരിയടിച്ച് യുവതി; ഗർഭിണിയായതിനാലെന്ന് ന്യായീകരണം, പിന്നാലെ ക്ഷമാപണം; വീഡിയോ വൈറൽ

Pankhuri Mishra Hit Auto Driver With Slipper

Updated On: 

02 Jun 2025 17:43 PM

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള അതിക്രമങ്ങളുടെ വീഡിയോകൾ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. നടുറോഡിൽ വച്ച് ഓട്ടോ ഡ്രൈവറെ ചെരുപ്പൂരിയടിക്കുന്ന യുവതിയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബെംഗളൂരു നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.

വീഡിയോയിൽ ഓട്ടോ ഡ്രൈവറെ കാലിലെ ചെരുപ്പൂരി അടിക്കുകയാണ് ഒരു യുവതി. ഓട്ടോറിക്ഷാ ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് യുവതി ഇയാളെ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ബെല്ലാന്ദുർ സെൻട്രോ മാളിനു പുറത്താണ് സംഭവം. ബിഹാർ സ്വദേശിയായ പാങ്കുരി മിശ്ര എന്ന യുവതിയാണ് ഓട്ടോ ഡ്രൈവറായ ലോകേഷി (33)നെ മർദ്ദിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ സ‍ഞ്ചരിക്കുകയായിരുന്ന യുവതി.

Also Read:നടുറോഡിൽ ചെളിവെള്ളത്തിൽ കിടന്ന് റീൽ ഷൂട്ട്; ​ഗതാ​ഗത തടസം സൃഷ്ടിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർക്കെതിരെ രൂക്ഷവിമർശനം

ഓട്ടോയ്ക്ക് പുറത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെയിൽ യുവതി ഡ്രൈവറോട് ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഇതിനിടെയിൽ ഇവർ കൂടുതൽ പ്രകോപിതയാവുകയും കാലിൽ കിടന്ന ചെരിപ്പൂരി ഡ്രൈവറെ തല്ലുകയും ചെയ്യുന്നതാണ് കാണുന്നത്. അയാളുടെ ദേഹത്തും മുഖത്തുമെല്ലാം യുവതി അടിക്കുന്നുണ്ട്. ഡ്രൈവർ തന്നെയാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ‌ പകർത്തിയത്. വീഡിയോ പകർത്തുന്നതിനും യുവതി ലോകേഷിനെ അസഭ്യം പറയുന്നുണ്ട്.

 

യുവതിയും ഭർത്താവും സ്കൂട്ടറിൽ വരുമ്പോൾ എതിർവശത്തു നിന്ന് ഓട്ടോറിക്ഷ വന്നപ്പോൾ പരിഭ്രമിച്ചു പോയെന്ന് പറഞ്ഞാണ് ഡ്രൈവറെ മർദിച്ചത്. സംഭവത്തെ തുടർന്ന് ഡ്രൈവർ യുവതിക്കെതിരെ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഗർഭിണിയാണെന്നും പെട്ടെന്ന് എതിർവശത്തു നിന്ന് ഓട്ടോ വന്നപ്പോൾ പരിഭ്രമിച്ചു പോയെന്നും അതിനാലാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് യുവതിയുടെ മൊഴി. പിന്നാലെ യുവതിയും ഭർത്താവും ലോകേഷിനോട് കാലിൽ വീണ് ക്ഷമാപണം നടത്തുകയും ചെയ്തു.

 

അതേസമയം യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. യുവതിക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ചിലരുടെ ആവശ്യം. എന്നാൽ മറ്റ് ചിലരാകട്ടെ യുവതിയുടെ അവസ്ഥ കൂടി പരി​ഗണിക്കണമെന്നാണ് പറയുന്നത്. അവർ ​ഗർഭിണി ആയതിനാലും ഹോർമോൺ പ്രശ്നങ്ങളാലുമാവാം അങ്ങനെ ചെയ്തുപോയത് എന്നും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ചിലരെല്ലാം അഭിപ്രായപ്പെട്ടു.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം