Namma Metro: ന്യൂയര്‍ ആഘോഷിച്ച് നമ്മ മെട്രോയില്‍ മടങ്ങാം; പുലരുവോളം സര്‍വീസ്
Namma Metro New Year 2026 Special Services: ഡിസംബര്‍ 31ന് പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ലൈനുകളില്‍ ഉടനീളം മെട്രോ സര്‍വീസുകള്‍ ഉണ്ടാകും. അര്‍ധരാത്രി ആഘോഷങ്ങള്‍ക്ക് ശേഷം തിരികെ പോകാനും മറ്റ് വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വരില്ലെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.
ബെംഗളൂരു: ന്യൂയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് സുഗമമായി വീട്ടിലെത്താന്‍ സൗകര്യമൊരുക്കി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). രാത്രിയുള്ള യാത്രകള്‍ സുരക്ഷിതമാക്കുന്നതിനായി. ഡിസംബര്‍ 31ന് പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ലൈനുകളില്‍ ഉടനീളം മെട്രോ സര്‍വീസുകള്‍ ഉണ്ടാകും. അര്‍ധരാത്രി ആഘോഷങ്ങള്‍ക്ക് ശേഷം തിരികെ പോകാനും മറ്റ് വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വരില്ലെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.
മെട്രോ സര്‍വീസുകള്‍ ഇപ്രകാരം
- പര്‍പ്പിള്‍ ലൈനില്‍, വൈറ്റ്ഫീല്‍ഡില്‍ നിന്ന് ചല്ലഘട്ടയിലേക്കുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 1.45ന് പുറപ്പെടും.
- ചല്ലഘട്ടയില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലേക്കുള്ള അവസാന ട്രെയില്‍ പുലര്‍ച്ചെ 2 മണിക്കായിരിക്കും.
- ഗ്രീന്‍ ലൈനില്‍, മടവറയില്‍ നിന്നും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മഡവറയിലേക്കുമുള്ള അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ 2 മണിക്ക് പുറപ്പെടും.
- യെല്ലോ ലൈനില്‍, ആര്‍വി റോഡില്‍ നിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 3.10നാണ്.
- ബൊമ്മസാന്ദ്രയില്‍ നിന്ന് ആര്‍വി റോഡിലേക്കുള്ള അവസാന ട്രെയിന്‍ സര്‍വീസ് പുലര്‍ച്ചെ 1.30നും പുറപ്പെടും.
Also Read: Namma Metro: ബെംഗളൂരു മെട്രോ കളറാകും; വരുന്നത് 21 ട്രെയിനുകള്‍, അതും ഈ സ്ഥലങ്ങളിലേക്ക്
മറ്റ് സര്‍വീസുകള്‍
മജസ്റ്റിക്കിലെ നാഗപ്രഭു കെമ്പെഗൗഡ സ്റ്റേഷനില്‍ നിന്ന് പര്‍പ്പിള്‍ ലൈനിലെ വൈറ്റ്ഫീല്‍ഡ്, ചല്ലഘട്ട എന്നീ സ്റ്റേഷനുകളിലേക്കും, ഗ്രീന്‍ ലൈനിലെ മഡവറ, സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്കും പുലര്‍ച്ചെ 2.45നാണ് അവസാന ട്രെയിന്‍.
ഡിസംബര്‍ 31 രാത്രി 11.30ന് ശേഷം പര്‍പ്പിള്‍ ലൈനില്‍ 8 മിനിറ്റ് ഇടിവേളകളില്‍ ട്രെയിനുണ്ടായിരിക്കും. ഗ്രീന്‍ ലൈനില്‍ 15 മിനിറ്റ് ഇടവേളയിലായിരിക്കും ട്രെയിന്‍ സര്‍വീസ്.