Uranium In Breastmilk: മുലപ്പാലിൽ പോലും വിഷം; യുറേനിയം കണ്ടെത്തിയതായി ബീഹാറിലെ പഠനം

Study Finds Uranium In Breastmilk: ബിഹാറിലെ ഭോജ്‌പൂർ, സമസ്‌തിപൂർ, ബെഗുസാരായ്, ഖഗാരിയ, കതിഹാർ, നളന്ദ എന്നിവയുൾപ്പെടെ ആറ് ജില്ലകളിലാണ് പഠനം നടത്തിയത്. ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പ്രതിവാര അന്താരാഷ്ട്ര ജേണലായ നേച്ചറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Uranium In Breastmilk: മുലപ്പാലിൽ പോലും വിഷം; യുറേനിയം കണ്ടെത്തിയതായി ബീഹാറിലെ പഠനം

പ്രതീകാത്മക ചിത്രം

Published: 

23 Nov 2025 | 06:40 PM

ന്യൂഡൽഹി: പെറ്റമ്മയുടെ മുലപ്പാൽ പോലും സുരക്ഷിതമല്ല. സുരക്ഷിതമെന്ന് നമ്മൾ കരുതിയുടെ അമ്മയുടെ മുലപ്പാലിൽ യുറേനിയത്തിൻ്റെ സാനിധ്യം കണ്ടെത്തിയതായി പഠനം. ബീഹാറിലെ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയം കണ്ടെത്തിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ‌ഡി‌എം‌എ) അംഗവും മുതിർന്ന ശാസ്ത്രജ്ഞനുമായ ഒരു പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ പഠനത്തിന്റെ കണ്ടെത്തലുകൾ പൊതുജനാരോഗ്യത്തിന് ഒരു ഭീഷണിയുമില്ലെന്നും ബീഹാർ സാമ്പിളുകളിൽ കണ്ടെത്തിയ യുറേനിയം ലോകാരോഗ്യ സംഘടനയുടെ അനുവദനീയമായ പരിധിയേക്കാൾ വളരെ താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ വിവിധ ജില്ലകളിൽ നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് മുലപ്പാലിൽ യുറേനിയത്തിൻ്റെ അംശം കണ്ടെത്തിയത്.

ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ മുൻ ഗ്രൂപ്പ് ഡയറക്ടറുമായ ആണവ ശാസ്ത്രജ്ഞൻ ഡോ. ദിനേശ് കെ അസ്വാലിൻ്റെ അഭിപ്രായത്തിൽ, കണ്ടെത്തിയ അളവ് സുരക്ഷിതമായ പരിധിക്കുള്ളിലാണ്. എന്നാൽ കുടിവെള്ളത്തിൽ ലോകാരോഗ്യ സംഘടനയുടെ അനുവദനീയമായ പരിധിയെക്കാൾ ആറിരട്ടി യുറേനിയത്തിൻ്റെ അളവ് കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഗർഭകാലത്ത് സ്ത്രീകളിൽ ഇരുമ്പ് കുറയുന്നത് എന്തുകൊണ്ട്? പോഷകാഹാര വിദഗ്ധൻ പറയുന്നു

ബിഹാറിലെ ഭോജ്‌പൂർ, സമസ്‌തിപൂർ, ബെഗുസാരായ്, ഖഗാരിയ, കതിഹാർ, നളന്ദ എന്നിവയുൾപ്പെടെ ആറ് ജില്ലകളിലാണ് പഠനം നടത്തിയത്. ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പ്രതിവാര അന്താരാഷ്ട്ര ജേണലായ നേച്ചറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 17 നും 35 നും ഇടയിൽ പ്രായമുള്ള മുലയൂട്ടുന്ന 40 സ്ത്രീകളുടെ സാമ്പിളുകളിലാണ് യുറേനിയത്തിൻ്റെ സാനിധ്യം കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ യുറേനിയത്തിൻ്റെ അമിതമായി കുഞ്ഞുങ്ങളിലെത്തിയാൽ, വലിയ രീതിയിൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും. കുറഞ്ഞ ഐക്യു, നാഡീവ്യവസ്ഥയുടെ തകരാറ് തുടങ്ങി നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും കുട്ടികളിൽ ഇത് കാരണമാവും. എന്നാൽ ബീഹാർ പഠനത്തിലെ കണ്ടെത്തലുകൾ ശിശുക്കളുടെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. അതിനാൽ സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത് തുടരണമെന്നും ഡോ. ​​ശർമ്മ പറഞ്ഞു.

അമ്മമാരുടെ മുലപ്പാലിലെ യുറേനിയത്തിൻ്റെ അംശം വിലയിരുത്തുന്നതിനും മുലപ്പാൽ കുടിക്കുന്ന ശിശുക്കളിൽ യുറേനിയം മൂലം ഉണ്ടാവാൻ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനുമാണ് പഠനം നടത്തിയത്. കുടിവെള്ളമോ മറ്റ് ഭക്ഷണങ്ങളോ ആകാം ഇതിന് കാരണമെന്നാണ് പഠനത്തിലൂടെ വിലയിരുത്തുന്നത്. കുടിവെള്ള സ്രോതസുകളോ അതേ സ്ഥലത്ത് കൃഷി ചെയ്യുന്ന വിളകളുടെ ഉപഭോ​ഗമോ ഇതിൻ്റെ ഉറവിടമാകാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

 

ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു