AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bihar Govt Formation: സർപ്രൈസില്ല… ജെഡിയു നിയമസഭാ കക്ഷി നേതാവ് നിതീഷ് കുമാർ തന്നെ

Bihar Government Formatiom Update: ബീഹാർ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹം തന്നെ തുടരും. നാളെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. നിതീഷ് കുമാറിന്റെ ഏക് ആനി മാർഗിലുള്ള വസതിയിലാണ് യോഗം നടന്നത്. നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്.

Bihar Govt Formation: സർപ്രൈസില്ല… ജെഡിയു നിയമസഭാ കക്ഷി നേതാവ് നിതീഷ് കുമാർ തന്നെ
Nitish KumarImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 19 Nov 2025 16:24 PM

പട്ന: ബീഹാറിൽ ജെഡിയു നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ (Nitish Kumar) തിരഞ്ഞെടുത്തു. നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് പാർട്ടി നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്. ബീഹാർ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹം തന്നെ തുടരും. നാളെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. നിതീഷ് കുമാറിന്റെ ഏക് ആനി മാർഗിലുള്ള വസതിയിലാണ് യോഗം നടന്നത്.

ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയാണ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. നാളെ രാവിലെ 11.30ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് നിരവധി കേന്ദ്ര മന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് നിരവിലെ വിവരം. നിതീഷിനൊപ്പം 20ലധികം മന്ത്രിമാരാണ് നാളെ സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കുന്നത്.

ALSO READ: ‘ബിഹാർ ഫലം ആശ്ചര്യപ്പെടുത്തി’; ആദ്യപ്രതികരണവുമായി രാഹുൽ ഗാന്ധി

അതേസമയം സർക്കാർ രൂപീകരണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്പീക്കര്‍ സ്ഥാനത്തെച്ചൊല്ലി ബിജെപിയും ജെഡിയുവും തമ്മില്‍ ചില തർക്കങ്ങൾ ഉണ്ടെന്നാണ് വിവരം. നിലവിൽ കാലാവധി അവസാനിക്കുന്ന നിയമസഭയില്‍ ബിജെപിക്കായിരുന്നു സ്പീക്കറുടെ ചുമതല. ജെഡിയുവിനായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം. ഇനിയാരെന്നുള്ള ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Updating…