Chamoli Landslide: മണ്ണിടിച്ചിലില്‍ കാണാതായ അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
Uttarakhand Landslide Updates: 38 വയസുകാരിയായ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുകയാണ് പത്ത് വയസുകാരായ വിശാലും വികാസും. ദുരന്തമുണ്ടായ സമയത്ത് കുട്ടികളെ രക്ഷിക്കാന്‍ അമ്മ തന്നോട് ചേര്‍ത്ത് പിടിച്ചതാകാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ചമോലിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അമ്മയുടെ ശരീരത്തെ കെട്ടിപ്പിടിച്ചിരിക്കുന്നത് പോലെയാണ് ഇരട്ട കുട്ടികളായ ആണ്‍മക്കളുടെ ശരീരം കണ്ടെടുത്തത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു.
38 വയസുകാരിയായ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുകയാണ് പത്ത് വയസുകാരായ വിശാലും വികാസും. ദുരന്തമുണ്ടായ സമയത്ത് കുട്ടികളെ രക്ഷിക്കാന്‍ അമ്മ തന്നോട് ചേര്‍ത്ത് പിടിച്ചതാകാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ചമോലിയിലെ നന്ദനഗറില്‍ കനത്ത മഴയും മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലുമുണ്ടായത് കനത്ത നാശനഷ്ടത്തിന് കാരണമായി.
ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് എട്ട് പേരെ കാണാതായി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം വലിയ തോതില്‍ അിസ്ഥാന സൗകര്യങ്ങള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും നഷ്ടം സംഭവിച്ചു. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഇനിയും കൂടുതലാളുകളെ കണ്ടെത്താനുണ്ടെന്നാണ് വിവരം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡെറാഡൂണ്‍-മസ്തൂരി ഹൈവേയില്‍ താത്കാലിക ബെയ്‌ലി പാലം നിര്‍മ്മിച്ചു. അതേസമയം, സഹസ്രധാരയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും നിരവധിയാളുകളെ കാണാതാകുകയും ചെയ്തു. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുകയാണ്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി റായ്പൂര്‍, മസ്തൂരി നിയമസഭ മണ്ഡലങ്ങളിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു. 35 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 14 ഓളം പേരെ കാണാതായെന്നുമാണ് വിവരം.